വോട്ടെണ്ണല്‍ ദിനം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അക്രമങ്ങള്‍ക്ക് സാധ്യത; ജാഗ്രതാ നിര്‍ദേശവുമായി കേന്ദ്രം

വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്ട്രോംഗ് മുറികള്‍ക്ക് ആവശ്യമായ സുരക്ഷ ഉറപ്പാക്കണമെന്നും നിര്‍ദ്ദേശം

news18
Updated: May 22, 2019, 6:28 PM IST
വോട്ടെണ്ണല്‍ ദിനം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അക്രമങ്ങള്‍ക്ക് സാധ്യത; ജാഗ്രതാ നിര്‍ദേശവുമായി കേന്ദ്രം
MHA
  • News18
  • Last Updated: May 22, 2019, 6:28 PM IST
  • Share this:
ന്യൂഡല്‍ഹി: വോട്ടെണ്ണല്‍ ദിവസം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അക്രമ സംഭവങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. അക്രമം തടയാന്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്കും ഡിജിപിമാര്‍ക്കുമാണ് നിര്‍ദ്ദേശം നല്‍കിയത്. വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്ട്രോംഗ് മുറികള്‍ക്ക് ആവശ്യമായ സുരക്ഷ ഉറപ്പാക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

രാജ്യത്ത് ഏഴുഘട്ടമായി നടന്ന തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം നാളെയാണ് നടക്കുന്നത്. രാവിലെ ഏഴുമുതലണ് പോളിങ് സ്‌റ്റേഷനുകളില്‍ വോട്ടെണ്ണല്‍ ആരംഭിക്കുക. ഇതേ സമയമാണ് ജാഗ്രത നിര്‍ദേശവുമായി ആഭ്യന്തര മന്ത്രാലയം രംഗത്തെത്തിയത്.

Also Read: വിവിപാറ്റ് ആദ്യം എണ്ണില്ല; ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി

കഴിഞ്ഞദിവസം അരുണാചല്‍പ്രദേശില്‍ എംഎല്‍എയടക്കം 11 പേരെ എന്‍എസ് സിഎന്‍ ഭീകരര്‍ വധിച്ചിരുന്നു. നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ എംഎല്‍എ തിരോംഗ് അബോയെയും മകനെയുമാണ് ഭീകരര്‍ വധിച്ചത്.

നാളെ വോട്ടെണ്ണുമ്പോള്‍ ആദ്യം ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിലെ വോട്ട് എണ്ണുമെന്നും അതിനു ശേഷം മാത്രമേ വിവിപാറ്റ് എണ്ണുകയുള്ളൂവെന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു. ആദ്യം വിവിപാറ്റിലെ വോട്ടുകള്‍ എണ്ണിയാല്‍ തെരഞ്ഞെടുപ്പ് ഫലം വരാന്‍ താമസിക്കും. ഇക്കാരണത്താലാണ് ആദ്യം ഇവിഎം എണ്ണുകയെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. കമ്മീഷന്‍ തീരുമാനത്തിനെതിരെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു.

First published: May 22, 2019, 6:28 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading