• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

'ജനവിധി മാനിക്കുന്നു, ഉത്തരവാദിത്തം ഏറ്റെടുക്കുന്നു': ട്വിറ്ററിൽ രാജി പ്രഖ്യാപിച്ച് ജ്യോതിരാദിത്യ സിന്ധ്യയും

കോൺഗ്രസ് അധ്യക്ഷസ്ഥാനത്ത് നിന്ന് രാഹുൽ ഗാന്ധി രാജിവെച്ച സാഹചര്യത്തിൽ പുതിയ അധ്യക്ഷനെ കണ്ടെത്താൻ തിരക്കിട്ട ശ്രമം പാർട്ടിക്കുള്ളിൽ നടക്കുകയാണ്.

news18
Updated: July 7, 2019, 5:43 PM IST
'ജനവിധി മാനിക്കുന്നു, ഉത്തരവാദിത്തം ഏറ്റെടുക്കുന്നു': ട്വിറ്ററിൽ രാജി പ്രഖ്യാപിച്ച് ജ്യോതിരാദിത്യ സിന്ധ്യയും
ജ്യോതിരാദിത്യ സിന്ധ്യ
news18
Updated: July 7, 2019, 5:43 PM IST
ന്യൂഡൽഹി: മുംബൈ കോൺഗ്രസ് പ്രസിഡന്‍റ് മിലിന്ദ് ദിയോറ രാജി വെച്ചതിനു തൊട്ടുപിന്നാലെ രാജി ട്വിറ്ററിൽ പ്രഖ്യാപിച്ച് എ ഐ സി സി ജനറൽ സെക്രട്ടറി ജ്യോതിരാദിത്യ സിന്ധ്യ. തെരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് താൻ എ ഐ സി സി ജനറൽ സെക്രട്ടറി സ്ഥാനം രാജി വെയ്ക്കുകയാണെന്ന് ജ്യോതിരാദിത്യ സിന്ധ്യ ട്വീറ്റ് ചെയ്തു.

"ജനവിധി സ്വീകരിക്കുന്നു, ഉത്തരവാദിത്തം ഏറ്റെടുക്കുന്നു, എ ഐ സി സി ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്നുള്ള രാജി രാഹുൽ ഗാന്ധിക്ക് സമർപ്പിച്ചിട്ടുണ്ട്. എന്നെ വിശ്വസിച്ച് ഉത്തരവാദിത്തം ഏൽപിച്ചതിൽ അദ്ദേഹത്തിന് നന്ദി പറയുന്നു, പാർട്ടിയെ സേവിക്കാൻ അവസരം നൽകിയതിലും നന്ദി പറയുന്നു' - ജ്യോതിരാദിത്യ സിന്ധ്യ ട്വിറ്ററിൽ കുറിച്ചു.

 



കോൺഗ്രസ് അധ്യക്ഷസ്ഥാനത്ത് നിന്ന് രാഹുൽ ഗാന്ധി രാജിവെച്ച സാഹചര്യത്തിൽ പുതിയ അധ്യക്ഷനെ കണ്ടെത്താൻ തിരക്കിട്ട ശ്രമം പാർട്ടിക്കുള്ളിൽ നടക്കുകയാണ്. ഇതിനിടയിലാണ് ജ്യോതിരാദിത്യ സിന്ധ്യയും മിലിന്ദ് ദിയോറയും ജ്യോതിരാദിത്യ സിന്ധ്യയും രാജി വെച്ചിരിക്കുന്നത്.

മെയ് 25ന് ചേർന്ന കോൺഗ്രസ് പ്രവർത്തകസമിതി യോഗത്തിൽ രാഹുൽ ഗാന്ധി അധ്യക്ഷസ്ഥാനം രാജി വെച്ചിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് രണ്ടു ദിവസങ്ങൾക്ക് ഉള്ളിലായിരുന്നു രാഹുൽ ഗാന്ധിയുടെ രാജി. ലോക്സഭ തെരഞ്ഞെടുപ്പിൽ മിലിന്ദ് ദിയോറ ദക്ഷിണ മുംബൈ മണ്ഡലത്തിൽ നിന്ന് മത്സരിച്ചെങ്കിലും ശിവസേനയുടെ അരവിന്ദ് സാവന്തിനോട് പരാജയപ്പെടുകയായിരുന്നു.

First published: July 7, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...