• HOME
 • »
 • NEWS
 • »
 • india
 • »
 • Aam Aadmi Party | 'ഡൽഹി മോഡൽ' വികസനവുമായി 'ആം ആദ്മി പാർട്ടി' ജനമനസ്സുകൾ കീഴടക്കിയതെങ്ങനെ?

Aam Aadmi Party | 'ഡൽഹി മോഡൽ' വികസനവുമായി 'ആം ആദ്മി പാർട്ടി' ജനമനസ്സുകൾ കീഴടക്കിയതെങ്ങനെ?

പഞ്ചാബിലെ ഉജ്ജ്വല വിജയത്തോടെ, 'ഡൽഹി കേന്ദ്രീകൃത' പാർട്ടി എന്ന പേരിൽ നിന്നും പുറത്തുവന്നിരിക്കുകയാണ് ആം ആദ്മി പാർട്ടി

ആം ആദ്മി പാർട്ടി

ആം ആദ്മി പാർട്ടി

 • Share this:
  വർഷം 2013. മൂന്നുവട്ടം ഡൽഹി മുഖ്യമന്ത്രി പദവി അലങ്കരിച്ച ഷീല ദീക്ഷിതിനെ ഉൾപ്പെടെ പരാജയപ്പെടുത്തി ആം ആദ്മി പാർട്ടിയുടെ അരവിന്ദ് കെജ്‌രിവാളും സംഘവും 70 സീറ്റുകളിൽ 28 എണ്ണത്തിലും വിജയം നേടി. അതിനുശേഷം, പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് വാരണാസിയിൽ പരാജയപ്പെട്ടതുപോലെ, തിരിച്ചടികൾ ഉണ്ടായെങ്കിലും, കെജ്‌രിവാൾ പിൻവാങ്ങിയില്ല. പഞ്ചാബിലെ ഈ ഉജ്ജ്വല വിജയത്തോടെ, 'ഡൽഹി കേന്ദ്രീകൃത' പാർട്ടി എന്ന തലക്കെട്ടിനു പുറത്തിറങ്ങി AAP രണ്ട് സംസ്ഥാനങ്ങളിൽ സർക്കാർ രൂപീകരിക്കുന്നതിൽ വിജയം കൈവരിച്ചിരിക്കുന്നു.

  നിലവിൽ, കോൺഗ്രസ്, ബി.ജെ.പി., ഇടതുപക്ഷം എന്നിവ ഒഴികെ രണ്ട് സംസ്ഥാനങ്ങളിൽ - ഡൽഹിയിലും പഞ്ചാബിലും - ഭൂരിപക്ഷ സർക്കാരുകളുള്ള ഏക പാർട്ടിയാണിത്.

  പഞ്ചാബ്, ഗോവ, ഉത്തരാഖണ്ഡ് എന്നീ മൂന്ന് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നൽകിയ അരവിന്ദ് കെജ്‌രിവാൾ ചെറിയ കാര്യങ്ങളിൽ പോലും സൂക്ഷ്മത പുലർത്തി. ഹോർഡിംഗുകളിലും ബാനറുകളിലും ലഘുലേഖകളിലും സന്ദേശം പതിപ്പിക്കുന്നത് മുതൽ, ടൗൺ ഹാളുകൾ മുതൽ വീടുവീടാന്തരം വരെ എത്തുന്നതിനും, സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കുന്നത് മുതൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ നിശ്ചയിക്കുന്നതും വരെ പ്രചാരണത്തിന്റെ ഓരോ മേഖലയിലും AAP മേധാവി പാളിച്ചകൾ ഏതും തന്നെയില്ല എന്നുറപ്പിച്ചു.

  അവസാനം, AAPയുടെ പ്രചാരണം ലളിതവും ജനങ്ങളിലേക്ക് എത്തുന്നതുമായി. ചരൺജീത് സിംഗ് ചന്നിയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി കോൺഗ്രസ് പ്രഖ്യാപിച്ചതിന് ശേഷമുള്ള ദിവസങ്ങളിൽ പാർട്ടിക്ക് അൽപ്പം അലോസരം ഉണ്ടായി എന്നതിൽ തർക്കമില്ല. ആരാണ് യഥാർത്ഥ ആം ആദ്മി എന്നതിനെച്ചൊല്ലി കെജ്‌രിവാളും ചന്നിയും തമ്മിലുള്ള തർക്കത്തിന് വഴിവച്ചത് ഇവിടെയാണ്.

  2017-ലെ തെറ്റിൽ നിന്ന് പാഠം ഉൾക്കൊണ്ട് ആം ആദ്മി പാർട്ടി വൻ ജനപ്രീതിയാർജ്ജിച്ച രാഷ്ട്രീയ ആക്ഷേപഹാസ്യകാരനായ ഭഗവന്ത് സിംഗ് മാനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുകയും 2017-ൽ AAPയിൽ നിന്ന് അകന്നുനിന്ന ഹിന്ദുക്കളുടെ പിന്തുണ നേടുകയും ചെയ്തു.

  ആരോഗ്യം, വിദ്യാഭ്യാസം, വൈദ്യുതി, ഡൽഹിയിലെ സൗജന്യ ബസ്‌റൈഡുകൾ, തുടങ്ങിയവ ഉൾപ്പെട്ട വികസനത്തിന്റെ 'ഡൽഹി മോഡൽ' മാതൃകയിൽ പഞ്ചാബിലെ വോട്ടർമാരുടെ വിശ്വാസം നേടുകയായിരുന്നു ആം ആദ്മിയുടെ തുറുപ്പു ചീട്ട്. വിവിധ വിഭാഗങ്ങൾ, പ്രത്യേകിച്ച് യുവാക്കൾ, സ്ത്രീകൾ, വ്യാപാരികൾ എന്നിവരെ കേന്ദ്രീകരിച്ചുള്ള പ്രചരണവും തകർത്തുമുന്നേറി.
  കോവിഡ് പശ്ചാത്തലത്തിൽ റാലികൾ നിരോധിച്ച വേളയിൽ, റോഡ് ഷോകൾ, വീടുവീടാന്തരം കയറിയുള്ള പ്രചാരണം, യോഗങ്ങൾ എന്നിവയുമായി ആം ആദ്മി പാർട്ടി മുന്നേറി. അഭിമുഖങ്ങൾ തത്സമയം സംപ്രേക്ഷണം ചെയ്തു.

  പഞ്ചാബിൽ, മാൻ വലിയ ജനപ്രീതിയുള്ള മാൾവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോൾ, മജയിലും ദോബയിലും പിന്തുണ വർദ്ധിപ്പിക്കുന്നതിനുള്ള വെല്ലുവിളി കെജ്‌രിവാൾ ഏറ്റെടുത്തു. 2017-ലെ തിരഞ്ഞെടുപ്പിൽ, മജയിലെയും ദോബയിലെയും 25 സീറ്റുകളിൽ ഒരെണ്ണം പോലും നേടാനാകാതെ പോയി ആം ആദ്മിക്ക്. മാൾവയിലെ 23-ൽ വെറും രണ്ട് സീറ്റുകൾ മാത്രമാണ് അവർക്ക് ലഭിച്ചത്. ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ എന്നിവരും കെജ്രിവാളിനെ സഹായിച്ചിട്ടുണ്ട്.
  Published by:user_57
  First published: