• HOME
  • »
  • NEWS
  • »
  • india
  • »
  • കോഴിക്കോട് ട്രെയിനില്‍ തീയിട്ട സംഭവം: കേന്ദ്ര ആഭ്യന്തര, റെയില്‍വേ മന്ത്രാലയങ്ങൾ വിശദാംശങ്ങൾ തേടി

കോഴിക്കോട് ട്രെയിനില്‍ തീയിട്ട സംഭവം: കേന്ദ്ര ആഭ്യന്തര, റെയില്‍വേ മന്ത്രാലയങ്ങൾ വിശദാംശങ്ങൾ തേടി

ഇതുസംബന്ധിച്ച് ദക്ഷിണ റെയിൽവേ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.

  • Share this:

    കോഴിക്കോട്: എലത്തൂരിൽ ട്രെയിനിൽ ഉണ്ടായ അക്രമ സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയവും റെയില്‍വേയും സംസ്ഥാനത്തോട് വിവരങ്ങള്‍ തേടി. കേന്ദ്ര അന്വേഷണ ഏജന്‍സികളും സംഭവത്തിന്റെ വിശദാംശങ്ങള്‍ ആരാഞ്ഞിട്ടുണ്ട്. ട്രെയിനിനുള്ളിൽ യാത്രക്കാരൻ തീയിട്ട സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കെ.മുരളീധരൻ എംപി ലോക്സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടിസ് നൽകി.

    സംഭവത്തിൽ സുരക്ഷാ വീഴ്ചയുണ്ടായിട്ടുണ്ടോ, സുരക്ഷാ അവലോകനങ്ങളിൽ പാളിച്ചയുണ്ടായോ, റെയിൽവേ പോലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടുണ്ടോ തുടങ്ങി സമഗ്രമായ അന്വേഷണത്തിനും പരിശോധനയ്ക്കുമാണ് റെയിൽവേ മന്ത്രാലയം ഒരുങ്ങുന്നത്. ഇതുസംബന്ധിച്ച് ദക്ഷിണ റെയിൽവേ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. തീവ്രവാദ വിരുദ്ധ സ്ക്വാഡും സംഭവസ്ഥലത്തെത്തി പരിശോധന നടത്തും.

    Also read-കോഴിക്കോട് ട്രെയിനിലെ തീവെപ്പ്; സമഗ്ര അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി

    അതിനിടെ,അക്രമ സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കുറ്റകൃത്യത്തിന്റെ മുഴുവൻ വിവരങ്ങളും നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ പോലീസിന് നിർദേശം നൽകിയിട്ടുണ്ട്. അതിനായി പ്രത്യേക അന്വേഷകസംഘം രൂപീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

    Published by:Sarika KP
    First published: