മൂന്നു ലക്ഷം രൂപയുടെ സ്വർണ്ണം വീട്ടമ്മ ചവറിൽ കളഞ്ഞു; വീട് വൃത്തിയാക്കുന്നതിനിടെ പോയ പഴ്സ് വീണ്ടെടുത്തത് കോര്‍പ്പേറഷന്‍റെ മാലിന്യക്കൂമ്പാരത്തില്‍ നിന്ന്
മൂന്നു ലക്ഷം രൂപയുടെ സ്വർണ്ണം വീട്ടമ്മ ചവറിൽ കളഞ്ഞു; വീട് വൃത്തിയാക്കുന്നതിനിടെ പോയ പഴ്സ് വീണ്ടെടുത്തത് കോര്‍പ്പേറഷന്‍റെ മാലിന്യക്കൂമ്പാരത്തില്‍ നിന്ന്
തുടർന്ന് മുൻസിപ്പൽ കോർപ്പറേഷൻ ശുചീകരണ തൊഴിലാളികളുടെ നേതൃത്വത്തിൽ ഇവർ ചവർ നിക്ഷേപിക്കുന്ന പ്രദേശത്ത് തെരച്ചിൽ നടത്തി.
പൂനെ: വീട് വൃത്തിയാക്കുന്നതിനിടെ പഴയ സാധനങ്ങളുടെ കൂട്ടത്തിൽ അറിയാതെ ലക്ഷങ്ങൾ വിലയുള്ള ആഭരണവും ഉപേക്ഷിച്ച് വീട്ടമ്മ. മഹാരാഷ്ട്ര പൂനെ സ്വദേശിയായ രേഖ സുലേഖർ എന്ന വീട്ടമ്മയ്ക്കാണ് അബദ്ധം പറ്റിയത്. ദീപാവലിയോട് അനുബന്ധിച്ച് വീട് വൃത്തിയാക്കുന്നതിനിടെ ചില പഴയ സാധനങ്ങൾ ഇവര്‍ കോർപ്പറേഷന്‍റെ ചവറ് ശേഖരണ വാഹനത്തിൽ നിക്ഷേപിച്ചിരുന്നു. വീട്ടിൽ ആവശ്യമില്ലാതെ കിടന്നിരുന്ന ഒരു പഴയ ബാഗും ഇക്കൂട്ടത്തിൽ ഉൾപ്പെട്ടിരുന്നു.
എന്നാൽ പിന്നീടാണ് ഇവര്‍ക്ക് പറ്റിയ അമളി തിരിച്ചറിഞ്ഞത്. കോർപ്പറേഷന്‍റെ ചവറ് വണ്ടിയിലുപേക്ഷിച്ച ബാഗിൽ മൂന്നു ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വർണ്ണാഭരണം ഉണ്ടായിരുന്നു എന്നത്. രേഖയും കുടുംബവും ഉടൻ തന്നെ സ്ഥലത്തെ സാമൂഹിക പ്രവർത്തകരുടെ സഹായം തേടി. ഇവരാണ് പിമ്പിരി മുൻസിപ്പൽ കോർപ്പറേഷനെ വിവരം അറിയിച്ചത്. ഇവിടുത്തെ ആരോഗ്യപ്രവര്‍ത്തർ മാലിന്യങ്ങൾ നിക്ഷേപിക്കുന്ന സ്ഥലത്ത് തിരയാൻ നിർദേശിച്ചു.
തുടർന്ന് മുൻസിപ്പൽ കോർപ്പറേഷൻ ശുചീകരണ തൊഴിലാളികളുടെ നേതൃത്വത്തിൽ ഇവർ ചവർ നിക്ഷേപിക്കുന്ന പ്രദേശത്ത് തെരച്ചിൽ നടത്തി. ഒരുമണിക്കൂറോളം നീണ്ട തിരച്ചിലിനൊടുവിലാണ് ചവറ് കൂമ്പാരത്തിൽ നിന്നും 'വില പിടിപ്പുള്ള' ആ പഴ്സ് കണ്ടെടുത്തത്. ആഭരണം അപ്പോഴും അതിനുള്ളിൽ തന്നെയുണ്ടായിരുന്നു. കോര്‍പ്പറേഷൻ ജീവനക്കാർ അത് സുരക്ഷിതമായി രേഖയ്ക്ക് കൈമാറുകയും ചെയ്തു.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
മൂന്നു ലക്ഷം രൂപയുടെ സ്വർണ്ണം വീട്ടമ്മ ചവറിൽ കളഞ്ഞു; വീട് വൃത്തിയാക്കുന്നതിനിടെ പോയ പഴ്സ് വീണ്ടെടുത്തത് കോര്‍പ്പേറഷന്‍റെ മാലിന്യക്കൂമ്പാരത്തില്‍ നിന്ന്