• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

വിവേചനാധികാരം എന്തിനുമുള്ള അധികാരമല്ല


Updated: May 16, 2018, 4:03 PM IST
വിവേചനാധികാരം എന്തിനുമുള്ള അധികാരമല്ല

Updated: May 16, 2018, 4:03 PM IST
ന്യൂഡൽഹി: ഏതെങ്കിലും പാർട്ടിക്കോ തിരഞ്ഞെടുപ്പിനു മുൻപുള്ള സഖ്യത്തിനോ ഭൂരിപക്ഷമില്ലെങ്കിൽ ഗവർണർക്കു വിവേചനാധികാരം ഉപയോഗിക്കാമെന്നാണ് സുപ്രീം കോടതി ഉത്തരവ്. വിവേചനാധികാരമെന്നത് എന്തിനുമുള്ള അധികാരമല്ലെന്നും നിയമപരമായി നിലനിൽക്കുന്നതാവണമെന്നുമാണ് കോടതി വ്യക്തമാക്കിയത്.

സർക്കാർ രൂപീകരണം സംബന്ധിച്ച് സുപ്രീം കോടതയിടെ ഭരണഘടനാബെഞ്ചിന്‍റെ നിർദേശങ്ങൾ
1, തിരഞ്ഞെടുപ്പിനു മുൻപ് പാർട്ടികളുണ്ടാക്കിയ സഖ്യത്തെ ഗവർണർക്കു ക്ഷണിക്കാം

2, സർക്കാരുണ്ടാക്കാൻ അവകാശവാദമുന്നയിക്കുന്ന ഏറ്റവും വലിയ ഒറ്റക്കക്ഷിയെ ക്ഷണിക്കാം

3, തിരഞ്ഞെടുപ്പിനു ശേഷമുണ്ടാക്കിയ സഖ്യത്തെ ക്ഷണിക്കാം

മേൽപ്പറഞ്ഞ മൂന്ന് സാധ്യതകൾക്കും ചരിത്രത്തിൽ ഉദാഹരണങ്ങളുണ്ട്. ഗോവയിൽ കോൺഗ്രസായിരുന്നു വലിയ ഒറ്റക്കക്ഷിയെങ്കിലും ക്ഷണം ലഭിച്ചത് തിരഞ്ഞെടുപ്പിനുശേഷം ബിജെപി ഉണ്ടാക്കിയ സഖ്യത്തിനാണ്. മണിപ്പൂരിലും ആ സാധ്യത ഗവർണർ ഉപയോഗിച്ചു. കർണാടകയിൽ തന്നെ 2004ൽ വലിയ ഒറ്റക്കക്ഷി ബിജെപി ആയിരുന്നെങ്കിലും കോൺഗ്രസും ജനതാദളും കൈകോർത്തു. കോൺഗ്രസിന്റെ ധരംസിങ് മുഖ്യമന്ത്രിയാകുകയും അന്നു ജെഡിഎസിലായിരുന്ന സിദ്ദരാമയ്യ ഉപമുഖ്യമന്ത്രിയാവുകയും ചെയ്തു.

എന്നാൽ വ്യക്തമായ ഭൂരിപക്ഷമില്ലാത്ത ഒറ്റക്കക്ഷിയെ സർക്കാർ ഉണ്ടാക്കാൻ ക്ഷണിച്ച ചരിത്രവുമുണ്ട്. ജാർഖണ്ഡിൽ 2005ൽ വലിയ ഒറ്റക്കക്ഷിയായ ബിജെപിയെയല്ല, അവരെക്കാൾ 13 സീറ്റു കൂറവുള്ള ജെഎംഎമ്മിനെയാണ് സര്‍ക്കാർ ഉണ്ടാക്കാൻ ക്ഷണിച്ചത്. ഡൽഹിയിൽ 2013ൽ ബിജെപിയെക്കാൾ കുറവു സീറ്റു ലഭിച്ച ആം ആദ്മി പാർട്ടിയെ സർക്കാരുണ്ടാക്കാൻ ക്ഷണിച്ചു.1996ൽ ഭരിക്കാനാവശ്യമായ സീറ്റുകൾ ഉണ്ടായിരുന്നില്ലെങ്കിലും ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന നിലയിൽ ബിജെപിയെ കേന്ദ്ര സർക്കാരുണ്ടാക്കാൻ രാഷ്ട്രപതി ക്ഷണിച്ചു. 188 സീറ്റുകൾ മാത്രമുണ്ടായിരുന്ന എ ബി വാജ്പേയിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാർ ഭൂരിപക്ഷമില്ലാതെ പതിമൂന്നാംദിനം രാജി വെച്ചു.
First published: May 16, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