നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • വിദ്യാർഥികളുടേതുപോലെ പശുക്കൾക്കും ഹോസ്റ്റൽ നിര്‍മ്മിക്കണം; കേന്ദ്രമന്ത്രി

    വിദ്യാർഥികളുടേതുപോലെ പശുക്കൾക്കും ഹോസ്റ്റൽ നിര്‍മ്മിക്കണം; കേന്ദ്രമന്ത്രി

    പശുക്കളുടെ സംരക്ഷണത്തിനും സുരക്ഷയ്ക്കുമായി 2020-ല്‍ പശു കാബിനറ്റ് രൂപീകരിച്ച ആദ്യ സംസ്ഥാനമാണ് മധ്യപ്രദേശ്

    • Share this:
      ഭോപ്പാല്‍:പശുക്കളെ പരിപാലിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി പശു ഹോസ്റ്റലുകള്‍ സ്ഥാപിക്കണമെന്ന് കേന്ദ്രമന്ത്രി പര്‍ഷോത്തം രൂപാല.(Union minister Parshottam Rupala) മധ്യപ്രദേശ് സര്‍വകലാശാലയോടണ് മന്ത്രി ആവശ്യം ഉന്നയിച്ചത്.

      സാഗറിലെ ഡോ ഹരിസിംഗ് ഗൗര്‍ സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയില്‍ പശു പഠന ഗവേഷണ ചെയര്‍ സ്ഥാപിക്കുന്നതിനുള്ള ചടങ്ങിലായിരുന്നു മന്ത്രിയുടെ നിര്‍ദ്ദേശം.

      പശുക്കളെ പരിപാലിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പിന്‍തുണ നല്‍കുമെന്നും അത്തരം ആഗ്രഹം ഉള്ളവര്‍ക്ക് സഹായം എന്നതരത്തില്‍ പശുക്കളെ താമസിപ്പിക്കാന്‍ വിദ്യാര്‍ഥികള്‍ക്കുള്ള ഹോസ്റ്റലിന്റെ മാത്യകയില്‍ പശുപരിപാലനത്തിന് സർവകലാശാല കേന്ദ്രം സ്ഥാപിക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തില്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ സമാനമായ ഹോസ്റ്റലുകള്‍ ആരംഭിച്ച കാര്യം അദ്ദേഹം അനുസ്മരിച്ചു.

      പശുക്കളുടെ സംരക്ഷണത്തിനും സുരക്ഷയ്ക്കുമായി 2020-ല്‍ പശു കാബിനറ്റ് രൂപീകരിച്ച ആദ്യ സംസ്ഥാനമാണ്
      മധ്യപ്രദേശ്

      മദ്യപിച്ച് ലക്ക് കെട്ട് വിവാഹവേദിയിലെത്തി വരന്‍; വിവാഹം കഴിക്കാന്‍ തയ്യാറല്ലെന്ന് തുറന്നടിച്ച് വധു

      വിവാഹ വേദിയില്‍ മദ്യപിച്ചെത്തിയ (drunk) വരനെ (groom) വിവാഹം കഴിക്കാന്‍ തയ്യാറല്ലെന്ന് തുറന്നടിച്ച് പറഞ്ഞ് ഒരു വധു (bride). നവംബര്‍ 7 ന് മധ്യപ്രദേശിലെ രാജ്ഗഡ് ജില്ലയിലെ സുതാലിയയിലാണ് സംഭവം.

      വരനും സുഹൃത്തുക്കളും വിവാഹവേദിയിലേക്ക് എത്തിയപ്പോഴാണ് സംഭവമുണ്ടായത്. വിവാഹ പന്തലിലേക്ക് വരനും സുഹൃത്തുക്കളുമടക്കം നിരവധി പേര്‍ മദ്യപിച്ചായിരുന്നു എത്തിയത്. തനിയെ എഴുന്നേല്‍ക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്ന ഇയാളെ വധു കണ്ടതോടെ നിക്കാഹിന് ഇരിക്കാന്‍ വിസമ്മതിക്കുകയായിരുന്നു.

      വധു മുസ്‌കാന്‍ ഷെയ്ഖ് എടുത്ത ഈ തീരുമാനത്തിനോട് കുടുംബവും പൂര്‍ണ്ണമായും യോജിച്ചു. വിവാഹം കഴിക്കാന്‍ സമ്മതമാണോ എന്ന് വധുവിനോട് ചോദിച്ചപ്പോള്‍, ഈ ബന്ധം ഇനി മുന്നോട്ട് പോകില്ലെന്നാണ് അവര്‍ പറഞ്ഞത്. അതേസമയം, വധുവിന്റെ കുടുംബത്തിന് പൂര്‍ണ്ണ പിന്തുണയും സംരക്ഷണവും പൊലീസ് ഉറപ്പുനല്‍കിയിട്ടുണ്ട്.

      Published by:Jayashankar AV
      First published:
      )}