മുംബൈ: മുംബൈയില്‍ മരിച്ചയാളുടെ മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍ നിന്ന് കാണാതായെന്നു പരാതി. നവിമുംബൈയില്‍ ഉള്‍വയില്‍ താമസിക്കുന്ന ഉമര്‍ ഫാറൂഖ് ഷെയ്ഖി(29)ന്റെ മൃതദേഹമാണ് കാണാതായത്.
മരിച്ചശേഷം നടത്തിയ കോവിഡ് പരിശോധനാ ഫലം നെഗറ്റീവാണെന്നു വ്യക്തമായതോടെ മൃതദേഹം കൊണ്ടുപോവാന്‍ ആശുപത്രിയിൽ ബന്ധുക്കൾ എത്തിയപ്പോഴാണ് മൃതദേഹം കാണാനില്ലെന്ന് മനസിലായത്.
മെയ് 9നാണ് ഉമര്‍ ഫാറൂഖ് ഷെയ്ഖ് വീട്ടില്‍ മരണപ്പെട്ടത്. തുടര്‍ന്ന് ഇദ്ദേഹത്തിനു കോവിഡുണ്ടോ എന്ന് പരിശോധിച്ച ശേഷം മൃതദേഹം സംസ്കരിച്ചാല്‍ മതിയെന്ന് പോലിസ് അറിയിച്ചു. മൃതദേഹം വാഷിയിലെ മുനിസിപ്പല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കഴിഞ്ഞ വ്യാഴാഴ്ച ഇയാള്‍ക്ക് കൊവിഡില്ലെന്ന പരിശോധനാഫലം വന്നു. സംസ്കാര ചടങ്ങുകള്‍ക്കായി മൃതദേഹം ആവശ്യപ്പെട്ട് ബന്ധുക്കളെത്തിയപ്പോഴാണ് കാണാനില്ലെന്ന മറുപടി ലഭിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.