HOME /NEWS /India / പോപ്പുലർ ഫ്രണ്ടിനെതിരായ റെയ്‌ഡ്‌; നിർണായകമായത് അമിത് ഷായുടെ നേതൃത്വത്തിലെ ഓഗസ്റ്റ് 29 യോഗം

പോപ്പുലർ ഫ്രണ്ടിനെതിരായ റെയ്‌ഡ്‌; നിർണായകമായത് അമിത് ഷായുടെ നേതൃത്വത്തിലെ ഓഗസ്റ്റ് 29 യോഗം

13 സംസ്ഥാനങ്ങളിലായി നൂറോളം സ്ഥലങ്ങളിൽ നടത്തിയ റെയ്ഡിന് ശേഷം വ്യാഴാഴ്ച പുലർച്ചെ പിഎഫ്ഐയുടെ ഉന്നത നേതാക്കൾ ഉൾപ്പെടെ നൂറിലധികം പേരെയാണ് അറസ്റ്റ് ചെയ്തത്

13 സംസ്ഥാനങ്ങളിലായി നൂറോളം സ്ഥലങ്ങളിൽ നടത്തിയ റെയ്ഡിന് ശേഷം വ്യാഴാഴ്ച പുലർച്ചെ പിഎഫ്ഐയുടെ ഉന്നത നേതാക്കൾ ഉൾപ്പെടെ നൂറിലധികം പേരെയാണ് അറസ്റ്റ് ചെയ്തത്

13 സംസ്ഥാനങ്ങളിലായി നൂറോളം സ്ഥലങ്ങളിൽ നടത്തിയ റെയ്ഡിന് ശേഷം വ്യാഴാഴ്ച പുലർച്ചെ പിഎഫ്ഐയുടെ ഉന്നത നേതാക്കൾ ഉൾപ്പെടെ നൂറിലധികം പേരെയാണ് അറസ്റ്റ് ചെയ്തത്

  • Share this:

    അങ്കുർ ശർമ

    പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (Popular Front of India- PFI) യ്‌ക്കെതിരായ റിപ്പോർട്ടുകളെ തുടർന്ന്, സംഘടനയുടെ നിയമവിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി കഴിഞ്ഞ മാസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ (Amit Shah) അദ്ധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നിരുന്നു. ആ യോ​ഗത്തെക്കുറിച്ചും പോപ്പുലർ‍ ഫ്രണ്ടിനെതിരായ അന്വേഷണത്തെക്കുറിച്ചും ഈ മാസമാ​ദ്യം ന്യൂസ് 18 റിപ്പോർട്ട് ചെയ്തിരുന്നു. പോപ്പുലർ ഫ്രണ്ടിനെതിരായ അന്വേഷണങ്ങളുടെ ഭാ​ഗമായി ദേശീയ അന്വേഷണ ഏജൻസിയുടെയും (National Investigation Agency (NIA)) എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെയും (Enforcement Directorate (ED) ) വിവിധ ടീമുകൾ ഇന്ത്യയിലുടനീളം റെയ്ഡുകളും നടത്തിയിരുന്നു.

    13 സംസ്ഥാനങ്ങളിലായി നൂറോളം സ്ഥലങ്ങളിൽ നടത്തിയ റെയ്ഡിന് ശേഷം വ്യാഴാഴ്ച പുലർച്ചെ പിഎഫ്ഐയുടെ ഉന്നത നേതാക്കൾ ഉൾപ്പെടെ നൂറിലധികം പേരെയാണ് അറസ്റ്റ് ചെയ്തത്. എൻഐഎ, ഇഡി, സംസ്ഥാന പൊലീസ് എന്നിവർ സംയുക്തമായി നടത്തിയ റെയ്ഡിലാണ് അറസ്റ്റുണ്ടായതെന്ന് അന്വേഷണ വൃത്തങ്ങൾ ന്യൂസ് 18 നോട് പറഞ്ഞു.

    ബീഹാർ, കേരളം, ആന്ധ്രാപ്രദേശ്, ഡൽഹി, ഉത്തർപ്രദേശ്, കർണാടക, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലാണ് റെയ്ഡ് നടന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇതെല്ലാം നിരീക്ഷിച്ചു വരികയാണെന്നും അന്വേഷണ വൃത്തങ്ങൾ അറിയിച്ചു.

    പോപ്പുലർ ഫ്രണ്ടിനെയും അതിന്റെ പ്രവർത്തനങ്ങളെയും കുറിച്ചുള്ള എല്ലാ അപ്‌ഡേറ്റുകളും അറിണമെന്ന് അമിത് ഷാ നിർദേശം നൽകിയിരുന്നുവെന്നും വിവിധ അന്വേഷണ ഏജൻസികളെ ചുമതലകൾ ഏൽപ്പിച്ചത് അദ്ദേഹം തന്നെയാണെന്നും ഉദ്യോഗസ്ഥർ ന്യൂസ് 18 നോട് പറഞ്ഞു. റെയ്ഡിനു മുൻപ് അന്വേഷണ ഉദ്യോ​ഗസ്ഥർ നന്നായി തയ്യാറെടുക്കണമെന്നും നിർദേശം ലഭിച്ചിരുന്നു എന്നും ഓഗസ്റ്റ് 29 ന് നടന്ന യോഗത്തിൽ പങ്കെടുത്ത ഉന്നത ഉദ്യോഗസ്ഥർ ന്യൂസ് 18-നോട് പറഞ്ഞു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ്, റോ മേധാവി, ഇന്റലിജൻസ് ബ്യൂറോ തലവൻ, എൻഐഎ മേധാവിക യോഗത്തിൽ എന്നിവർ പങ്കെടുത്തിരുന്നു. ചില സംസ്ഥാനങ്ങളിൽ തങ്ങൾ നേരിട്ടേക്കാവുന്ന വെല്ലുവിളികളും തടസങ്ങളും ഉന്നത ഉദ്യോഗസ്ഥർ പങ്കുവെച്ചിരുന്നു. പോപ്പുലർ ഫ്രണ്ടിനു ലഭിക്കുന്ന ധനസഹായം, വിദേശ പിന്തുണ, നിയമവിരുദ്ധ ഇടപാടുകൾ എന്നിവയെക്കുറിച്ചുള്ള പ്രാഥമിക റിപ്പോർട്ട് തയ്യാറാക്കാൻ ചുമതലപ്പെടുത്തിയത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെയാണ്.

    Also Read- NIA, ED Raid PFI| പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ വ്യാപക റെയ്ഡ‍്; ദേശീയ നേതാക്കൾ അടക്കം 106 പേർ കസ്റ്റഡിയിൽ

    പിഎഫ്ഐയുടെ കേഡർ, സാമ്പത്തിക ഫണ്ടിംഗ്, ഭീകര ശൃംഖല എന്നിവയെക്കുറിച്ചെല്ലാം അന്വേഷണിക്കണമെന്നും അതിനായി വിവിധ അന്വേഷണ ഏജൻസികളെ ഉൾപ്പെടുത്തി പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും അമിത് ഷാ വ്യക്തമാക്കിയിരുന്നു. സമീപകാലത്ത് രാജ്യത്തെ വിവിധ ഭാ​ഗങ്ങളിൽ നടന്ന കൊലപാതകങ്ങളിലും ആക്രമണങ്ങളിലും പോപ്പുലർ ഫ്രണ്ടിന് പങ്കുണ്ടോ എന്ന കാര്യം അന്വേഷിക്കണമെന്നും നിർദേശം നൽകിയിരുന്നു. അടുത്തിടെ, വിവിധ സംസ്ഥാനങ്ങളിലെ പോലീസ് അന്വേഷിക്കുന്ന പിഎഫ്‌ഐയുമായി ബന്ധപ്പെട്ട ഒന്നിലധികം കേസുകൾ ആഭ്യന്തര മന്ത്രാലയം എൻഐഎയ്ക്ക് കൈമാറുകയും ചെയ്തിരുന്നു.

    First published:

    Tags: Amit shah, Popular front of India