ചെന്നൈ: തമിഴ്നാട്ടില്‍ പാര്‍പ്പിടസമുച്ചയം തകര്‍ന്നുവീണു. തമിഴ്നാട്ടില്‍ അര്‍ബന്‍ ഡെവലപ്മെന്റ് ബോര്‍ഡിന്റെ നാലുനിലക്കെട്ടിടമാണ് തകര്‍ന്നുവീണത്. 24 വീടുകളാണ് കെട്ടിടത്തിലുണ്ടായിരുന്നത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. വടക്കന്‍ തമിഴ്നാട്ടിലെ തിരുവൊട്ടിയൂരില്‍ തിങ്കളാഴ്ച രാവിലെയാണ് സംഭവം.
കെട്ടിടത്തില്‍ വിള്ളലുകള്‍ കണ്ടെത്തിയിരുന്നു. ഞായറാഴ്ച രാത്രിയോടെ താമസക്കാര്‍ എല്ലാം ഇവിടെ നിന്ന് മാറിയിരുന്നു. ഗ്രാമ സ്ട്രീറ്റില്‍ സ്ഥിതി ചെയ്തിരുന്ന കെട്ടിടം രാവിലെ പത്തരയോടെയാണ് തകര്‍ന്നുവീണത്. തിരുവൊട്ടിയൂര്‍ അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി അവശിഷ്ടങ്ങള്‍ നീക്കം ചെയ്തു തുടങ്ങിയിട്ടുണ്ട്.
വസ്തുവകകള്‍ അവശിഷ്ടങ്ങള്‍ക്ക് അടിയില്‍പ്പെട്ടിട്ടുണ്ടെന്ന് താമസക്കാര്‍ പറഞ്ഞു. തമിഴ്നാട് അര്‍ബന്‍ ഹാബിറ്റാറ്റ് ഡെവലപ്മെന്റ് ബോര്‍ഡിലെ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയത്.
Also Read-Mann ki Baat| ഒമിക്രോൺ വ്യാപനം തടയാൻ പൗരന്മാർ ഒന്നിച്ചു നിൽക്കണം; ജാഗ്രത തുടരണമെന്നാവര്‍ത്തിച്ച് പ്രധാനമന്ത്രി
ഗവര്‍ണര്‍ വീടിന്റെ താക്കോല്‍ കൈമാറി ഭക്ഷണം കഴിച്ച് മടങ്ങി; ഗൃഹനാഥന് 14,000 രൂപ ബില്‍
സര്‍ക്കാര്‍ പദ്ധതിയില്‍ നിര്‍മാണം പുരോഗമിക്കുന്ന വീട്ടിലേക്ക് ഗവര്‍ണര്‍(Governor) എത്തിയപ്പോള്‍ ഗൃഹനാഥന് മനസ്സില്‍ പോലും വിചാരിച്ചിട്ടുണ്ടാവില്ല ആ സന്ദര്‍ശനത്തിന് താന്‍ വലിയ വില കൊടുക്കേണ്ടി വരുമെന്ന്. മധ്യപ്രദേശ് സ്വേദശി ബുധ്റാം ആദിവാസിയാണ് ഗവര്‍ണറിന്റെ സന്ദര്‍ശനം വരുത്തിവെച്ച സാമ്പത്തിക ബുദ്ധിമുട്ടില്‍ പെട്ടുപോയത്.
വീടിന്റെ താക്കോല്‍ കൈമാറി ബുധ്റാമിനും കുടുംബത്തിനും ഒപ്പം ഉച്ചഭക്ഷണവും കഴിച്ച് ഗവര്‍ണര്‍ മംഗുഭായ് സി. പട്ടേല്‍ മടങ്ങി. എന്നാല്‍ ഗവര്‍ണര്‍ മടങ്ങിയതിന് പിന്നാലെ 14,000 രൂപ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് അധികൃതര്‍ ബുധ്റാമിന് ബില്‍ നല്കി.
ഗവര്‍ണറുടെ സന്ദര്‍ശനത്തിന് മുന്നോടിയായി അധികൃതരും ഉദ്യോഗസ്ഥരും ബുധ്റാമിന്റെ വീടും പരിസരവും മോടിപ്പിടിപ്പിച്ചിരുന്നു. വീട്ടില്‍ പുതിയ ഗേറ്റും ഫാനും പിടിപ്പിച്ചു. ഇതിനാണ് 14,000 രൂപയുടെ ബില്‍ അധികൃതര്‍ ഗൃഹനാഥനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
എന്നാല്‍ ഗവര്‍ണറുടെ സന്ദര്‍ശനത്തിന് തൊട്ടുപിറ്റേന്ന് തന്നെ പഞ്ചായത്ത് അധികൃതര്‍ എത്തി ഫാന്‍ അഴിച്ചുകൊണ്ടുപോയി. ഗേറ്റിന്റെ വിലയായ 14,000 രൂപയുടെ ബില്‍ അടയ്ക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് കീഴിലായിരുന്നു ബുധ്റാമിന്റെ വീട് നിര്‍മാണം.
'ഗവര്‍ണര്‍ ഞങ്ങളുടെ വീട്ടിലിരുന്നു ഭക്ഷണം കഴിക്കുമെന്നു അധികൃതര്‍ അറിയിച്ചു. അവര്‍ 14,000 രൂപ വിലയുള്ള ഗേറ്റ് ഘടിപ്പിച്ചു. അതിനു ഇത്രയും പണം ആവുമെന്നോ ഞാനാകണം പണം മുടക്കേണ്ടതെന്നോ അധികൃതര്‍ എന്നോടു പറഞ്ഞിരുന്നില്ല. എനിക്ക് ഇത് അറിയാമായിരുന്നെങ്കില്‍ ഗേറ്റ് ഘടിപ്പിക്കാന്‍ ഞാന്‍ സമ്മതിക്കില്ലായിരുന്നു' ബുധ്റാം പറഞ്ഞു.
അതേസമയം സംഭവത്തില്‍ കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് നഗര വികസന വകുപ്പ് മന്ത്രി ഭൂപേന്ദ്ര സിങ് പ്രതികരിച്ചു. ഇങ്ങനെ സംഭവിക്കാന്‍ പാടില്ലായിരുന്നെന്നും നടപടി എടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.