നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • Holi 2021 | രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ആഘോഷം നിറച്ച് 'നിറങ്ങളുടെ ഉത്സവം'

    Holi 2021 | രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ആഘോഷം നിറച്ച് 'നിറങ്ങളുടെ ഉത്സവം'

    തിന്മയ്ക്കെതിരെ നന്മയുടെ വിജയം ആഘോഷിക്കുന്ന, രാധയുടെയും കൃഷ്ണന്‍റെയും അനശ്വര ഐക്യത്തെ പ്രതിനിധീകരിക്കുന്ന ഹോളിയുടെ പാരമ്പര്യത്തെക്കുറിച്ചറിയാം.

    holi

    holi

    • Share this:
      വൈവിധ്യമാർന്ന സംസ്കാരങ്ങളും ഭാഷകളും വംശങ്ങളും മതങ്ങളും നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ഒരു രാജ്യമാണ് ഇന്ത്യ. മാർച്ച് 29 ന് കൊണ്ടാടുന്ന നിറങ്ങളുടെ ഉത്സവമായ ഹോളി രാജ്യത്തിന്‍റെ വിവിധ സംസ്ഥാനങ്ങളിൽ വിവിധ പേരുകളിൽ സംസ്കാര വൈവിധ്യത്തിലാണ് ആഘോഷിക്കപ്പെടുന്നത്. തിന്മയ്ക്കെതിരെ നന്മയുടെ വിജയം ആഘോഷിക്കുന്ന, രാധയുടെയും കൃഷ്ണന്‍റെയും അനശ്വര ഐക്യത്തെ പ്രതിനിധീകരിക്കുന്ന ഹോളിയുടെ പാരമ്പര്യത്തെക്കുറിച്ചറിയാം.

      ഫാക്കുവ / ഫാഗുവ

      അസമീസ് ആളുകൾ ഹോളിയെ ഫാക്കുവ, ദൗൾ എന്നിങ്ങനെ രണ്ട് ദിവസങ്ങളായാണ് ആഘോഷിക്കുന്നത്. പുരാണത്തിലെ പൈശാചിക ശക്തിയായ ഹോളികയുടെ ചിതയുടെ പ്രതീകമായി കളിമൺ കുടിലുകൾ കത്തിച്ചും അടുത്ത ദിവസം നിറങ്ങളുമായി കളിച്ചുമാണ് ഇവർ ഹോള് ആഘോഷിക്കുന്നത്. ബീഹാറിലും ഝാർഖണ്ഡിലും സമാനമായ രീതിയിൽ തന്നെയാണ് ഫാഗുവ ആഘോഷം.

      ഉക്കുലി

      ഗോവൻ ജനതയ്ക്ക് നിറങ്ങളുടെ ഉത്സവം ഉക്കുലിയാണ്. ഒരു മാസം നീണ്ട വസന്തോത്സവമായ ഷിഗ്മോയുടെ ഭാഗമായാണ് ഇവർ ഉക്കുലി ആഘോഷിക്കുന്നത്. നിരവധി സാംസ്കാരിക ചടങ്ങുകളും ഇതിനൊപ്പം സംഘടിപ്പിക്കപ്പെടുന്നുണ്ട്.

      ധുലൈതി

      വെണ്ണ മോഷ്ടിക്കാൻ ശ്രമിക്കുന്ന കൃഷ്ണനെ പ്രതിനിധാനം ചെയ്ത് ഉയരത്തിൽ തൂക്കിയിട്ടിരിക്കുന്ന വെണ്ണ നിറച്ച കലം പൊട്ടിക്കുന്ന ആഘോഷമാണിത്. ചെറുപ്പക്കാരായ ആളുകൾ തോളുകളിൽ ചവിട്ടി കയറിയാണ് കലം പൊട്ടിക്കുന്നത്. തെക്കേ ഇന്ത്യയിലെ പലഭാഗങ്ങളും ധുലൈതി ആഘോഷം സംഘടിപ്പിക്കാറുണ്ട്.



      ലാട്ട്മാർ ഹോളി

      'വടികൊണ്ട് അടിക്കുക' എന്നാണ് ലാട്ട് മാർ എന്ന വാക്കിന്‍റെ അര്‍ഥം. രാധയുമായി ഹോളി ആഘോഷിക്കാനെത്തിയ കൃഷ്ണനെ ബർസാന ഗ്രാമത്തിലെ സ്ത്രീ ജനങ്ങൾ തുരത്തി ഓടിച്ചു എന്ന വിശ്വാസത്തെ അടിസ്ഥാനമാക്കി ഉത്തർപ്രദേശിലെ പല ഭാഗത്തും ഈ ചടങ്ങ് നടക്കാറുണ്ട്. ചെറിയ കമ്പ് ഉപയോഗിച്ച് പുരുഷന്മാരെ സ്ത്രീകൾ തമാശരൂപെണ അടിക്കുന്ന ചടങ്ങാണിത്.

      ബെദര വേഷ

      കർണാടകയിലെ ഹോളി ആഘോഷങ്ങളിലെ തീർത്തും വിശിഷ്ടമായ ഒരു ചടങ്ങാണ് ബെദര വേഷ. ഹോളി ദിനത്തോടനുബന്ധിച്ച് അഞ്ച് ദിവസം നീണ്ടു നിൽക്കുന്ന നാടോടി നൃത്താവതരണ ചടങ്ങാണിത്.

      ഹൊല്ല മൊഹല്ല

      നിഹാംഗ് സിഖുകാരെ ആയോധന വൈദഗ്ധ്യത്തിൽ പരിശീലിപ്പിക്കുന്നതിനായി പഞ്ചാബിൽ നടക്കുന്ന ചടങ്ങാണിത്. മൂന്ന് ദിവസങ്ങളിലായാണ് ഈ സിഖ് ഉത്സവം അരങ്ങേറുന്നത്. . പത്താമത്തെ സിഖ് മതനേതാവ് ഗുരു ഗോവിന്ദ് സിങ്ങാണ് ഇത് ആരംഭിച്ചത്. ഈ ചടങ്ങുകൾക്ക് ശേഷമാണ് ഹോളി.

      ഡോൽ ജാത്ര

      വസന്തകാല ഉത്സവമായ ബസന്ത ഉത്സവത്തിന്റെ ഭാഗമായാണ് പശ്ചിമ ബംഗാളിലെ ആളുകൾ ഹോളി ആഘോഷിക്കുന്നത്. 'ഡോൽ ജാത്ര' എന്നറിയപ്പെടുന്ന ഒരു ഘോഷയാത്ര ഇതിനോടനുബന്ധിച്ച് നടക്കുന്നു, അതിൽ ആളുകൾ രാധയുടെയും കൃഷ്ണന്റെയും വിഗ്രഹങ്ങൾ പല്ലക്കുകളിൽ സ്ഥാപിക്കുകയും പട്ടണങ്ങളിലും ഗ്രാമങ്ങളിലും പര്യടനം നടത്തുകയും ചെയ്യുന്നു.

      യൗസാങ്

      ആഘോഷങ്ങളുടെ ഭാഗമായി മണിപ്പൂർ സ്വദേശികൾ തങ്ങളുടെ ദൈവമായ പഖാങ്‌ബയോട് പ്രാർത്ഥിക്കുകയും തുടർന്ന് കുടിലുകൾ കത്തിക്കുകയും ചെയ്യും ഇതിനോടനുബന്ധിച്ച് നടക്കുന്ന അഞ്ച് ദിവസത്തെ കായിക മത്സരമാണ് യൗസാങ്.
      Published by:Asha Sulfiker
      First published:
      )}