HOME » NEWS » India » HOME MINISTRY HAS SAID THAT RS 200 CRORE HAS BEEN GIVEN TO THE STATES FOR WOMENS HELP DESKS AT POLICE STATIONS 1 AR

പൊലീസ് സ്റ്റേഷനുകളിൽ വനിതാ ഹെൽപ് ഡെസ്ക്ക്; സംസ്ഥാനങ്ങൾക്ക് 200 കോടി രൂപയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം

ലൈംഗികാതിക്രമ തെളിവുകൾ ശേഖരിക്കുന്ന 14,950 കിറ്റുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും വിതരണം ചെയ്തിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രാലയം

News18 Malayalam | news18-malayalam
Updated: March 8, 2021, 10:03 PM IST
പൊലീസ് സ്റ്റേഷനുകളിൽ വനിതാ ഹെൽപ് ഡെസ്ക്ക്; സംസ്ഥാനങ്ങൾക്ക് 200 കോടി രൂപയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം
അമിത് ഷാ
  • Share this:
ന്യൂഡൽഹി; രാജ്യത്തെ പോലീസ് സ്റ്റേഷനുകളിൽ വനിതാ ഹെൽപ്പ് ഡെസ്കുകൾ സ്ഥാപിക്കുന്നതിനും എല്ലാ ജില്ലകളിലും മനുഷ്യക്കടത്ത് വിരുദ്ധ യൂണിറ്റുകൾ ശക്തിപ്പെടുത്തുന്നതിനുമായി സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും 200 കോടി രൂപ അനുവദിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നരേന്ദ്ര മോദി സർക്കാരിന്റെ നയങ്ങളുടെ കേന്ദ്രബിന്ദുവാണ് സ്ത്രീ ശാക്തീകരണം എന്നും അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.

“അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച്, ധൈര്യം, അർപ്പണബോധം എന്നിവയുടെ പ്രതീകമായ സ്ത്രീശക്തിയെ ഞാൻ നമിക്കുന്നു. വനിതാ ശാക്തീകരണം എല്ലായ്പ്പോഴും മോദി സർക്കാരിന്റെ നയങ്ങളുടെ കേന്ദ്രബിന്ദുവാണ്. ഇന്ന് സ്വാശ്രയ ഇന്ത്യയുടെ ദൃഢനിശ്ചയം സാക്ഷാത്കരിക്കുന്നതിൽ സ്ത്രീകൾ നല്ല സംഭാവന ചെയ്യുന്നു എന്നത് അഭിമാനകരമാണ്, ”അദ്ദേഹം ഹിന്ദിയിൽ ട്വീറ്റിൽ പറഞ്ഞു.

ലൈംഗികാതിക്രമ കേസുകളുടെ അന്വേഷണം സമയബന്ധിതമായി പൂർത്തിയാക്കുന്നതുൾപ്പെടെയുള്ള സ്ത്രീകളുടെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും ബോധവൽക്കരിക്കുന്നതിനായി ആഭ്യന്തര മന്ത്രാലയത്തിൽ പ്രത്യേക വനിതാ സുരക്ഷാ വിഭാഗം രൂപീകരിച്ചിട്ടുണ്ട്.

ബ്യൂറോ ഓഫ് പോലീസ് റിസർച്ച് ആന്റ് ഡവലപ്മെന്റ് ലൈംഗികാതിക്രമ തെളിവുകൾ ശേഖരിക്കുന്ന 14,950 കിറ്റുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും വിതരണം ചെയ്തിട്ടുണ്ടെന്നും ലൈംഗികാതിക്രമ കേസുകളിൽ ഫോറൻസിക് തെളിവുകൾ കാര്യക്ഷമമായി ശേഖരിക്കാനും കൈകാര്യം ചെയ്യാനും സംഭരിക്കാനും ഈ കിറ്റുകൾ സഹായിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കു സർക്കാർ പ്രതിജ്ഞാബദ്ധമാണ്. നിരവധി പദ്ധതികൾ നടപ്പാക്കുന്നുണ്ട്, ഇത് അവരുടെ ക്ഷേമം ഉറപ്പുനൽകുക മാത്രമല്ല, സ്വതന്ത്രമായി ജീവിക്കാൻ സ്ത്രീകളെ പ്രാപ്തരാക്കുകയും ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ കഴിഞ്ഞ ഏഴു വർഷത്തിനിടയിൽ സ്ത്രീ ശാക്തീകരണത്തിനും അവരുടെ സുരക്ഷയ്ക്കും വേണ്ടി നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ലൈംഗിക അതിക്രമങ്ങൾക്കെതിരെ കടുത്ത നിലപാട് സ്വീകരിച്ച സർക്കാർ 2018 ലെ ക്രിമിനൽ നിയമ ഭേദഗതി നിയമത്തിലൂടെ ബലാത്സംഗത്തിന്റെ ശിക്ഷ കൂടുതൽ കർശനമാക്കിയിട്ടുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു. ലൈംഗിക കുറ്റകൃത്യങ്ങൾക്കായുള്ള ഇൻവെസ്റ്റിഗേഷൻ ട്രാക്കിംഗ് സിസ്റ്റം (ഐടിഎസ്എസ്ഒ), ലൈംഗിക കുറ്റവാളികളുടെ ദേശീയ ഡാറ്റാബേസ് (എൻ‌ഡി‌എസ്ഒ), ക്രൈ-മാക് (ക്രൈം മൾട്ടി-ഏജൻസി സെന്റർ), ന്യൂ സിറ്റിസൺ സർവീസസ് എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഈ ഐടി സംരംഭങ്ങൾ സമയബന്ധിതവും ഫലപ്രദവുമായ അന്വേഷണത്തിന് സഹായിക്കുന്നു.

ലൈംഗികാതിക്രമ കേസുകളിൽ പോലീസ് അന്വേഷണം യഥാസമയം പൂർത്തിയാക്കുന്നത് നിരീക്ഷിക്കുന്നതിനു ആരംഭിച്ച ഓൺലൈൻ അനലിറ്റിക്കൽ ഉപകരണമാണ് ഇൻവെസ്റ്റിഗേഷൻ ട്രാക്കിംഗ് സിസ്റ്റം ഫോർ സെക്ഷ്വൽ ക്രൈംസ് (ആഭ്യന്തര മന്ത്രാലയം) - നിലവിൽ ക്രിമിനൽ നിയമം (ഭേദഗതി) ആക്റ്റ് 2018 പ്രകാരം രണ്ട് മാസത്തിനിടെ ആവർത്തിച്ചുള്ള കുറ്റവാളികളെ തിരിച്ചറിയുന്നതിനും ലൈംഗിക കുറ്റവാളികളെക്കുറിച്ച് അലേർട്ടുകൾ സ്വീകരിക്കുന്നതിനുമായി ലൈംഗിക കുറ്റവാളികളുടെ ഡാറ്റാബേസ് തയ്യാറാക്കിയിട്ടുണ്ട്”- ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
Published by: Anuraj GR
First published: March 8, 2021, 10:02 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories