HOME » NEWS » India » HOME MINISTER AMIT SHAH ADMITTED TO AIIMS AGAIN AA

Breaking | കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ക്ഷീണം, ശരീരവേദന എന്നിവയെ തുടർന്നാണ് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് എയിംസ് വൃത്തങ്ങൾ അറിയിച്ചു.

News18 Malayalam | news18-malayalam
Updated: September 13, 2020, 8:12 AM IST
Breaking | കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
അമിത് ഷാ
  • Share this:
ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി 11 മണിയോടെ ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലാണ് (എയിംസ്) അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. ഓഗസ്റ്റ് രണ്ടിന് കോവിഡ് ബാധിതനായ അമിത്ഷാ രോഗമുക്തനായി രണ്ടാഴ്ച മുൻപാണ് എയിംസ് വിട്ടത്. ക്ഷീണം, ശരീരവേദന എന്നിവയെ തുടർന്നാണ് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് എയിംസ് വൃത്തങ്ങൾ അറിയിച്ചു.

13 ദിവസത്തെ കോവിഡ് ചികിത്സ പൂർത്തിയാക്കി ഓഗസ്റ്റ് 31 നാണ് അമിത് ഷാ ആശുപത്രി വിട്ടത്. തുടർന്ന് ഇന്നലെ രാത്രി 11 മണിയോടെ അദ്ദേഹത്തെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ഓഗസ്റ്റ് രണ്ടിന് കേവിഡ് പോസിറ്റീവായതിനെ തുടർന്ന് ആദ്യം ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരുന്നത്. ഓഗസ്റ്റ് 14 ന് ഇവിടെ നിന്നും ഡിസ്ചാർജായി.

ഓഗസ്റ്റ് 18 -ന് ഡോക്ടർമാരുടെ നിർദ്ദേശ പ്രകാരം നിരീക്ഷണത്തിന്റെ ഭാഗമായി എയിംസില്‍ പ്രവേശിപ്പിച്ചു. കോവിഡ് നെഗറ്റീവായതിനെ തുടർന്ന് 31 ന് ഡിസ്ചാര്‍ജ് ചെയ്കതിരുന്നു.
Published by: Aneesh Anirudhan
First published: September 13, 2020, 8:12 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories