HOME » NEWS » India » HOME MINISTER SAYS WEST BENGAL ONLY STATE WHERE POLITICAL VIOLENCE STILL EXISTS

രാഷ്ട്രീയ അക്രമം ഇപ്പോഴും നിലനിൽക്കുന്ന ഒരേയൊരു സംസ്ഥാനം ബംഗാളാണ്: അമിത് ഷാ

തൃണമൂൽ കോൺഗ്രസ് നേതാക്കൾക്ക് എതിരെ വെസ്റ്റ് ബംഗാൾ ബിജെപി നേതാവ് സബ്യസാചി ദത്ത കഴിഞ്ഞയിടെ രംഗത്തു വന്നിരുന്നു. തന്റെ കാർ തൃണമൂൽ കോൺഗ്രസ് നേതാക്കൾ തകർത്തെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.

News18 Malayalam | news18
Updated: June 9, 2020, 3:18 PM IST
രാഷ്ട്രീയ അക്രമം ഇപ്പോഴും നിലനിൽക്കുന്ന ഒരേയൊരു സംസ്ഥാനം ബംഗാളാണ്: അമിത് ഷാ
അമിത് ഷാ
  • News18
  • Last Updated: June 9, 2020, 3:18 PM IST
  • Share this:
ന്യൂഡൽഹി: രാജ്യത്ത് മുഴുവൻ ജനാധിപത്യം നിലവിൽ വന്നിട്ടും രാഷ്ട്രീയ അക്രമം ഇപ്പോഴും നിലനിൽക്കുന്ന ഒരേയൊരു സംസ്ഥാനമാണ് പശ്ചിമ ബംഗാളെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. വെസ്റ്റ് ബംഗാൾ ജൻ സംവദ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനാധിപത്യം രാജ്യത്തിന്റെ വേരുകളെ ശക്തിപ്പെടുത്തിയപ്പോൾ രാഷ്ട്രീയ അക്രമം വർദ്ധിച്ച നാടാണ് വെസ്റ്റ് ബംഗാളെന്നും അദ്ദേഹം പറഞ്ഞു.

You may also like:ബെവ് ക്യൂ ആപ്പിൽ കൈപൊള്ളി സർക്കാർ; വൻ വരുമാന നഷ്ടം [NEWS]ലക്ഷണങ്ങളില്ലാത്ത രോഗികളിൽ നിന്നുള്ള വൈറസ് വ്യാപനം വളരെ അപൂർവം': WHO‍ [NEWS] ആരാധനാലയങ്ങൾ തുറന്നില്ലെങ്കിൽ ശബരിമല ആവർത്തിക്കാം എന്നതായിരുന്നു അവരുടെ ലക്ഷ്യം [NEWS]

വെസ്റ്റ് ബംഗാളിലെ രാഷ്ട്രീയ അക്രമങ്ങളിൽ ബി ജെ പിക്ക് നൂറോളം പ്രവർത്തകരെ നഷ്ടമായത് എങ്ങനെയാണെന്നും ഷാ ആവർത്തിച്ചു പറഞ്ഞു. രാഷ്ട്രീയ അക്രമങ്ങളിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് അദ്ദേഹം ആദരാഞ്ജലി അർപ്പിച്ചു. ഒപ്പം, കോവിഡ് 19, അംഫാൻ ചുഴലിക്കാറ്റ് എന്നിവ മൂലം ജീവൻ നഷ്ടമായവർക്കും അദ്ദേഹം ആദരാഞ്ജലി അർപ്പിച്ചു.

മുഴുവൻ രാജ്യത്തും ജനാധിപത്യം പടർന്നു പന്തലിച്ചപ്പോൾ രാഷ്ട്രീയ അക്രമങ്ങൾ തുടർന്ന ഒരേയൊരു സംസ്ഥാനമാണ് വെസ്റ്റ് ബംഗാളെന്ന് അദ്ദേഹം പറഞ്ഞു.

തൃണമൂൽ കോൺഗ്രസ് നേതാക്കൾക്ക് എതിരെ വെസ്റ്റ് ബംഗാൾ ബിജെപി നേതാവ് സബ്യസാചി ദത്ത കഴിഞ്ഞയിടെ രംഗത്തു വന്നിരുന്നു. തന്റെ കാർ തൃണമൂൽ കോൺഗ്രസ് നേതാക്കൾ തകർത്തെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.

First published: June 9, 2020, 3:18 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories