ന്യൂഡൽഹി: അന്തരിച്ച മുതിർന്ന ബി ജെ പി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ അരുൺ ജെയ്റ്റ്ലിക്ക് ആദരവുമായി ആഭ്യന്തരമന്ത്രിയും ബിജെപി നേതാവുമായ അമിത് ഷാ. കൈലാഷ് കോളനിയിലെ അരുൺ ജെയ്റ്റ്ലിയുടെ വസതിയിൽ എത്തിയ അമിത് ഷാ മൂന്നര മണിക്കൂറോളം അവിടെ ചെലവഴിച്ചു.
അഴിമതിക്കെതിരെ കർശന നിലപാടെടുത്ത പോരാളി ആയിരുന്നു ജെയ്റ്റ്ലിയെന്ന് അമിത് ഷാ പറഞ്ഞു. ജൻ ധൻ യോജന ജനങ്ങളിലേക്ക് എത്തിച്ചത് അരുൺ ജെയ്റ്റ്ലി ആയിരുന്നു. നോട്ടുനിരോധനവും ജി എസ് ടി വിജയകരമായി നടപ്പാക്കിയതും ജെയ്റ്റ്ലിയുടെ നേട്ടങ്ങളാണെന്നും അമിത് ഷാ പറഞ്ഞു.
അരുൺ ജെയ്റ്റ്ലിയുടെ മരണം രാജ്യത്തിന് മുഴുവനും പ്രത്യേകിച്ച് ബിജെപി പ്രവർത്തകർക്കും തീർത്താൽ തീരാത്ത നഷ്ടമാണ്. 1970കൾ മുതൽ രാജ്യത്തിന്റെ രാഷ്ട്രീയമേഖലയിൽ പ്രവർത്തിച്ചുവരുന്ന ആളാണ് ജെയ്റ്റ്ലി. അടിയന്തരാവസ്ഥക്കാലത്ത് വിദ്യാർത്ഥിനേതാവ് ആയിരുന്നു ജെയ്റ്റ്ലി 19 മാസം ജയിലിൽ കിടന്നിട്ടുണ്ടെന്നും അമിത് ഷാ അനുസ്മരിച്ചു.
കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർധനും കുടുംബാംഗങ്ങൾക്കൊപ്പം മണിക്കൂറുകളോളം ചെലവഴിച്ചു. എയിംസിൽ എത്തിയ ഹർഷ വർധൻ മണിക്കൂറുകളോളം ആശുപത്രിയിൽ ഉണ്ടായിരുന്നു. ജെയ്റ്റ്ലിയുടെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകുന്നതിനായി ആംബുലൻസിൽ കയറ്റിയതിനു ശേഷമായിരുന്നു അദ്ദേഹം പോയത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.