• HOME
  • »
  • NEWS
  • »
  • india
  • »
  • Karnataka | രാജിവെച്ച് മണിക്കൂറുകള്‍ക്കകം കര്‍ണാടകയിലെ മുന്‍ കോണ്‍ഗ്രസ് മന്ത്രി ബിജെപിയില്‍ ചേര്‍ന്നു

Karnataka | രാജിവെച്ച് മണിക്കൂറുകള്‍ക്കകം കര്‍ണാടകയിലെ മുന്‍ കോണ്‍ഗ്രസ് മന്ത്രി ബിജെപിയില്‍ ചേര്‍ന്നു

കോണ്‍ഗ്രസില്‍ നിന്ന് രാജി വെക്കുന്നതായി കര്‍ണാക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഡി കെ ശിവകുമാറിന് കത്തയച്ചിരുന്നു.

  • Share this:
    ബെംഗളൂരു: പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് മണിക്കൂറുകള്‍ക്കകം മുന്‍ കോണ്‍ഗ്രസ്(Congress) മന്ത്രി ബിജപിയില്‍(BJP) ചേര്‍ന്നു. മുന്‍ മന്ത്രി പ്രമോദ് മധ്വരാജാണ് മുഖ്യമന്ത്രി ബാസവരാജ് ബൊമ്മയുടെ സാന്നിധ്യത്തില്‍ ബിജെപിയിലെത്തിയത്. കോണ്‍ഗ്രസില്‍ നിന്ന് രാജി വെക്കുന്നതായി കര്‍ണാക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഡി കെ ശിവകുമാറിന് കത്തയച്ചിരുന്നു.

    കഴിഞ്ഞ മൂന്നു വര്‍ഷവും ഉഡുപ്പി ജില്ലയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തനം മോശം അനുഭവമാണെന്നും ഇത് പാര്‍ട്ടി നേതാക്കളെ അറിയിച്ചിരുന്നതായും അദ്ദേഹം കത്തില്‍ പറയുന്നു.

    Also Read-Uttar Pradesh | 'യോഗി സര്‍ക്കാരില്‍ വിഐപി സംസ്‌കാരമില്ല'; പാര്‍ട്ടി പ്രവര്‍ത്തകന്റെ വീട്ടില്‍ കുളിച്ച് മന്ത്രി

    Uttarpradesh | അധ്യാപകർക്കുള്ള കുടിവെള്ളം എടുത്ത ദളിത് വിദ്യാർഥിനിയ്ക്ക് മർദ്ദനം; ഉത്തർപ്രദേശിൽ അധ്യാപകനെതിരെ അന്വേഷണം

    കാൺപുർ: സ്റ്റാഫ് റൂമിൽനിന്ന് കുടിവെള്ളം എടുത്ത ദളിത് വിദ്യാർഥിനിയെ മർദ്ദിച്ച അധ്യാപകനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ്. ഉത്തർപ്രദേശിലെ മഹോബ ജില്ലയിലെ ചിഖാര ഗ്രാമത്തിലാണ് സംഭവം. ഇവിടുത്തെ പ്രൈമറി സ്‌കൂളിൽ അധ്യാപകർക്കായി സൂക്ഷിച്ച പാത്രത്തിൽ നിന്ന് വെള്ളം കുടിച്ചതിനാണ് അധ്യാപകൻ ഏഴാം ക്ലാസിൽ പഠിക്കുന്ന ദളിത് വിദ്യാർത്ഥിനിയെ മർദ്ദിച്ചത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് (എസ്ഡിഎം) ജിതേന്ദ്ര സിംഗ് അഡീഷണൽ ബേസിക് ശിക്ഷാ അധികാരിക്ക് ഉത്തരവിട്ടു.

    ദളിത് വിദ്യാർഥിനിയെ അധ്യാപകൻ മർദ്ദിച്ചതിൽ പ്രതിഷേധം ശക്തമാണ്. കുട്ടിയുടെ കുടുംബാംഗങ്ങളും ഗ്രാമവാസികളും തഹസീൽദാർ ഓഫീസിന് പുറത്ത് പ്രതിഷേധിച്ചു.ചിഖാര ഗ്രാമത്തിലെ താമസക്കാരിയായ പെൺകുട്ടിയ്ക്കാണ് അധ്യാപകന്‍റെ മർദ്ദനമേറ്റത്. സ്‌കൂളിൽ അധ്യാപകർക്കും വിദ്യാർഥികൾക്കും വെള്ളം കുടിക്കാൻ പ്രത്യേക ടാങ്കുകൾ സ്ഥാപിച്ചിട്ടുണ്ട്. ശനിയാഴ്ച, വിദ്യാർത്ഥികൾക്കുള്ള ടാങ്കിൽ വെള്ളം തീർന്നതോടെയാണ് വിദ്യാർഥിനി അധ്യാപകരുടെ കുടത്തിൽ നിന്ന് വെള്ളം കുടിച്ചത്.

    Also Read-M K Stalin | അധികാരമേറ്റിട്ട് ഒരു വര്‍ഷം; ബസില്‍ യാത്ര ചെയ്ത് ജനങ്ങളോട് സംസാരിച്ച് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍

    ഇത് കണ്ടുകൊണ്ട് വന്ന അസിസ്റ്റന്റ് അധ്യാപകൻ കല്യാണ് സിംഗ് വിദ്യാർഥിനിയെ ക്രൂരമായി മർദിക്കുകയായിരുന്നു. പെൺകുട്ടി വീട്ടിലെത്തി മാതാപിതാക്കളോട് സംഭവം പറഞ്ഞു. തുടർന്ന് വിദ്യാർഥിനിയുടെ അച്ഛൻ രമേഷ് കുമാറും ഗ്രാമവാസികളും സ്കൂളിലെത്തി. എന്നാൽ ജാതീയമായ പരാമർശങ്ങൾകൊണ്ട് ബന്ധപ്പെട്ട അധ്യാപകൻ ഇവരോട് മോശമായി പെരുമാറിയെന്നാണ് പരാതി. തുടർന്ന് സംഘം തഹസിൽദാരുടെ ഓഫീസിലെത്തി നടപടി ആവശ്യപ്പെട്ടിരുന്നു.

    അധ്യാപകന്റെയും വിദ്യാർത്ഥിയുടെയും മൊഴികൾ സ്‌കൂളിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് അഡീഷണൽ ബിഎസ്‌എ ഗൗരവ് ശുക്ല പറഞ്ഞു. അന്വേഷണ റിപ്പോർട്ട് ഉന്നത അധികാരികൾക്ക് കൈമാറും. അതേസമയം വിദ്യാർത്ഥിനി ഗ്ലാസിൽ നിന്ന് വെള്ളം ടാങ്കിലേക്ക് കൈ വെച്ചുകൊണ്ട് പുറത്തെടുക്കുകയായിരുന്നുവെന്ന് അധ്യാപകൻ ആരോപിക്കുന്നു. "ഇതിന്റെ പേരിൽ വിദ്യാർഥിനിയെ ശകാരിക്കുക മാത്രമാണ് ചെയ്തത്, ഞാൻ മർദ്ദിച്ചിട്ടില്ല," സിംഗ് പറഞ്ഞു.
    Published by:Jayesh Krishnan
    First published: