HOME » NEWS » India » HOME MINISTER AMIT SHAH TO HOLD VIRTUAL RALLY FOR PEOPLE OF BIHAR ON SUNDAY

വ്യത്യസ്ത തെരഞ്ഞെടുപ്പ് പ്രചരണവുമായി BJP; അമിത് ഷാ ഞായറാഴ്ച 'വിർച്വൽ റാലി'യെ അഭിസംബോധന ചെയ്യും

അമിത് ഷാ ഓൺലൈനിൽ അഭിസംബോധന ചെയ്ത് സംസാരിക്കുന്നത് കേൾക്കാൻ പാർട്ടി പ്രവർത്തകർക്കായി ബിഹാറിൽ ബിജെപി 72000 ബൂത്തുകൾ സജ്ജമാക്കി കഴിഞ്ഞെന്നാണ് റിപ്പോർട്ടുകൾ.

News18 Malayalam | news18
Updated: June 6, 2020, 11:02 PM IST
വ്യത്യസ്ത തെരഞ്ഞെടുപ്പ് പ്രചരണവുമായി BJP; അമിത് ഷാ ഞായറാഴ്ച 'വിർച്വൽ റാലി'യെ അഭിസംബോധന ചെയ്യും
അമിത് ഷാ
  • News18
  • Last Updated: June 6, 2020, 11:02 PM IST
  • Share this:
ന്യൂഡൽഹി: ബിഹാറിൽ നിന്നുള്ള അനുയായികളെ ഞായറാഴ്ച മുതിർന്ന ബിജെപി നേതാവും ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ അഭിസംബോധന ചെയ്യും. പക്ഷേ, ഓൺലൈനിലൂടെ ആണെന്ന് മാത്രം. ഒക്ടോബർ - നവംബർ മാസങ്ങളിൽ നടക്കാൻ പോകുന്ന നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പാർട്ടി പ്രചാരണത്തിന്റെ മുന്നൊരുക്കമാണ് ഇത്.

കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ വലിയ രാഷ്ട്രീയ യോഗങ്ങളോ സമ്മേോളനങ്ങളോ നടത്താൻ നിലവിൽ നിർവാഹമില്ല. ഈ സാഹചര്യത്തിലാണ് വിർച്വൽ റാലിയുമായി ബി ജെ പി എത്തുന്നത്.

You may also like:സോപ്പിട്ടോ; വല്ലാതെ പതപ്പിക്കരുത്; എം.​സി ജോ​സ​ഫൈ​നെ വിമർശിച്ച് കെ. മുരളീധരൻ MP [NEWS]തിരുവിഴാംകുന്നിൽ കാട്ടാന കൊല്ലപ്പെട്ട സംഭവം: പ്രതി റിമാൻഡിൽ [NEWS] ശ​ബ​രി​മ​ല ന​ട ജൂ​ണ്‍ 14 ന് തുറക്കും; ​ഒരേസ​മ​യം 50 പേ​ര്‍​ക്ക് ദ​ര്‍​ശ​നം [NEWS]

രണ്ടാം മോദി സർക്കാർ ഒരു വർഷം പൂർത്തിയാക്കിയ സാഹചര്യത്തിൽ ബി ജെ പി സർക്കാരിന്റെ നേട്ടങ്ങൾ
ആയിരിക്കും വിർച്വൽ റാലിയിൽ പരാമർശിക്കുക. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി നിതിഷ് കുമാറിന്റെ ജെഡിയു, കേന്ദ്രമന്ത്രി റാം വിലാസ് പാസ്വാന്റെ ലോക് ജനശക്തി പാർട്ടി എന്നിവരുമായി ബിജെപി സഖ്യമുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അമിത് ഷാ ഓൺലൈനിൽ അഭിസംബോധന ചെയ്ത് സംസാരിക്കുന്നത് കേൾക്കാൻ പാർട്ടി പ്രവർത്തകർക്കായി ബിഹാറിൽ ബിജെപി 72000 ബൂത്തുകൾ സജ്ജമാക്കി കഴിഞ്ഞെന്നാണ് റിപ്പോർട്ടുകൾ.

First published: June 6, 2020, 11:02 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories