• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

നടൻ നാഗാർജുനയുടെ തെലങ്കാനയിലെ ഫാംഹൗസിൽ അഴുകിയ മൃതദേഹം കണ്ടെത്തി

സ്ഥലത്ത് കൃഷിപ്പണിക്ക് എത്തിയ തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്.

news18
Updated: September 20, 2019, 3:51 PM IST
നടൻ നാഗാർജുനയുടെ തെലങ്കാനയിലെ ഫാംഹൗസിൽ അഴുകിയ മൃതദേഹം കണ്ടെത്തി
നാഗാർജുന
  • News18
  • Last Updated: September 20, 2019, 3:51 PM IST IST
  • Share this:
ഹൈദരാബാദ്: തെലുങ്ക് നടൻ അക്കിനേനി നാഗാർജുനയുടെ ഫാംഹൗസിൽ കണ്ടെത്തിയ അഴുകിയ മൃതദേഹം ഹൈദരാബാദ് പൊലീസ് തിരിച്ചറിഞ്ഞു. ബുധനാഴ്ച രാത്രി ആയിരുന്നു അഴുകിയ നിലയിലുള്ള മൃതദേഹം കണ്ടെത്തിയത്. 30 വയസുള്ള ചകലി പണ്ഡുവിന്‍റെ മൃതദേഹമാണ് കണ്ടെത്തിയതെന്ന് പൊലീസ് വെള്ളിയാഴ്ച സ്ഥിരീകരിച്ചു. അമ്പത് ഏക്കറോളം വരുന്ന ഫാം ഹൗസിലെ പൊട്ടിപ്പൊളിഞ്ഞ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. അതേസമയം, ആത്മഹത്യയാണെന്ന് പൊലീസ് പറഞ്ഞു.

തെലുങ്ക് നടൻ അക്കിനേനി നാഗാർജുനയുടെ ഫാം ഹൗസ് ആണ് ഇതെന്നും എന്നാൽ, കഴിഞ്ഞ കുറേ കാലമായി ഉപയോഗ ശൂന്യമാണെന്നും പൊലീസ് പറഞ്ഞു. നാഗാർജുനയുടെ ഭാര്യ അക്കിനേനി അമല സെപ്തംബർ ആദ്യ ആഴ്ച ഫാം ഹൗസ് സന്ദർശിച്ചിരുന്നു. അതേസമയം, ബുധനാഴ്ച കണ്ടെത്തിയ മൃതദേഹത്തിന് ആറുമാസമെങ്കിലും പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു.

അടുത്ത ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ 200ലധികം സീറ്റുകളിൽ NDA വിജയിക്കുമെന്ന് നിതിഷ് കുമാർ

സ്ഥലത്ത് കൃഷിപ്പണിക്ക് എത്തിയ തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. ഫാം ഹൗസിലെ പൊട്ടിപ്പൊളിഞ്ഞ വീട്ടിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ പുരുഷന്‍റെ അഴുകിയ മൃതദേഹം കണ്ടെത്തുകയായിരുന്നു. തുടർന്ന്, കെഷാംപെട് പൊലീസിൽ തൊഴിലാളികൾ വിവരം അറിയിച്ചു. തുടർന്ന് പൊലീസ് ഡോഗ് സ്ക്വാഡുമായി എത്തി സ്ഥലത്ത് പരിശോധന നടത്തി. അടുത്തദിവസം, സിആർപിസി സെക്ഷൻ 174 അനുസരിച്ച് പൊലീസ് സംശയകരമായ മരണത്തിന് കേസ് രജിസ്റ്റർ ചെയ്തു.

അതേസമയം, തന്‍റെ അറുപതാം പിറന്നാൾ ആഘോഷവുമായി ബന്ധപ്പെട്ട് നാഗാർജുന ഇപ്പോൾ കുടുംബവുമൊത്ത് സ്പെയിനിലാണ്.

First published: September 20, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...