• HOME
 • »
 • NEWS
 • »
 • india
 • »
 • Boundary Dispute | അരനൂറ്റാണ്ടു നീണ്ട അതിര്‍ത്തി തര്‍ക്കം പരിഹരിച്ച് അസമും മേഘാലയയും കരാറില്‍ ഒപ്പുവെച്ചു

Boundary Dispute | അരനൂറ്റാണ്ടു നീണ്ട അതിര്‍ത്തി തര്‍ക്കം പരിഹരിച്ച് അസമും മേഘാലയയും കരാറില്‍ ഒപ്പുവെച്ചു

അസമും മേഘാലയയും തമ്മില്‍ 885 കിലോമീറ്ററാണ് അതിര്‍ത്തി പങ്കിടുന്നത്

 • Share this:
  ന്യൂഡല്‍ഹി:അസമും(Assam) മേഘാലയയും (Meghalaya)തമ്മിലുള്ള 50 വര്‍ഷം നീണ്ട അതിര്‍ത്തി തര്‍ക്കത്തിന് പരിഹാരം. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് ഇങ്ങനെ ഒരു തീരുമാനം.

  മേഘാലയ അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വശര്‍മ്മയും മുഖ്യമന്ത്രി കോണ്‍റാഡ് സാംഗ്മയും തമ്മില്‍ തര്‍ക്കം പരിഹരിച്ചു കൊണ്ടുള്ള കരാറില്‍ ഒപ്പുവെച്ചത്, സംസ്ഥാന ചീഫ് സെക്രട്ടറിമാരും കരാര്‍ ഒപ്പിടുന്ന സമയത്ത് എത്തിയിരുന്നു.

  അസം സര്‍ക്കാറിനെ പ്രതിനിധീകരിച്ച് ഒമ്പതുപേരും മേഘാലയ സര്‍ക്കാരിനെ പ്രതിനിധീകരിച്ച് 11 പേരുമാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. സംസ്ഥാനങ്ങൾ തമ്മിൽ തര്‍ക്കമുണ്ടായിരുന്ന 70 ശതമാനം വരുന്ന അതിര്‍ത്തി പ്രദേശങ്ങൾ സംബന്ധിച്ച  പ്രശ്‌നം പരിഹരിക്കാന്‍ ഈ കരാറുലൂടെ സാധിക്കും. തര്‍ക്കമുണ്ടായിരുന്ന 12 പോയിന്റുകളില്‍ ആറെണ്ണത്തിലാണ് സംസ്ഥാനങ്ങള്‍ തമ്മില്‍ കരാന്‍ ഒപ്പിട്ടത്.

  ബാക്കിയുള്ള അതിര്‍ത്തയുടെ കാര്യത്തില്‍ സംസ്ഥാനങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്നും വടക്കുകിഴക്കന്‍ മേഖലയെ സംബന്ധിച്ചിടത്തോളം ചരിത്രദിനമാണെന്നും കേന്ദ്രമന്ത്രി അമിത് ഷാ പറഞ്ഞു.

  അടുത്ത ഏഴ് മാസത്തില്‍ തന്നെ ബാക്കിലുള്ള പ്രശ്‌നങ്ങളും പരിഹരിക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വശര്‍മ്മ പറഞ്ഞു.അസമും മേഘാലയയും തമ്മില്‍ 885 കിലോമീറ്ററാണ് അതിര്‍ത്തി പങ്കിടുന്നത്. അതേ സമയം അരുണാചല്‍ പ്രദേശുമായുള്ള അതിര്‍ത്തി തര്‍ക്കം പരിഹരിക്കാന്‍ കേന്ദ്രമന്ത്രി അമിത് ഷാ നിര്‍ദേശിച്ചിട്ടുണ്ട്. വിഷത്തിലും ഉടന്‍ പരിഹാരം കാണുമെന്ന് ഹിമന്ദ ബിശ്വശര്‍മ്മ പറഞ്ഞു.

  PMAY-Urban പ്രകാരം 1.15 കോടി വീടുകള്‍ക്ക് അനുമതി നൽകി; പദ്ധതി ഈ മാസം അവസാനിക്കും: കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി

  പ്രധാനമന്ത്രി ആവാസ് യോജന-അര്‍ബന്‍ (PMAY-Urban) പദ്ധതി അടുത്ത 18 മാസത്തിനുള്ളില്‍ അതിന്റെ ലക്ഷ്യം പൂര്‍ത്തീകരിക്കുമെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി (Hardeep Singh Puri) തിങ്കളാഴ്ച രാജ്യസഭയില്‍ (Rajya Sabha) പറഞ്ഞു. പാര്‍ലമെന്റ് അംഗങ്ങളുടെ അനുബന്ധ ചോദ്യങ്ങള്‍ക്ക് മറുപടിയായി, 2022 മാര്‍ച്ചില്‍ അവസാനിക്കുന്ന പിഎംഎവൈ-യുവിന് കീഴില്‍ 1.15 കോടി വീടുകള്‍ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ടെന്നും വിവിധ പദ്ധതികള്‍ അടുത്ത 18 മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.

  ''2022 മാര്‍ച്ച് 31 ന് ശേഷം ഈ ക്രെഡിറ്റ്-ലിങ്ക്ഡ് സബ്സിഡി സ്‌കീമിന്റെ തുടര്‍ച്ച സംബന്ധിച്ച് അവലോകനം ചെയ്യുന്നത് പരിഗണനയിലില്ല,'' എന്നും അദ്ദേഹം ചോദ്യത്തിന് മറുപടിയായി പറഞ്ഞു. 2015 ജൂണില്‍ വിഭാവനം ചെയ്യപ്പെട്ട പിഎംഎവൈ-യുവിന്റെ ഭാഗമായി ആദ്യം കണക്കാക്കിയിരുന്നത് ഒരു കോടി വീടുകളാണെങ്കിലും നിലവിൽ അവയുടെ എണ്ണം 1.15 കോടിയായിരിക്കുകയാണ്. ഈ സാമ്പത്തിക വര്‍ഷത്തിന്റെ ശേഷിക്കുന്ന മൂന്ന് ദിവസങ്ങളില്‍ ഇത് ഇനിയും ഉയരുമെന്നും മന്ത്രി അറിയിച്ചു.

  2015 ജൂണില്‍ എല്ലാ സംസ്ഥാനങ്ങളോടും ഒരു ഡിമാന്‍ഡ് അസസ്മെന്റ് നല്‍കാന്‍ കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഒരു കോടി വീടുകൾ നിർമിച്ചു നൽകാനായിരുന്നു തീരുമാനം. ''ഇപ്പോള്‍ സ്വകാര്യമേഖലയില്‍ താങ്ങാനാവുന്ന ചെലവില്‍ ഭവന നിര്‍മ്മാണം നടക്കുന്നുണ്ട്. ചില സംസ്ഥാനങ്ങള്‍ കേന്ദ്രത്തോട് കൂടുതല്‍ ഭവനങ്ങള്‍ ആവശ്യപ്പെടുന്നു. പ്രധാനമന്ത്രിയുടെ സ്വപ്നം ഈ പദ്ധതിയിലൂടെ സാക്ഷാത്കരിക്കപ്പെട്ടു എന്നാണ് ഇത് വ്യക്തമാക്കുന്നത്'', പുരി പാര്‍ലമെന്റിനോട് പറഞ്ഞു. പ്രോജക്ടുകൾക്ക് അനുമതി ലഭിച്ചുകഴിഞ്ഞാൽ അവ 18 മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

  2018ൽ പ്രധാനമന്ത്രി നരേന്ദ്രമോദി ലക്ക്‌നൗവിൽ നടത്തിയ പ്രസംഗത്തെ സൂചിപ്പിച്ച്, എല്ലാ ഇന്ത്യക്കാരനും എപ്പോള്‍ വീട് ലഭിക്കുമെന്ന് തൃണമൂല്‍ കോൺഗ്രസ് എംപി ഡെറക് ഒബ്രിയൻ ചോദിച്ചതിന് മറുപടിയായാണ് കേന്ദ്രമന്ത്രി പുരി ഇക്കാര്യങ്ങൾ സഭയിൽ വെളിപ്പെടുത്തിയത്. രണ്ട് വര്‍ഷം നീണ്ടുനിന്ന മഹാമാരി ഉയർത്തിയ വെല്ലുവിളികൾ മറികടന്ന് പദ്ധതി സമീപഭാവിയില്‍ തന്നെ പൂര്‍ത്തിയാകാനാകുമെന്നും മന്ത്രി പറഞ്ഞു.

  MBBS in Hindi | ഹിന്ദിയില്‍ എംബിബിഎസ് കോഴ്‌സുമായി മധ്യപ്രദേശ്; ഇത്തരത്തിലെ ആദ്യ സംസ്ഥാനം

  ''പ്രധാനമന്ത്രി ആവാസ് യോജന-അര്‍ബന്‍ പദ്ധതി പ്രകാരം, കേന്ദ്ര സര്‍ക്കാര്‍ ആകെ 1.15 കോടി വീടുകള്‍ അനുവദിച്ചു. അതില്‍ 70 ലക്ഷം വീടുകളുടെ പണി ആരംഭിച്ചിട്ടുണ്ട്. 46 ലക്ഷം വീടുകൾ ഗുണഭോക്താക്കള്‍ക്ക് കൈമാറുകയും ചെയ്തു,'' മന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാരുകളാണ് വീട് ആവശ്യമായ പൗരന്മാരുടെ വിവരങ്ങള്‍ ശേഖരിച്ച് അവ ഏകീകരിച്ച ശേഷം കേന്ദ്ര സര്‍ക്കാരിന് അയ്ക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
  Published by:Jayashankar AV
  First published: