നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • ലഷ്കർ തീവ്രവാദിയും സഹായിയും കൊല്ലപ്പെട്ടു; ജമ്മു കശ്മീരിലെ ഫുട്ബോൾ മത്സരം നിർണായകമായതെങ്ങിനെ

  ലഷ്കർ തീവ്രവാദിയും സഹായിയും കൊല്ലപ്പെട്ടു; ജമ്മു കശ്മീരിലെ ഫുട്ബോൾ മത്സരം നിർണായകമായതെങ്ങിനെ

  നിരവധി രാഷ്ട്രീയ പ്രവർത്തകരുടെ കൊലപാതകങ്ങളിലെ പങ്കിന് പുറമെ ലഷ്കരെ ത്വൈബയുടെ കീഴ്സംഘടനയായ ദി റെസിസ്റ്റൻസ് ഫ്രണ്ടിന്റെ സ്വയം പ്രഖ്യാപിത തലവനാണ് അബ്ബാസ് ഷെയ്ഖ്.

  jk-militants

  jk-militants

  • Share this:
   ജമ്മു കശ്മീർ പോലീസ് ഇന്നലെ വളരെ രഹസ്യ രൂപത്തിലും വേഗത്തിലുമുള്ള ഒരു ദൗത്യം വഴി ദീർഘകാലമായി അധികൃതർ അന്വേഷിച്ചു കൊണ്ടിരുന്ന രണ്ട് തീവ്രവാദികളെ വധിച്ചു. നിരവധി സിവിലിയന്മാരുടെയും സുരക്ഷാ സോനംഗങ്ങളുടെയും കൊലപാതകത്തിൽ പങ്കുള്ളവരാണ് ഇരുവരും.

   കുൽഗാം സ്വദേശിയായ അബ്ബാസ് ഷെയ്ഖ്, സാഖിബ് മൻസൂർ എന്നിവരെയാണ് സുരക്ഷാ സേന വെടിവെച്ച് കൊന്നത്. നിരവധി രാഷ്ട്രീയ പ്രവർത്തകരുടെ കൊലപാതകങ്ങളിലെ പങ്കിന് പുറമെ ലഷ്കരെ ത്വൈബയുടെ കീഴ്സംഘടനയായ ദി റെസിസ്റ്റൻസ് ഫ്രണ്ടിന്റെ സ്വയം പ്രഖ്യാപിത തലവനാണ് അബ്ബാസ് ഷെയ്ഖ്. അതേസമയം, സാഖിബ് ലഷ്കരിന്റെ സ്വയം പ്രഖ്യാപിത ജില്ലാ കമാണ്ടറാണ്. കഴിഞ്ഞ വർഷം ശ്രീനഗറിലെ തന്റെ വീട്ടിൽ വെച്ച് വെടിയേറ്റ് മരിച്ച് അഡ്വക്കറ്റ് ബാബർ ഖാദിരിയുടെ മരണത്തിൽ ഇരുവർക്കും പങ്കുണ്ട്.

   രണ്ട് തീവ്രവാദികളെയും വകവരുത്താനുള്ള ദൗത്യം വളരെ രഹസ്യ രൂപത്തിലാണ് അധികൃതർ ക്രമീകരിച്ചത്. ചുരുക്കം ഉദ്യോഗസ്ഥർക്ക് മാത്രമേ സംഭവത്തെ കുറിച്ച് അറിയുമായിരുന്നുള്ളൂ. ഓപറേഷൻ നടപ്പിൽവരുത്താൻ മുതിർന്ന ഉദ്യോഗസ്ഥർ നേരിട്ട് തെരെഞ്ഞെടുത്ത സംഘത്തെയാണ് ചുമതലപ്പെടുത്തിയത്.

   പോലീസ് ഉദ്യോഗസ്ഥർ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തീവ്രവാദികളുടെ പ്രവർത്തനങ്ങൾ നിരീക്ഷിച്ചു വരികയായിരുന്നുവെന്ന് ഔദ്യോഗിക വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ഇതിനിടെയാണ് ഇരുവരും അലോച്ചി ബാഗിലെ ഖാദ് ഫാക്ടറി ഗ്രൗണ്ടിൽ പ്രാദേശിക ടീമുകൾ തമ്മിലുള്ള ഫുട്ബോൾ മത്സരം കാണാൻ വരുമെന്ന വിവരം ലഭിച്ചത്. ഇരുവരുടെ ടൂർണമന്റ് യുവാക്കളെ വഴിതെറ്റിച്ച് ആയുധമേന്താനും, ത്രീവ്രവാദ പ്രവർത്തനങ്ങളിലേക്ക് ആകർശിക്കാനുമുള്ള അവസരമായി ഉപയോഗിച്ചിരുന്നുവെന്നും വൃത്തങ്ങൾ വെളിപ്പെടുത്തുന്നു. ആർക്കും നാശനഷ്ടങ്ങൾ സംഭവിച്ചില്ല എന്ന് ഉറപ്പുവരുത്തുന്ന രീതിയിലാണ് ഓപറേഷൻ പൂർണമായും ക്രമീകരിച്ചത്. അതേസയമം തീവ്രവാദികൾക്ക് കീഴടങ്ങാനുള്ള അവസരവും അധികൃതർ നൽകിയിരുന്നു.

   ഈയടുത്ത് പുല്‍വാമ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനായ അബു സൈഫുള്ളയെ ജമ്മു കാശ്മീരിലെ ഏറ്റുമുട്ടലില്‍ സുരക്ഷാ സേന വധിച്ചിരുന്നു. ജയ്ഷ-ഇ മുഹമ്മദ് ബന്ധമുള്ള പാകിസ്താനി തീവ്രവാദിയാണ് അബു സൈഫുള്ള. 2019ല്‍ 40 സൈനികരുടെ മരണത്തിനിടയാക്കിയ പുല്‍വാമ ആക്രമണത്തില്‍ ഐഇഡി നിര്‍മ്മിച്ചത് സൈഫുള്ളയാണെന്നാണ് വിവരം.

   Also Read- 'അഫ്ഗാനിസ്ഥാനില്‍ നിന്ന് താലിബാന്‍ അമേരിക്കയെ എങ്ങനെ അട്ടിമറിച്ചുവെന്ന് നോക്കുക' ; കേന്ദ്രത്തിന് മുന്നറിയിപ്പുമായി മെഹബൂബ മുഫ്തി

   2017ലാണ് പാകിസ്താനില്‍ നിന്ന് ഇന്ത്യയിലേക്ക് ഇയാള്‍ നുഴഞ്ഞുകയറിയത്. '2019 ഫെബ്രുവരി 14ലെ പുല്‍വാമ ആക്രമണം ഉള്‍പ്പെടെയുള്ള നിരവധി ഭീകരാക്രമണങ്ങളില്‍ ഇയാള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പാകിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജെയ്ഷ മുഹമ്മദിലെ മുഖ്യ അംഗങ്ങളായ റൗഫ് അസ്ഹര്‍, മൗലാന മസൂദ് അസഹ്ര്‍ എന്നിവരുടെ അനുയായിരുന്നു സൈഫുള്ള' മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

   2019 ഫെബ്രുവരി 14 നാണ് രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം അരങ്ങേറിയത്. തീവ്രശേഷിയുള്ള സ്‌ഫോടക വസ്തുക്കള്‍ നിറച്ച ട്രക്കുമായെത്തിയ ചാവേര്‍, സുരക്ഷാ സൈനികരുടെ വാഹനവ്യൂഹത്തിലേക്ക് അത് ഇടിച്ചു കയറ്റുകയായിരുന്നു. 22 കാരനായ ചാവേര്‍ നടത്തിയ ആക്രമണത്തില്‍ സെന്‍ട്രല്‍ റിസര്‍വ് പോലീസ് സേനയിലെ (സിആര്‍പിഎഫ്) നാല്‍പ്പത് സൈനികര്‍ക്കാണ് ജീവന്‍ നഷ്ടമായത്. കലാപമേഖലയായ കശ്മീര്‍ താഴ്‌വര മുപ്പത് വര്‍ഷത്തിനിടെ സാക്ഷ്യം വഹിച്ച് ഏറ്റവും വലിയ ഭീകരാക്രമണം കൂടിയായിരുന്നു ഇത്.
   Published by:Anuraj GR
   First published:
   )}