• HOME
  • »
  • NEWS
  • »
  • india
  • »
  • 'രാഹുലിന്റ മുഖത്ത് പതിച്ചത് മൊബൈൽ ഫോണിൽ നിന്നുള്ള വെളിച്ചം'; വധഭീഷണി തള്ളി കേന്ദ്ര ആഭ്യന്തരമന്ത്രാലയം

'രാഹുലിന്റ മുഖത്ത് പതിച്ചത് മൊബൈൽ ഫോണിൽ നിന്നുള്ള വെളിച്ചം'; വധഭീഷണി തള്ളി കേന്ദ്ര ആഭ്യന്തരമന്ത്രാലയം

വെളിച്ചം പതിച്ചത് എഐസിസി ഫോട്ടോഗ്രാഫർ ഉപയോഗിച്ച ഫോണിൽ നിന്നാണെന്നാണ് കണ്ടെത്തൽ

രാഹുൽ ഗാന്ധി

രാഹുൽ ഗാന്ധി

  • Last Updated :
  • Share this:
    ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരായ വധഭീഷണി തള്ളി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. രാഹുൽ ഗാന്ധിയുടെ മുഖത്ത് പതിച്ച വെളിച്ചം മൊബൈൽ ഫോണിൽ നിന്നുള്ളതെന്നാണ് വിശദീകരണം. വെളിച്ചം പതിച്ചത് എഐസിസി ഫോട്ടോഗ്രാഫർ ഉപയോഗിച്ച ഫോണിൽ നിന്നാണെന്ന് എസ് പി ജി കണ്ടെത്തിയെന്നാണ് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കുന്നത്.

    എസ് പി ജി ഡയറക്ടർ വീഡിയോ പരിശോധിച്ച് വിവരങ്ങൾ അറിയിച്ചതായും ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. രാഹുൽ ഗാന്ധിക്ക് സുരക്ഷാ ഭീഷണിയില്ലെന്ന് എസ് പി ജി ഡയറക്ടർ സ്ഥിരീകരിച്ചിട്ടുണ്ടെന്നും ആഭ്യന്തരമന്ത്രാലയം അറിയിച്ചു. രാഹുലിന് വധഭീഷണി ഉണ്ടെന്ന് ചൂണ്ടിക്കാട്ടുന്ന കോൺഗ്രസിന്റെ പരാതി ഇതുവരെ ലഭിച്ചിട്ടില്ലാണ് ആഭ്യന്തര മന്ത്രാലയം പറയുന്നത്.

    കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ അപായപ്പെടുത്താൻ ശ്രമം നടന്നതായാണ് കോൺഗ്രസിന്റെ പരാതി. അമേഠിയിലെ റാലിയിൽ ലേസർ തോക്ക് ഉപയോഗിച്ച് അപായപ്പെടുത്താൻ ശ്രമം നടന്നുവെന്നും ഏഴുതവണ രാഹുൽ ഗാന്ധിയെ ഉന്നം വെച്ചെന്നുമാണ് കോണ്‍ഗ്രസ് ആരോപിച്ചത്. രാഹുൽ ഗാന്ധിയുടെ സുരക്ഷ വർധിപ്പിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.

    First published: