HOME » NEWS » India » HOMES OF THOSE NOT DONATING FOR RAM MANDIR BEING MARKED ALLEGES FORMER KARNATAKA CHIEF MINISTER HD KUMARASWAMY

രാമക്ഷേത്രത്തിനായി സംഭാവന നൽകാത്തവരുടെ വീടുകൾ പ്രത്യേകം അടയാളപ്പെടുത്തുന്നു; ജർമ്മനിയിലെ നാസി ഭരണത്തിന് സമാനമെന്ന് കുമാരസ്വാമി

രാമക്ഷേത്രനിർമ്മാണത്തിനായി സംഭാവന സ്വരൂപിക്കുന്നവർ പണം നൽകിയവരുടെയും നൽകാത്തവരുടെയും വീടുകൾ പ്രത്യേകം അടയാളപ്പെടുത്തുന്നുവെന്നാണ് തോന്നുന്നത്. ജലക്ഷകണക്കിന് ആളുകൾക്ക് ജീവൻ നഷ്ടമായ ഹിറ്റ്ലറുടെ ഭരണകാലത്ത് നാസികൾ ജർമ്മനിയിൽ ചെയ്തതിന് സമാനമാണിത്'

News18 Malayalam | news18-malayalam
Updated: February 16, 2021, 12:44 PM IST
രാമക്ഷേത്രത്തിനായി സംഭാവന നൽകാത്തവരുടെ വീടുകൾ പ്രത്യേകം അടയാളപ്പെടുത്തുന്നു; ജർമ്മനിയിലെ നാസി ഭരണത്തിന് സമാനമെന്ന് കുമാരസ്വാമി
Janata Dal (Secular) leader HD Kumaraswamy
  • Share this:
ബംഗളൂരു: അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിന് സംഭാവന നൽകുന്നവരുടെയും നൽകാത്തവരുടെയും വീടുകൾ പ്രത്യേകം അടയാളപ്പെടുത്തപ്പെടുന്നുവെന്ന് കർണാടക മുൻ മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി. ജർമ്മനിയിലെ നാസി ഭരണത്തോട് ഉപമിച്ചു കൊണ്ടാണ് ആർഎസ്എസിന്‍റെ നേതൃത്വത്തിൽ നടക്കുന്ന അയോധ്യ ഫണ്ട് പിരിവിനെ ജനതാദൾ (സെക്കുലർ) നേതാവ് കൂടിയായ കുമാരസ്വാമി വിമർശിച്ചത്.

Also Read-Petrol-Diesel Price| പെട്രോൾ-ഡീസൽ വില വീണ്ടും വർധിച്ചു; 16 ദിവസത്തിനിടെ വില വർധിക്കുന്നത് പത്താം തവണ

'രാമക്ഷേത്രനിർമ്മാണത്തിനായി സംഭാവന സ്വരൂപിക്കുന്നവർ പണം നൽകിയവരുടെയും നൽകാത്തവരുടെയും വീടുകൾ പ്രത്യേകം അടയാളപ്പെടുത്തുന്നുവെന്നാണ് തോന്നുന്നത്. ജലക്ഷകണക്കിന് ആളുകൾക്ക് ജീവൻ നഷ്ടമായ ഹിറ്റ്ലറുടെ ഭരണകാലത്ത് നാസികൾ ജർമ്മനിയിൽ ചെയ്തതിന് സമാനമാണിത്' എന്നായിരുന്നു അദ്ദേഹം ട്വിറ്ററിൽ കുറിച്ചത്. കൂട്ടക്കൊലയ്ക്കായി ജൂതന്മാരെ തിരിച്ചറിയുന്നതിന് ഇത്തരമൊരു രീതിയാണ് നാസികൾ അവലംബിച്ചതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതികരണം.

Also Read-ഓൺലൈൻ വായ്പാ തട്ടിപ്പ്; ദിവസ വേതനക്കാരന്റെ അക്കൗണ്ടിൽ കണ്ടെത്തിയത് 1 കോടി രൂപ

ശിവമോഗയിൽ വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞ കാര്യങ്ങൾ ഒരുകൂട്ടം ട്വീറ്റുകളിലൂടെയും അദ്ദേഹം ആവർത്തിച്ചു. ' പുതിയ ഈ രീതി നമ്മളെ എങ്ങോട്ടാണ് നയിക്കുന്നതെന്ന് അറിയില്ല.നാസി ഭരണത്തിന് കീഴിൽ ജർമ്മനിയിൽ എന്താണ് സംഭവിച്ചതെന്ന് നിങ്ങൾക്കറിയാം. ലക്ഷക്കണക്കിന് ആളുകൾക്കാണ് അവിടെ ജീവൻ നഷ്ടമായത്' കുമാരസ്വാമി ട്വീറ്റ് ചെയ്തു.



'ധനസമാഹരണം നടത്തുന്നവർ സംഭാവന നൽകിയവരുടെ വീടുകൾ അടയാളപ്പെടുത്തുന്നു എന്നാണ് മനസിലാക്കുന്നത്. ഇത് എന്തിനാണെന്നറിയില്ല. ഹിറ്റ്ലറുടെ ഭരണകാലത്ത് നാസികളും ജൂതന്മാരും വളരെ അസ്വസ്ഥരായിരുന്നു. ലക്ഷക്കണക്കിന് ആളുകളാണ് മരിച്ചത്. അതുപോലൊരു പ്രവണത രാജ്യത്ത് അരങ്ങേറുന്നത് എന്തിനെന്നറിയില്ല'എന്നായിരുന്നു മറ്റൊരു ട്വീറ്റ്.



'ജർമ്മനിയില്‍ നാസികൾ ഉദയം കൊണ്ട അതേസമയത്താണ് ഇന്ത്യയിൽ ആർഎസ്എസ് രൂപം കൊണ്ടതെന്നാണ് ചരിത്രകാരന്മാര്‍ പറയുന്നത്. അതേനയങ്ങൾ നടപ്പിലാക്കിയാൽ ആർഎസ്എസും അതേപടി പിന്തുടരുമെന്ന ആശങ്കയും നിലവിലുണ്ട്. രാജ്യത്ത് മൗലികാവകാശങ്ങൾ ലംഘിക്കപ്പെടുകയാണ്' കുമാരസ്വാമി കൂട്ടിച്ചേർത്തു.



ഒരാള്‍ക്ക് സ്വന്തം വികാരങ്ങൾ പോലും തുറന്നു പ്രകടിപ്പിക്കാൻ പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളത്. സർക്കാരിന്‍റെ വികാരങ്ങൾ മാധ്യമങ്ങൾ ഉയർത്തിപ്പിടിച്ചില്ലെങ്കിൽ എന്തുസംഭവിക്കുമെന്ന് ആർക്കറിയാം. നിലവിലെ സാഹചര്യങ്ങൾ വച്ച് നോക്കിയാൽ രാജ്യത്ത് എന്തും സംഭവിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

English Summary: Janatha Dal leader HD Kumaraswami alleges marking the houses of those who paid money and those who did not while collecting donations for the construction of Ram Mandir is similar to what Nazis did in Germany during the regime of Hitler
Published by: Asha Sulfiker
First published: February 16, 2021, 11:43 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories