• News
  • IPL 2019
  • Elections 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

ഇമ്രാന്‍ ഖാന്‍ സര്‍ക്കാര്‍ തീവ്രവാദം ഇല്ലാതാക്കുമെന്ന പ്രതീക്ഷയില്‍ ഇന്ത്യ


Updated: July 29, 2018, 7:37 AM IST
ഇമ്രാന്‍ ഖാന്‍ സര്‍ക്കാര്‍ തീവ്രവാദം ഇല്ലാതാക്കുമെന്ന പ്രതീക്ഷയില്‍ ഇന്ത്യ
Islamabad : In this photo provided by the office of Pakistan Tehreek-e-Insaf party, Pakistani politician Imran Khan, chief of Pakistan Tehreek-e-Insaf party, delivers his address in Islamabad, Pakistan, Thursday, July 26, 2018. Khan declared victory Thursday for his party in the country's general elections, promising a "new" Pakistan following a vote that was marred by allegations of fraud and militant violence. AP/PTI(AP7_26_2018_000266B)

Updated: July 29, 2018, 7:37 AM IST
ന്യൂഡല്‍ഹി: പാകിസ്താന്‍ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ഇമ്രാന്‍ ഖാന്റെ പാകാസ്താന്‍ തെഹ്‌രീകെ ഇന്‍സാഫ് (പി.ടി.ഐ) പാര്‍ട്ടി മാറിയതോടെ ദക്ഷിണ ഏഷ്യയില്‍ തീവ്രവാദം അവസാനിച്ച് സമാധാനം നിലവില്‍ വരുമെന്ന പ്രതീക്ഷയില്‍ ഇന്ത്യ.

പാകിസാതാനില്‍ പുതുതായി അധികാരത്തില്‍ വരുന്ന പുതിയ സര്‍ക്കാര്‍ സുരക്ഷിതവും സുസ്ഥിരവുമായ ഏഷ്യന്‍ മേഖലയ്ക്കു വേണ്ടി പ്രവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പത്രക്കുറിപ്പില്‍ അറിയിച്ചു. അക്രമവും ഭീകരവാദവും ഇല്ലാത്ത ദക്ഷിണ ഏഷ്യയാണ് വേണ്ടതെന്നും ഇന്ത്യ പറയുന്നു.

ക്രിക്കറ്റുകാരനില്‍ നിന്നും രാഷ്ട്രീയ നേതാവായി വളര്‍ന്ന ഇമ്രാന്‍ ഖാന്‍ പാകിസ്താന്‍ പ്രധാനമന്ത്രിയാകാന്‍ ഒരുങ്ങുകയാണ്. ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്തുമെന്ന് കഴിഞ്ഞ ദിവസം ഇമ്രാന്‍ ഖാന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

പാകിസ്താനില്‍ ഇമ്രാന്‍ ഖാന്റെ നേതൃത്വത്തിലുള്ള പാര്‍ട്ടി ഏറ്റവും വലിയ ഒറ്റകക്ഷിയായി തെരഞ്ഞെടുക്കപ്പെട്ടതിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്തെത്തി. അയല്‍ക്കാരുമായി സമാധാനത്തില്‍ പോകുന്ന സമൃദ്ധവും വികസനോന്മുഖമവുമായ പാകിസ്താന്‍ യാഥാര്‍ഥ്യമാകട്ടേയെന്ന് അദ്ദേഹം സന്ദേശത്തില്‍ വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് ഫലത്തിനു പിന്നാലെ ഇന്ത്യയുമായുള്ള പ്രശ്‌നങ്ങളില്‍ ചര്‍ച്ച നടത്താന്‍ തയാറാണെന്ന് ഇമ്രാന്‍ ഖാനും പ്രഖ്യാപിച്ചിട്ടുണ്ട്. മ്മു കശ്മീര്‍ വിഷയമുള്‍പ്പെടെ എല്ലാ തര്‍ക്കങ്ങളും പരിഹരിക്കണമെന്നാണു പുതിയ സര്‍ക്കാരിന്റെ ആഗ്രഹം. ഇന്ത്യ ഇതിനു വേണ്ടി ഒരു ചുവടു വച്ചാല്‍, ഞങ്ങള്‍ രണ്ടു ചുവടു വയ്ക്കാന്‍ തയാറാണെന്നും ാന്‍ പ്രതികരിച്ചു.

അതേസമയം 116സീറ്റുകളുമായി ഇമ്രാന്റെ പാര്‍ട്ടി ഒന്നാമതെത്തിയെങ്കിലും കേവല ഭൂരിപക്ഷം നേടാനായിട്ടില്ല. ഇതിനിടെ മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ പിഎംഎല്‍ എന്‍ ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്ട്.

 
First published: July 29, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...
  • I agree to receive emails from NW18

  • I promise to vote in this year's elections no matter what the odds are.

    Please check above checkbox.

  • SUBMIT

Thank you for
taking the pledge

But the job is not done yet!
vote for the deserving condidate
this year

Click your email to know more

Disclaimer:

Issued in public interest by HDFC Life. HDFC Life Insurance Company Limited (Formerly HDFC Standard Life Insurance Company Limited) (“HDFC Life”). CIN: L65110MH2000PLC128245, IRDAI Reg. No. 101 . The name/letters "HDFC" in the name/logo of the company belongs to Housing Development Finance Corporation Limited ("HDFC Limited") and is used by HDFC Life under an agreement entered into with HDFC Limited. ARN EU/04/19/13618
T&C Apply. ARN EU/04/19/13626