• News
  • World Cup 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

INFO: ഭരണഘടനാ ഭേദഗതി ബിൽ എങ്ങനെ നിയമമാകും?


Updated: January 10, 2019, 5:40 PM IST
INFO: ഭരണഘടനാ ഭേദഗതി ബിൽ എങ്ങനെ നിയമമാകും?

Updated: January 10, 2019, 5:40 PM IST
ഭരണഘടന ഭേദഗതി എന്ന് കേട്ടിട്ടുണ്ടാകുമെങ്കിലും ഇതിന്റെ നടപടിക്രമങ്ങൾ എല്ലാവർക്കും അറിയണമെന്നില്ല. ഭരണഘടന ഭേദഗതി ബില്ലായി അവതരിപ്പിച്ച് നിയമമാക്കുന്നതിന് സങ്കീർണമായ നടപടിക്രമങ്ങളുണ്ട്.

ഭരണഘടനാ ഭേദഗതി ബിൽ ലോക്സഭയിലോ രാജ്യസഭയിലോ അവതരിപ്പിക്കാം. എന്നാൽ പ്രധാനപ്പെട്ട കാര്യം അവ രണ്ട് സഭകളിലും പാസായിരിക്കണം എന്നതാണ്. ബിൽ അവതരിപ്പിക്കുക എന്നതാണ് ആദ്യഘട്ടം. തുടർന്ന് അതിന്മേൽ വിശദമായ ചർച്ച നടക്കും.

ചർച്ചകൾക്കു ശേഷം ബിൽ പാസാക്കുന്ന ഘട്ടമാണ്. എതിർപ്പുണ്ടെങ്കിൽ വോട്ടെടുപ്പ് നടക്കും. അവിടെ നിന്ന് പാസായാൽ അടുത്ത സഭയിൽ അവതരിപ്പിക്കും. അവിടെയും സമാനമായ നടപടിക്രമമാണ്. ഇരുസഭകളും കടന്നാൽ പ്രസിഡന്റിന്റെ അനുമതിക്കായി സമർപ്പിക്കും. രാഷ്ട്രപതി ഒപ്പിട്ടാൽ അത് നിയമമാകും.



First published: January 10, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...