നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • രണ്ട് പഴത്തിന് 442 രൂപ: ആഢംബര ഹോട്ടലിന് 25000 രൂപ പിഴ

    രണ്ട് പഴത്തിന് 442 രൂപ: ആഢംബര ഹോട്ടലിന് 25000 രൂപ പിഴ

    അധികം വൈകാതെ തന്നെ #goingbananas എന്ന ഹാഷ്ടാഗില്‍ ഉള്ള വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി

    News 18

    News 18

    • News18
    • Last Updated :
    • Share this:
      ന്യൂഡൽഹി: രണ്ട് പഴത്തിന് ജിഎസ്ടി ഉൾപ്പെടെ 442 രൂപ വില ഈടാക്കിയ ഹോട്ടലിന് 25000 രൂപ പിഴ. ഹോട്ടൽ ജെ.ഡബ്യു മാരിയറ്റിനെതിരെ ഛണ്ഡീഗഡ് എക്സൈസ് ആൻഡ് ടാക്സേഷൻ വിഭാഗമാണ് പിഴ ചുമത്തിയിരിക്കുന്നത്.

      അഭിനേതാവ് രാഹുൽ ബോസാണ് ഹോട്ടലിന്റെ കഴുത്തറപ്പൻ വില വിവരം പുറത്തു വിട്ടത്. ഹോട്ടലിലെ ജിമ്മില്‍ വർക്ക് ഔട്ട് ചെയ്യുന്നതിനിടെയാണ് താരം പഴത്തിന് ഓർഡർ ചെയ്തിരുന്നു. പഴം ഉടൻ തന്നെ എത്തിയെങ്കിലും അതിന്റെ കൂടെ വന്ന ബില്ല് രാഹുലിന്റെ കണ്ണ് തള്ളിക്കുകയായിരുന്നു. സംഭവം വീഡിയോ ആക്കി ഉടൻ തന്നെ തന്റെ സോഷ്യൽ മീഡിയയിൽ ഇടുകയും ചെയ്തു. അധിക്ഷേപിക്കുകയോ മോശം വാക്കുകൾ ഉപയോഗിക്കുകയോ ചെയ്യാതെ വളരെ മാന്യമായുള്ള ഒരു പോസ്റ്റായിരുന്നു ഇത്.

      Also read-രണ്ട് പഴത്തിന് വില 442 രൂപ ; അന്വേഷണത്തിന് ഉത്തരവ്

      അധികം വൈകാതെ തന്നെ #goingbananas എന്ന ഹാഷ്ടാഗില്‍ ഉള്ള വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. #goingbananas ട്രെൻഡ് ആവുകയും ചെയ്തു. ഇതിന് പിന്നാലെയാണ് അധികൃതരുടെ ഇടപെടൽ ഉണ്ടായിരിക്കുന്നത്. ജിഎസ്ടി ആക്ടിന്റെ പതിനൊന്നാം വകുപ്പ് ലംഘിച്ചതിന്റെ പേരിലാണ് ഹോട്ടൽ അധികൃതർക്ക് പിഴ ഈടാക്കിയിരിക്കുന്നത്. ഈ വകുപ്പ് പ്രകാരം നികുതിയിൽ നിന്ന് ഒഴിവാക്കപ്പെട്ട വസ്തുക്കൾക്ക് നികുതി ഈടാക്കുന്നത് കുറ്റകരമാണ്.

      ഫ്രെഷ് ഫ്രൂട്ട് വിഭാഗത്തിൽ ഉൾപ്പെടുന്ന പഴങ്ങൾ നികുതി മുക്തമാണ്. ഇത് അവഗണിച്ച് ഏത്തപ്പഴത്തിന് അമിത തുക ഈടാക്കിയ ഹോട്ടലിന് കാരണം കാണിക്കൽ നോട്ടീസും അയച്ചിട്ടുണ്ടെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.

      First published:
      )}