ജമ്മു കശ്മീരിലെ നിയന്ത്രണങ്ങൾ ഉടൻ നീക്കും; ആശയവിനിമയ സേവനങ്ങൾ 15 ദിവസത്തിനകം പുനസ്ഥാപിക്കുമെന്നും ആഭ്യന്തരമന്ത്രി

22 ഗ്രാമ മുഖ്യന്മാരുൾപ്പെടെ നൂറോളം പ്രതിനിധികൾ ആഭ്യന്തരമന്ത്രി അമിത് ഷായുമായുള്ള കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

news18
Updated: September 3, 2019, 5:56 PM IST
ജമ്മു കശ്മീരിലെ നിയന്ത്രണങ്ങൾ ഉടൻ നീക്കും; ആശയവിനിമയ സേവനങ്ങൾ 15 ദിവസത്തിനകം പുനസ്ഥാപിക്കുമെന്നും ആഭ്യന്തരമന്ത്രി
ശ്രീനഗറിൽ പട്രോൾ നടത്തുന്ന പട്ടാളക്കാർ
  • News18
  • Last Updated: September 3, 2019, 5:56 PM IST
  • Share this:
ന്യൂഡൽഹി: ജമ്മു കശ്മീരിലെ നിയന്ത്രണങ്ങൾ ഉടൻ നീക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. ആശയവിനിമയ സേവനങ്ങൾ 15 ദിവസത്തിനകം പുനസ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു.
കശ്‌മീരിലെ 22 ഗ്രാമ മുഖ്യന്മാരുൾപ്പെടെയുള്ള പ്രതിനിധികളുമായി അമിത് ഷാ നടത്തിയ കൂടിക്കാഴ്ചയിലാണ് ഉറപ്പ് നൽകിയത്.

ജമ്മു കശ്മീരിലെ ജനങ്ങളെ വിശ്വാസത്തിലെടുക്കുന്നതിനും പ്രതിഷേധങ്ങൾക്ക് അയവ് വരുത്തുന്നതിനും വേണ്ടിയാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കശ്മീരിലെ ജനപ്രതിനിധികളുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയത്. 22 ഗ്രാമ മുഖ്യന്മാരുൾപ്പെടെ നൂറോളം പ്രതിനിധികൾ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

കൂടുതൽ ദൂരം താണ്ടാൻ കൊച്ചി മെട്രോ; ഇനി തൈക്കൂടം വരെ; യാത്രക്കാർക്ക് ഇളവ്

ആശയവിനിമയ സേവനങ്ങൾ 15 ദിവസത്തിനകം പുനസ്ഥാപിക്കുമെന്ന് സംഘത്തിന് മന്ത്രി ഉറപ്പ് നൽകി. കഴിഞ്ഞ ഒരു മാസത്തോളമായി ഫോൺ, ഇന്‍റർനെറ്റ് സംവിധാനങ്ങൾ റദ്ദാക്കിയിരിക്കുകയാണ്. കശ്മീരിലെ ഗ്രാമമുഖ്യന്മാർക്ക് രണ്ടുലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷയും സർക്കാർ ഉറപ്പു നൽകി.

കൂടിക്കാഴ്ചയിൽ കേന്ദ്ര മന്ത്രിമാരായ നിത്യാനന്ദ റായ്, ജിതേന്ദ്ര സിങ്, ആഭ്യന്തര സെകട്ടറി എ.കെ ഭല്ലാ, അഡീഷണൽ സെകട്ടറി ഗണേഷ് കുമാർ എന്നിവരും പങ്കെടുത്തു.

കശ്മീർ ഗവർണർ സത്യപാൽ മാലിക് രാഷ്ട്രപതി രാം നാഥ് കോവിന്ദിനെ നേരിൽ കണ്ട് സ്ഥിതിഗതികൾ ധരിപ്പിച്ചു.

First published: September 3, 2019, 5:56 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading