• HOME
 • »
 • NEWS
 • »
 • india
 • »
 • കോപാകുലനായ യുവാവിൽ നിന്ന് ഡൽഹിയുടെ സ്വന്തം മകനായി; AAPയെ മൂന്നാമതും അധികാരത്തിലെത്തിച്ച 'കെജരിവാൾ ബ്രാൻഡ്‌'

കോപാകുലനായ യുവാവിൽ നിന്ന് ഡൽഹിയുടെ സ്വന്തം മകനായി; AAPയെ മൂന്നാമതും അധികാരത്തിലെത്തിച്ച 'കെജരിവാൾ ബ്രാൻഡ്‌'

ബിജെപി നേതാക്കളുടെ 'ദേശവിരുദ്ധൻ', 'തീവ്രവാദി' എന്നീ വിളികളോട് കെജ്‌രിവാൾ പ്രതികരിച്ച രീതി എതിരാളികളുടെ ആക്രമണത്തോട് നരേന്ദ്ര മോദി പ്രതികരിച്ച രീതിയെ അനുസ്മരിപ്പിക്കുന്നതായിരുന്നു. കുടുംബച്ചെലവുകൾ പരിപാലിക്കുന്ന മൂത്ത മകനെന്ന നിലയിലും കുടുംബത്തിന്റെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ഒരു സഹോദരനെന്ന നിലയിലും ഡൽഹിയുടെ മകനെന്ന നിലയിലും കെജ്‌രിവാൾ വാദിച്ചു.

അരവിന്ദ് കെജരിവാൾ

അരവിന്ദ് കെജരിവാൾ

 • Last Updated :
 • Share this:
  രൂപശ്രീ നന്ദ

  ന്യൂഡൽഹി: പ്രചാരണത്തിന്റെ തുടക്കം മുതൽ ഈ തെരഞ്ഞെടുപ്പ് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാർട്ടിക്ക് ജീവൻ മരണ പോരാട്ടമായിരിക്കുമെന്ന് വ്യക്തമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം പതിച്ച ബിജെപി പോസ്റ്ററുകളിൽ പൗരത്വ ഭേദഗതി നിയമം, ജമ്മു കശ്മീരിലെ ആർട്ടിക്കിൾ 370 റദ്ദാക്കൽ, മുത്തലാഖ് നിരോധനം, ബാലകോട്ട് വ്യോമാക്രമണം എന്നിവയൊക്കെ ഉയർത്തിക്കാട്ടി. ഷഹീൻ ബാഗിലെ സി‌എ‌എ വിരുദ്ധ പ്രതിഷേധം പ്രധാന വിഷയമായി ഉയർന്നുവന്നപ്രചാരണത്തിന് ആഭ്യന്തരമന്ത്രി അമിത് ഷാ മുന്നിൽ നിന്ന് തന്നെ നയിച്ചു. “താമര ബട്ടൺ ശക്തമായി തന്നെ അമർത്തുക. ഇതിൽ നിന്നും ഉയരുന്ന ഊർജത്താൽ ഫെബ്രുവരി എട്ടിന് വൈകിട്ട് ഷഹീൻ ബാഗിലെ പ്രതിഷേധക്കാരെ വീടുകളിലേക്ക് മടക്കി അയക്കും'' - ജനുവരി 25ന് ബിജെപിയുടെ പ്രചാരണ റാലിയിൽ ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞ വാക്കുകളാണിത്. 2011ലെ ജനസംഖ്യാ കണക്കനുസരിച്ച് ഡൽഹിയിലെ ജനസംഖ്യയുടെ 81.86% ഹിന്ദുക്കളും 12.86% മുസ്‌ലിംകളുമാണ്. കഴിഞ്ഞ വർഷം നടന്ന ഹരിയാന, മഹാരാഷ്ട്ര, ജാർഖണ്ഡ് എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പുകളിൽ നിന്ന് വ്യത്യസ്തമായി, സി‌എ‌എ വിരുദ്ധ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് ഡൽഹി തെരഞ്ഞെടുപ്പ് നടന്നത്.

  ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം, 81.86 ശതമാനം ഹിന്ദുക്കളുള്ള ഡൽഹിയിലെ പരാജയം സി‌എ‌എയ്‌ക്കെതിരായ ഒരു റഫറണ്ടം എന്ന നിലയിലും ധ്രുവീകരണ പ്രചാരണത്തെ ജനം നിരസിച്ചുവെന്ന നിലയിലും വിമർശകർ കാണും. സമീപകാലത്ത് സംസ്ഥാന തെരഞ്ഞെടുപ്പുകളൊന്നും തന്നെ നടക്കാനില്ല. ഈ വർഷം അവസാനം ബിഹാറിലും 2021 മധ്യത്തോടെ പശ്ചിമബംഗാളിലുമാണ് ഇനി തെരഞ്ഞെടുപ്പ് നടക്കാനുള്ളത്. ഡൽഹിയിലെ ഫലം രാജ്യത്തുടനീളം ഒരു സന്ദേശം നൽകും. ബിജെപി ഉയർത്തിയ ശക്തമായ വെല്ലുവിളിയോടുള്ള ആം ആദ്മി മേധാവിയുടെ പ്രതികരണം, അരവിന്ദ് കെജ്‌രിവാളിന്റെ മാറിയ പ്രതിച്ഛായയുടെ സത്ത വെളിവാക്കുന്നതാണ്.

  തന്റെ ഹിന്ദു സ്വത്വം വീണ്ടും ഉറപ്പിക്കുന്നതിനൊപ്പം മുസ്‌ലിം സമുദായവുമായി ചേർന്നു നിൽക്കുന്നവെന്ന ധാരണ ഒഴിവാക്കാനും ആം ആദ്മി പാർട്ടി മേധാവി ശ്രമിച്ചു. ഡിസംബർ പകുതിയോടെ ഡൽഹിയിൽ ആരംഭിച്ച ദേശീയ പൗരത്വ നിയമഭേദഗതിക്കും ദേശീയ പൗരത്വ രജിസ്റ്ററിനും എതിരായ വൻ പ്രതിഷേധം കൈകാര്യം ചെയ്തതിലാണ് കെജ്‌രിവാളിന്റെ നിലപാടിലെ ഏറ്റവും വലിയ മാറ്റം പ്രകടമായത്.   

  പാർലമെന്റിൽ സിഎഎക്കെതിരെ ആം ആദ്മി പാർട്ടി വോട്ട് ചെയ്തെങ്കിലും കാണാതായ ജെഎൻയു വിദ്യാർഥി നജീബ് അഹമ്മദിന്റെ അമ്മ ഫാത്തിമയെ മോചിപ്പിക്കുന്നതിനായി മായാപുരി പൊലീസ് സ്റ്റേഷനിൽ 2016ൽ നവംബറിൽ ഇരമ്പിയെത്തിയ അരവിന്ദ് കെജരിവാൾ ഇത്തവണ സംയമനം പാലിച്ചു. ഡിസംബർ 15ന് ജാമിയ മിലിയയിലെ പൊലീസ് ലാത്തിച്ചാർജിലും ജനുവരി അഞ്ചിന് നടന്ന ജെഎൻയു അക്രമസംഭവത്തിലും ഇതുകാണാം. ആംബുലൻസുകൾ വിട്ടുകൊടുത്തും ട്വീറ്റ് ചെയ്തും കോൺഗ്രസ് പാർട്ടിയെ കൂടുതൽ കർശനമായ നിലപാട് സ്വീകരിക്കാൻ അനുവദിക്കുകയാണ് കെജരിവാൾ ചെയ്തത്.

  Also Read- ആപ്പിന്റെ അടുത്ത ലക്ഷ്യം ബിഹാറോ?

  സി‌എ‌എയ്‌ക്കെതിരായ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ നിന്നും ആം ആദ്മി പാർട്ടി തന്ത്രപരമായി വിട്ടുനിന്നു. പ്രതിഷേധത്തിന്റെ അലയൊലികൾ തലസ്ഥാനത്തെ ചുറ്റിപ്പറ്റിയാണെങ്കിലും, ഒരു കാലത്ത് നരേന്ദ്ര മോദിക്കെതിരെ രൂക്ഷവും സ്ഥിരവുമായ ശബ്ദമായി കാണപ്പെട്ടിരുന്ന കെജ്‌രിവാൾ, പരിഷ്കരിച്ച പൗരത്വ നിയമത്തിനെതിരായ പ്രസ്താവകളിൽ അങ്ങേയറ്റം ജാഗ്രത കാണിച്ചു. മുസ്ലീം അനുകൂലിയായിട്ടല്ല, ഇന്ത്യാ അനുകൂലിയായി തന്റെ തന്റെ എതിർപ്പിനെ ബുദ്ധിപൂർവ്വം രൂപപ്പെടുത്താനും കെജരിവാളിന് കഴിഞ്ഞു. “ഇപ്പോൾ ഇതിന്റെ ആവശ്യകത എന്താണ്? സമ്പദ്‌വ്യവസ്ഥ മുഴുവൻ കുഴപ്പത്തിലാണ്, ”- പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങന. പാകിസ്ഥാനിൽ നിന്ന് വരുന്ന ലക്ഷക്കണക്കിന് കുടിയേറ്റക്കാരെ നിങ്ങൾ എവിടെ പാർപ്പിക്കും? എന്ന ചോദ്യവും അദ്ദേഹം ഉയർത്തി.  ഡൽഹി വോട്ട് ചെയ്യുന്നതിന് ഒരാഴ്ച മുൻപ് കെജ്‌രിവാൾ ഒരു പടികൂടി മുന്നോട്ട് പോയി. താൻ ഒരു ഹനുമാൻ ഭക്തനാണെന്ന് വെളിപ്പെടുത്താനും താൻ ഒരു ‘യഥാർത്ഥ ഹിന്ദു’ ആണെന്ന സന്ദേശം വീടുകളിലേക്ക് എത്തിക്കാനും ഹനുമാൻ ചാലിസ പാരായണം ചെയ്തു. ഇത് ഒരു രാഷ്ട്രീയ സ്റ്റണ്ടായി കാണപ്പെടുമെങ്കിലും, ഹിന്ദുമതത്തിന്റെ അല്ലെങ്കിൽ ഹിന്ദുക്കളുടെ താൽപ്പര്യങ്ങളുടെ രക്ഷകരായി സ്വയം ചിത്രീകരിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങളെ മറികടക്കാനുള്ള തന്ത്രമായിരുന്നു ഇത്. നിലവിലെ മുഖ്യമന്ത്രിയായി ഫെബ്രുവരി ആറിന് നടത്തിയ അവസാന പത്രസമ്മേളനത്തിൽ കെജ്‌രിവാൾ ആഭ്യന്തരമന്ത്രി അമിത് ഷായെ സംവാദത്തിന് വെല്ലുവിളിച്ചു, ഷഹീൻ ബാഗ് വിഷയത്തിൽ ഇടപെടാൻ തയ്യാറാണെന്ന് പ്രഖ്യാപിച്ചു. ബിജെപി നേതാക്കൾ വ്യാജ ഹിന്ദുക്കളാണെന്ന് ആം ആദ്മി പാർട്ടി മേധാവി അവകാശപ്പെട്ടു. “ഒരിക്കലും യുദ്ധക്കളത്തിൽ നിന്ന് ഒളിച്ചോടില്ല. ഒരു യഥാർത്ഥ ഹിന്ദു ധീരനാണ്, അദ്ദേഹം ഇതുപോലെ യുദ്ധക്കളം ഉപേക്ഷിക്കുന്നില്ല എന്ന് ഗീതയിൽ പറയുന്നു. ”- കെജരിവാൾ ചൂണ്ടിക്കാട്ടി.

  ബിജെപി ഹിന്ദു സ്വത്വത്തിന്റെ ഏക രക്ഷാധികാരി അല്ലെന്ന സന്ദേശം ആവർത്തിക്കുകയായിരുന്നു അദ്ദേഹം. ഇത് താഴേത്തട്ടിൽ മാത്രമല്ല, അതിശയകരമെന്നു പറയട്ടെ, രാഷ്ട്രീയ സ്വയംസേവക സംഘത്തിൽ പോലും ഇത് അനുരണനം ഉണ്ടാക്കിയതായി കാണപ്പെട്ടു. “ഹിന്ദു സമൂഹം എന്നാൽ ഭാരതീയ ജനതാപാർട്ടി അല്ല, ബിജെപിയെ എതിർക്കുന്നത് ഹിന്ദുക്കളെ എതിർക്കുന്നതിന് തുല്യമല്ല. രാഷ്ട്രീയ പോരാട്ടം തുടരണം, പക്ഷേ അത് ഹിന്ദുക്കളുമായി ബന്ധിപ്പിക്കരുത്. ”- ഞായറാഴ്ച ആർ‌എസ്‌എസ് ജനറൽ സെക്രട്ടറി സുരേഷ് ഭയ്യാജി ജോഷി പറഞ്ഞു.   

  ആം ആദ്മി പാർട്ടിക്ക് ഈ രാഷ്ട്രീയ ഇടം വീണ്ടെടുക്കുന്നതിന് ചില നഷ്ടങ്ങൾ ഉണ്ടായിട്ടുണ്ടാകാം. മുസ്ലീം നേതാക്കളെ സ്ഥാനാർഥികളായി പാർട്ടി പിന്തുണച്ചപ്പോഴും, (വിവിധ പാർട്ടികളിൽ നിന്നുള്ള ടിക്കറ്റുകളിൽ ഒന്നിലധികം തവണ മത്സരിച്ച് എം‌എൽ‌എയായി വിജയിച്ച ഷോയിബ് ഇക്ബാൽ, ഓഖ്‌ല നിയമസഭാംഗമായ അമാനത്തുല്ല ഖാൻ) ന്യൂനപക്ഷങ്ങൾക്കായി നീക്കിവച്ചിരിക്കുന്ന ഏതെങ്കിലും സീറ്റുകളിൽ പ്രത്യക്ഷത്തിൽ പ്രചാരണം നടത്തുന്നതിൽ നിന്ന് കെജ്‌രിവാൾ വിട്ടുനിന്നു.

  Also Read- ഡൽഹി തെരഞ്ഞെടുപ്പ് ഫലം: കോൺഗ്രസിനെ ട്രോളിക്കൊന്ന് സോഷ്യൽ മീഡിയ

  കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ നിന്ന് മറ്റൊരു വലിയ മാറ്റം എന്തെന്നാൽ, 2020 ലെ പോരാട്ടത്തിൽ ആം ആദ്മി തലവൻ ടൗൺഹാളുകളിൽ ഗണ്യമായ സമയം ചെലവിട്ടു. ഇതിൽ 13 എണ്ണം ടെലിവിഷൻ ചാനലുകളിൽ തത്സമയം പ്രക്ഷേപണം ചെയ്തു. കെജ്‌രിവാൾ എന്ന ബ്രാൻഡ് സ്ഥാപിക്കാൻ ഇത് സഹായിച്ചു, സർക്കാരിന്റെ ക്ഷേമപദ്ധതികൾ എടുത്തുകാട്ടുന്നതിനും ഷഹീൻ ബാഗിൽ നിന്നും ജാമിയയിൽ നിന്നും അകലം പാലിച്ചുള്ള തന്റെ നിലപാട് വ്യക്തമാക്കുന്നതിനും മുഖ്യമന്ത്രിക്ക് ഒരു തുറന്ന വേദി ഇതുവഴി ലഭിച്ചു.   

  മുൻപൊന്നും ഇല്ലാത്തവിധം സ്കൂളുകളിലും ആശുപത്രികളിലും സർക്കാർ ശ്രദ്ധ കേന്ദ്രീകരിച്ചുവെന്നും താൻ ഷഹീൻ ബാഗിൽ നിന്ന് അകലം പാലിച്ചിട്ടില്ലെന്നും കെജ്‌രിവാൾ വികാരാധീനനായി വാദിച്ചു. ആം ആദ്മി സർക്കാരിന് പൊലീസിന്റെ മേൽ നിയന്ത്രണമുണ്ടായിരുന്നെങ്കിൽ “ഞങ്ങൾ രണ്ട് മണിക്കൂറിനുള്ളിൽ പ്രദേശം (ഷഹീൻ ബാഗ് പ്രതിഷേധ സ്ഥലം) വൃത്തിയാക്കുമായിരുന്നു” എന്ന് പറഞ്ഞ് ആഭ്യന്തരമന്ത്രി ഷായിലേക്ക് വിഷയം തിരിക്കാനും അദ്ദേഹം ശ്രമിച്ചു. “അമിത് ഷാ ആഭ്യന്തരമന്ത്രിയാണ്, അദ്ദേഹം വളരെ ശക്തനാണ്. അവർക്ക് വേണമെങ്കിൽ ഒരു റോഡ് ഒഴിപ്പിച്ചെടുക്കാൻ കഴിയില്ലെന്ന് നിങ്ങൾ കരുതുന്നുണ്ടോ? ഡൽഹി തെരഞ്ഞെടുപ്പ് മുഴുവൻ ഷഹീൻ ബാഗുമായി ബന്ധപ്പെടുത്താൻ ആഗ്രഹിക്കുന്നതിനാൽ അദ്ദേഹം ഒഴിപ്പിക്കാൻ ആഗ്രഹിക്കുന്നില്ല. ബിജെപിയ്ക്ക് മറ്റ് പ്രശ്‌നങ്ങളൊന്നുമില്ല''. - കെജരിവാൾ നയം വ്യക്തമാക്കി. എല്ലാവർക്കും പ്രതിഷേധിക്കാൻ അവകാശമുണ്ടെങ്കിലും മറ്റുള്ളവര്‍ക്ക് അസൗകര്യമുണ്ടാക്കാൻ ആർക്കും അവകാശമില്ലെന്നും കെജ്‌രിവാൾ പറഞ്ഞു. ഷഹീൻ ബാഗ് പ്രതിഷേധക്കാർക്കൊപ്പം ആം ആദ്മി പാർട്ടി
  നിലകൊള്ളുന്നുവെന്ന് അദ്ദേഹത്തിന്റെ സഹപ്രവർത്തകനും ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ മറ്റൊരു ടിവി ഷോയിൽ പ്രഖ്യാപിച്ചിരുന്നു എന്നതും ശ്രദ്ധേയമാണ്.

  ഇന്ത്യൻ രാഷ്ട്രീയ രംഗത്ത് പൊട്ടിമുളച്ച് ഒരു പതിറ്റാണ്ട് പിന്നിടുമ്പോൾ പ്രചാരണ പാതയിലെ തികച്ചും വ്യത്യസ്തമായ കെജ്‌രിവാളിനെയായിരുന്നു ഇത്തവണ കണ്ടത്. ഇന്ത്യൻ രാഷ്ട്രീയത്തിലെ കോപാകുലനായ യുവാവ് വളരെ മൃദുലവും പ്രായോഗികവുമായ കെജ്‌രിവാളിന് വഴിയൊരുക്കി. ഉദാഹരണത്തിന്, പാർലമെന്റിൽ ആം ആദ്മി പാർട്ടി 370-ാം വകുപ്പ് റദ്ദാക്കുന്നതിനെ അനുകൂലിച്ച് വോട്ട് ചെയ്തു. തടസ്സവാദി, പുറത്തുനിന്നുള്ളയാൾ, എന്തിനെയും എതിർക്കുന്നയാൾ എന്നീ പ്രതിച്ഛായകളിൽ നിന്ന് ആം ആദ്മി സർക്കാരിന്റെ അഞ്ച് വർഷത്തെ പ്രകടനത്തെ മുൻ നിർത്തി അദ്ദേഹം വോട്ട് തേടി. 'ഭൂരിപക്ഷം നൽകൂ, സാധാരണക്കാരന്റെ ശക്തി കാണൂ', 'ഡൽഹി അതിന്റെ ഹൃദയത്തിൽ നിന്ന് പറയുന്നു, കെജരിവാൾ ഒരിക്കൽ കൂടി', 'കെജരിവാളിന് അഞ്ച് വർഷം കൂടി' എന്നിങ്ങനെയായിരുന്നു 2015ൽ ആം ആദ്മി പാർട്ടിയുടെ മുദ്രാവാക്യം. 'അഞ്ചുവർഷം നന്നായി കൊണ്ടുപോയി, കെജരിവാൾ തുടരട്ടെ' എന്നായിരുന്നു ഇത്തവണ ഉയർത്തിയ മുദ്രാവാക്യം. വോട്ടെടുപ്പിന് പത്ത് ദിവസം മാത്രമുള്ളപ്പോൾ ഈ മുദ്രാവാക്യം പരിഷ്കരിച്ചു. 'അടുത്ത അഞ്ചുവർഷം നന്നായി പോകും, കെജരിവാൾ നന്നായി നോക്കും' എന്നായിരുന്നു പുതിയ വാക്യം. 2014ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ അച്ചേ ദിൻ എന്ന നരേന്ദ്ര മോദിയുടെ പ്രചാരണ വാക്യത്തിന് സമാനമായ രീതിയിലായിരുന്നു എഎപിയുടെയും ഈ വാക്കുകളും.

  Also Read- കോൺഗ്രസ് പിടിച്ച വോട്ടുകൾ തുണയായത് ബി.ജെ.പിക്ക്

  ആം ആദ്മി പാർട്ടിയുടെ ഇത്തവണത്തെ പ്രചാരണത്തിന് ബിജെപിയുടെ 2014ലെ തെരഞ്ഞെടുപ്പ് പ്രചാരണവുമായുള്ള സാമ്യത ഇവിടെ തീരുന്നില്ല. പ്രതിപക്ഷ നിരയിലെ നേതൃത്വ ശൂന്യതയെ ഉയർത്തിക്കാട്ടുന്നതിനാായി 'മോദി vs ആര്?' എന്ന ആശയം ബിജെപി അന്ന് വിജയകരമായി പ്രചരിപ്പിച്ചു. 2020 ൽ ആം ആദ്മി പാർട്ടി 'കെജ്‌രിവാൾ vs ആര്?' എന്നു ചോദിച്ചാണ് വോട്ട് തേടിയത്. ബിജെപിയുടെ ഏഴ് മുഖ്യമന്ത്രി സ്ഥാനാർത്ഥികൾക്ക് ആശംസകൾ നേർന്ന് 2020 ജനുവരി ഒന്നിന് പാർട്ടി പോസ്റ്ററുകൾ പതിക്കുകയും ഫെബ്രുവരി 4 ന് , 72 മണിക്കൂറിനുള്ളിൽ പ്രചാരണത്തിന് തിരശ്ശീല വീഴും മുൻപ് മുഖ്യമന്ത്രിയുടെ മുഖത്തിന് പേരുനൽകാൻ കെജ്‌രിവാൾ ബിജെപിയെ വെല്ലുവിളിക്കുകയും ചെയ്തു. “ഞങ്ങൾക്ക് വോട്ട് തരൂ, അതിനുശേഷം ഞങ്ങൾ മുഖ്യമന്ത്രിയെ തീരുമാനിക്കും” എന്ന് അമിത് ഷാ ഇതിന് മറുപടി പറഞ്ഞു. ഒരു ജനാധിപത്യത്തിൽ, മുഖ്യമന്ത്രി ആരായിരിക്കുമെന്ന് പൗരന്മാർ തീരുമാനിക്കുന്നു, അമിത് ഷായല്ല- എന്നായിരുന്നു ഇതിനുള്ള മറുപടി.   

