• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

വെല്ലുവിളിക്ക് പിന്നാലെ തിരിച്ചടി: നിയമസഭയില്‍ കമല്‍നാഥ് സര്‍ക്കാരിനെ അനുകൂലിച്ച് 2 ബിജെപി എംഎല്‍എമാര്‍

കമല്‍നാഥ് സർക്കാരിന് വിശ്വാസവോട്ടെടുപ്പ് നേരിടേണ്ടി വരുമെന്ന് പ്രതിപക്ഷ നേതാവ് ഗോപാല്‍ ഭാര്‍ഗവ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് സ്വന്തം പാളയത്തിൽ നിന്നും ബി.ജെ.പിക്ക് അപ്രതീക്ഷിത തിരിച്ചടിയുണ്ടായത്.

news18
Updated: July 24, 2019, 7:38 PM IST
വെല്ലുവിളിക്ക് പിന്നാലെ തിരിച്ചടി: നിയമസഭയില്‍ കമല്‍നാഥ് സര്‍ക്കാരിനെ അനുകൂലിച്ച് 2 ബിജെപി എംഎല്‍എമാര്‍
മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ്.
  • News18
  • Last Updated: July 24, 2019, 7:38 PM IST IST
  • Share this:
ന്യൂഡല്‍ഹി: മധ്യപ്രദേശ് നിയമസഭയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് അനുകൂലമായി വോട്ടു ചെയ്ത് രണ്ട് ബി.ജെ.പി എം.എല്‍.എമാര്‍. ക്രിമിനല്‍ നിയമ ഭേദഗതി ബില്ലിന്റെ വോട്ടെടുപ്പിലാണ് രണ്ട് എം.എല്‍.എമാര്‍ കോണ്‍ഗ്രസിനെ അനുകൂലിച്ചത്.

നാരായണ്‍ ത്രിപാഠി, ശരദ് കോള്‍ എന്നിവരാണ് കമല്‍നാഥ് സര്‍ക്കാർ കൊണ്ടുവന്ന നിയമ ഭേദഗതിയെ അനുകൂലിച്ച് വോട്ടു ചെയ്തത്.

കമല്‍നാഥിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് വിശ്വാസവോട്ടെടുപ്പിനെ നേരിടേണ്ടി വരുമെന്ന് പ്രതിപക്ഷ നേതാവ് ഗോപാല്‍ ഭാര്‍ഗവ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ബി.ജെ.പിക്ക് അപ്രതീക്ഷിത തിരിച്ചടിയുണ്ടായത്. ബി.ജെ.പി.യിലെ നമ്പര്‍ വണ്ണും നമ്പര്‍ ടൂവും ഞങ്ങള്‍ക്ക് അനുകൂലമായ സിഗ്നല്‍ നല്‍കിയാല്‍ കമല്‍നാഥ് സര്‍ക്കാരും 24 മണിക്കൂറിനുള്ളില്‍ താഴെവീഴുമെന്നായിരുന്നു ഗോപാല്‍ ഭാര്‍ഗവയുടെ പരാമര്‍ശം.

സര്‍ക്കാര്‍ ന്യൂനപക്ഷമാണെന്നും ഏതുനിമിഷവും താഴെ വീഴുമെന്നുമായിരുന്നു ബി.ജെ.പി നേതാക്കള്‍ ഇടയ്ക്കിടെ പറഞ്ഞുകൊണ്ടിരുന്നത്. എന്നാല്‍ ഇന്ന് രണ്ട് ബി.ജെ.പി എം.എല്‍.എമാര്‍ കോണ്‍ഗ്രസിന് അനുകൂലമായി വോട്ടുചെയ്‌തെന്ന് മുഖ്യമന്ത്രി കമല്‍നാഥ് പ്രതികരിച്ചു. കോണ്‍ഗ്രസിന് അനുകൂലമായി വോട്ടുചെയ്ത നാരായണ്‍ ത്രിപാഠി നേരത്തെ കോണ്‍ഗ്രസിലായിരുന്നു. 2014ലാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്.

231 അംഗ നിയമസഭയില്‍ 121 എം.എല്‍.എമാരുടെ പിന്തുണയാണ് കമല്‍നാഥ് സര്‍ക്കാരിനുള്ളത്. 114 സീറ്റുകള്‍ നേടിയ കോണ്‍ഗ്രസ് ബി.എസ്.പിയുടെയും സ്വതന്ത്ര എം.എല്‍.എമാരുടെയും പിന്തുണയിലാണ് സര്‍ക്കാരുണ്ടാക്കിയത് 109 ആണ് ബി.ജെ.പിയുടെ അംഗബലം.

Also Read ബോറിസ് ജോൺസൺ ചുമതലയേറ്റു; ബ്രെക്സിറ്റും ഇറാൻ പ്രശ്നവും വെല്ലുവിളികൾ

Loading...

First published: July 24, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...