  ബിജെപി നേതാക്കളുടെ 'ദേശവിരുദ്ധൻ', 'തീവ്രവാദി' എന്നീ വിളികളോട് കെജ്‌രിവാൾ പ്രതികരിച്ച രീതി എതിരാളികളുടെ ആക്രമണത്തോട് നരേന്ദ്ര മോദി പ്രതികരിച്ച രീതിയെ അനുസ്മരിപ്പിക്കുന്നതായിരുന്നു. കുടുംബച്ചെലവുകൾ പരിപാലിക്കുന്ന മൂത്ത മകനെന്ന നിലയിലും കുടുംബത്തിന്റെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ഒരു സഹോദരനെന്ന നിലയിലും ഡൽഹിയുടെ മകനെന്ന നിലയിലും കെജ്‌രിവാൾ വാദിച്ചു. താൻ തീവ്രവാദിയാണെന്ന് വിശ്വസിക്കുന്നവർക്ക് താമര ചിഹ്നമുള്ള ബട്ടൺ അമർത്താം. എന്നാൽ താൻ ഡൽഹിക്കും രാജ്യത്തിനും വേണ്ടി ജോലി ചെയ്തിട്ടുണ്ടെന്ന് വിശ്വസിക്കുന്നവർ ഫെബ്രുവരി 8ന് ചൂൽ ചിഹ്നത്തിന് വോട്ട് ചെയ്യണം. അതുപോലെ, 200 എംപിമാരെയും ഏഴ് മുഖ്യമന്ത്രിമാരെയും ബിജെപി പ്രചാരണത്തിന് ഉപയോഗിച്ചതിനെ കെജരിവാൾ നേരിട്ടത് ഇങ്ങനെ.- “ഇന്ത്യയിലുടനീളമുള്ള നിരവധി പാർട്ടികൾ‌ ഇവിടെയെത്തി. നേരത്തെ ബിജെപി, കോൺഗ്രസ്, ആം ആദ്മി പാർട്ടി എന്നീ മൂന്ന് പ്രധാന പാർട്ടികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇത്തവണ എല്ലാ പാർട്ടികളും കൈകോർത്തു - ബിജെപി, കോൺഗ്രസ്, എൽജെപി, ആർജെഡി, ജെഡി (യു). കെജ്‌രിവാളിനെ പരാജയപ്പെടുത്തുക എന്നതാണ് അവരുടെ ഏക ലക്ഷ്യം. ഞാൻ നല്ല സ്കൂളുകൾ പണിയുന്നുവെന്ന് പറയുമ്പോൾ അവർ പറയുന്നു -കെജ്‌രിവാളിനെ പരാജയപ്പെടുത്തുക. ഞാൻ നല്ല ആശുപത്രികൾ നിർമ്മിക്കുന്നുവെന്ന് പറയുമ്പോൾ അവർ പറയുന്നു -കെജ്‌രിവാളിനെ പരാജയപ്പെടുത്തുക. കെജ്‌രിവാളിനെ പരാജയപ്പെടുത്തുക എന്നതാണ് അവരുടെ ഏക ലക്ഷ്യം, പക്ഷേ ജനങ്ങൾക്ക് മാത്രമേ കെജ്‌രിവാളിനെ പരാജയപ്പെടുത്താൻ കഴിയൂ. ”

  അഞ്ച് തവണ ഒഡീഷ മുഖ്യമന്ത്രിയായ നവീൻ പട്നായിക്കിന്റെ രീതികൾ കെജ്‌രിവാൾ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. 4 കോടി ഒഡിയകളാണ് തന്റെ കുടുംബമെന്നാണ് പട്നായിക് ചൂണ്ടിക്കാട്ടിയത്. രണ്ട് കോടി ഡൽഹി ജനത തന്റെ കുടുംബമാണെന്ന് ഡൽഹി വോട്ടെടുപ്പിന് മുന്നോടിയായി കെജ്‌രിവാൾ പറഞ്ഞു. ആം ആദ്മി മേധാവി അമിത് ഷാക്ക് മറുപടി പറ‍ഞ്ഞപ്പോൾ, അദ്ദേഹം പ്രധാനമന്ത്രി മോദിയുടെ കാര്യത്തിൽ ശ്രദ്ധാപൂർവം അകലം പാലിച്ചു.

  Also Read- 2019 ൽ കോൺഗ്രസിനെ തകർത്ത തന്ത്രം കെജരിവാൾ അതിജീവിച്ചത് ഇങ്ങനെ

  ആം ആദ്മി ക്യാംപെയിനിലും വേറിട്ടുനിന്നു. തുടക്കം മുതൽ തന്നെ ആം ആദ്മി പാർട്ടി മുദ്രാവാക്യം 'ഈ തെരഞ്ഞെടുപ്പ് പോരാട്ടം പ്രവർത്തനത്തിന്റെ അടിസ്ഥാനത്തിൽ' എന്നതായിരുന്നു. സിസിടിവി ക്യാമറകളെയും സ്കൂളുകളെയും കുറിച്ചുള്ള പാർട്ടിയുടെ അവകാശവാദത്തെ ഷാ വെല്ലുവിളിച്ചപ്പോൾ, ഡൽഹിയിൽ ബിജെപിയെ സ്കൂളുകളെയും ആശുപത്രികളെയും കുറിച്ച് സംസാരിക്കാൻ നിർബന്ധിതരാക്കിയതിൽ സന്തോഷമുണ്ടെന്ന് കെജ്‌രിവാൾ പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളിൽ ഭിന്നിപ്പുണ്ടാക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കുന്നു. ആം ആദ്മി പാർട്ടിയുടെ ക്ഷേമപദ്ധതികൾ എല്ലാ വാതിലുകളിലും എത്തിച്ചേരുകയും മാറ്റമുണ്ടാക്കുകയും ചെയ്യുന്നു. പ്രത്യേകിച്ച് പിന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ള ലക്ഷക്കണക്കിന് ആളുകൾക്ക്. ''ഞാൻ ജോലി ചെയ്തുവെന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ എനിക്ക് വോട്ട് ചെയ്യുക. എനിക്കില്ലെന്ന് നിങ്ങൾ
  കരുതുന്നുവെങ്കിൽ, എനിക്ക് വോട്ട് ചെയ്യരുത്. ” - ഇങ്ങനെ പ്രഖ്യാപിച്ച ആദ്യത്തെ രാഷ്ട്രീയ നേതാവായിരിക്കാം കെജരിവാൾ. ആം ആദ്മി പാർട്ടിയുടെ ഒന്നിലധികം ക്ഷേമപദ്ധതികൾ, 200 യൂണിറ്റുകൾ വരെ സൗജന്യ വൈദ്യുതി, 20,000 ലിറ്റർ വരെ സൗജന്യ വെള്ളം, സർക്കാർ സ്കൂളുകളിലെ പരിഷ്കാരങ്ങൾ, സ്ത്രീകൾക്ക് സൗജന്യ ബസ് സവാരി, തീർത്ഥാടന പരിപാടി എന്നിവയും പോസ്റ്ററുകളിലും പ്ലക്കാർഡുകളിലും അച്ചടിക്കുകയും പാർട്ടിയുടെ റാലികളിൽ ഉയർത്തികാണിക്കുകയും ചെയ്തു. പ്രചാരണത്തിന്റെ അവസാനഘട്ടത്തിൽ, പാർട്ടി ഒരു പുതിയ മുദ്രാവാക്യം അവതരിപ്പിച്ചു - “എന്റെ വോട്ട് പ്രവർത്തനത്തിന്, നേരെ കെജ്‌രിവാളിന്)” - ഡൽഹിയിലെ രാഷ്ട്രീയ വ്യവഹാരത്തെ സർക്കാരിന്റെ പ്രവർത്തനം എന്ന അജണ്ടയിലേക്ക് കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്. ജനപ്രിയനായ മുഖ്യമന്ത്രിയുടെ പ്രതിച്ഛായ മുതലാക്കുക, പ്രാദേശിക എം‌എൽ‌എമാരുടെ ഭരണ വിരുദ്ധതയെ തോൽപ്പിക്കുക. എന്നിവയും ഇതിലൂടെ ലക്ഷ്യമിടുന്നു.

  “ഒരു തരത്തിൽ ഈ തെരഞ്ഞെടുപ്പുകൾ ചരിത്രപരമാകും. ആം ആദ്മി പാർട്ടിയുടെ വിജയം ഒരു പുതിയ തരം രാഷ്ട്രീയത്തിന് വഴിയൊരുക്കും - പ്രവർത്തനത്തിന്റെ രാഷ്ട്രീയം. നിങ്ങൾക്ക് വോട്ട് വേണമെങ്കിൽ സ്കൂളുകളും ആശുപത്രികളും പണിയേണ്ടതുണ്ട് എന്നായിരിക്കും രാജ്യത്തുടനീളമുള്ള സന്ദേശം. ”- അവസാന വാർത്താസമ്മേളനത്തിൽ കെജരിവാൾ പറഞ്ഞു.“ സ്കൂളുകൾ, കോളേജുകൾ, സർവ്വകലാശാല, ആശുപത്രികൾ, ഗവേഷണം, ശാസ്ത്രം, സാങ്കേതികവിദ്യ എന്നിവ ഉണ്ടാകുന്നതുവരെ 21-ാം നൂറ്റാണ്ടിലെ രാജ്യം ഉണ്ടാക്കാൻ കഴിയില്ല. ഇന്ത്യയെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ രാജ്യമാക്കി മാറ്റാൻ നമുക്ക് ഹൈവേകളും ട്രെയിനുകളും ബഹിരാകാശ പ്രവേശനവുമൊക്കെ വേണ്ടതുണ്ട്. ഹിന്ദുക്കളെയും മുസ്‌ലിംകളെയും ഭിന്നിപ്പിച്ച് രാജ്യം വികസിക്കില്ല.”
  First published: