മുസ്ലിം ഭൂരിപക്ഷ മണ്ഡലങ്ങളിൽപോലും 'താമര' വിരിഞ്ഞതെങ്ങനെ ?

മുസ്ലിം ജനസംഖ്യ 40 ശതമാനത്തിൽ കൂടുതലുള്ള 29 സീറ്റുകളിൽ അഞ്ചെണ്ണത്തില്‍ ജയിച്ചുകയറിയത് ബിജെപി സ്ഥാനാർഥികൾ

news18
Updated: May 26, 2019, 3:50 PM IST
മുസ്ലിം ഭൂരിപക്ഷ മണ്ഡലങ്ങളിൽപോലും 'താമര' വിരിഞ്ഞതെങ്ങനെ ?
News18
  • News18
  • Last Updated: May 26, 2019, 3:50 PM IST
  • Share this:
ഫാസിൽ ഖാൻ

ന്യൂഡൽഹി: വ്യാഴാഴ്ച വോട്ടെണ്ണൽ രണ്ടുമണിക്കൂർ പിന്നിട്ടപ്പോൾ തന്നെ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ വീണ്ടും അധികാരത്തിലെത്തുമെന്നത് വ്യക്തമായിരുന്നു. 2014ലേതിനെക്കാൾ മികച്ച വിജയമാണ് അവർ നേടിയത്. ബിഹാർ, പശ്ചിമബംഗാൾ, ഒഡീഷ എന്നിവിടങ്ങളിലടക്കം മുസ്ലിം വോട്ടർമാർ ഏറെയുള്ള മണ്ഡലങ്ങളിൽ‌ പോലും നേട്ടമുണ്ടാക്കാൻ കഴിഞ്ഞതോടെ മറ്റിടങ്ങളിലെ സ്ഥിതി പ്രവചനാത്മകമായിരുന്നു.


2011ലെ ജനസംഖ്യാ കണക്കനുസരിച്ച് 543 ലോക്സഭാ മണ്ഡലങ്ങളിൽ 29 ലും 40 ശതമാനത്തിലധികം മുസ്ലിം വോട്ടർമാരാണ്. ജമ്മു കശ്മീർ, ഉത്തർപ്രദേശ്, ബിഹാർ, അസം, കേരളം, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളിലാണ് ഇതിൽ 27 മണ്ഡലങ്ങളും. ലക്ഷദ്വീപും തെലങ്കാനയിലെ ഹൈദരാബാദുമാണ് മറ്റ് രണ്ട് മണ്ഡലങ്ങൾ.

ലോക്സഭയിലെ മുസ്ലിം പ്രാതിനിധ്യം ജനസംഖ്യാനുപാതികമായി നോക്കിയാൽ തുലോം കുറവാണ്. 50 ശതമാനം മുസ്ലിം എംപിമാരും നേരത്തെ പറഞ്ഞ മുസ്ലിം ഭൂരിപക്ഷമുള്ള 29 മണ്ഡ‍ലങ്ങളിൽ നിന്ന് കടന്നുവന്നവരാണ്. എന്നാൽ ഈ സീറ്റുകളിൽ എണ്ണത്തിൽ കുറവാണെങ്കിലും ബിജെപിയും മുസ്ലിം സ്ഥാനാർഥികളെ നിർത്താറുണ്ട്. എന്നാൽ ഇതിൽ വിജയിക്കുന്നവർ കുറവാണെന്നതാണ് വസ്തുത. 2014ൽ ഉണ്ടായ ഈ പ്രതിഭാസത്തിന് ഇത്തവണയും മാറ്റമാറ്റുണ്ടായില്ല.

2014ൽ 29 സീറ്റുകളിൽ ഏഴെണ്ണത്തിൽ ബിജെപി സ്ഥാനാർഥികൾ ജയിച്ചിരുന്നു. എന്നാൽ ഇവരിൽ ആരും മുസ്ലിം സമുദായത്തിൽ നിന്നുള്ളവരായിരുന്നില്ല. അതിൽ അഞ്ചുപേരും ഉത്തർപ്രദേശിൽ നിന്നായിരുന്നു. 2014ൽ യുപിയിലെ 80 സീറ്റിൽ 71 സീറ്റിലും ബിജെപി ജയിച്ചിരുന്നു. നേരത്തെ പറഞ്ഞ 29 മണ്ഡലങ്ങളിൽ ഏഴെണ്ണത്തിൽ ബിജെപിയും ആറെണ്ണം കോൺഗ്രസ് സ്ഥാനാർഥികളുമാണ് ജയിച്ചത്. ബാക്കിവരുന്ന 16 സീറ്റുകളിൽ മറ്റു പാർട്ടികൾ വിജയിച്ചു.

2019ൽ ബിജെപി ഈ 29 സീറ്റുകളിൽ അഞ്ചെണ്ണം ബിജെപിക്ക് നേടാനായി. ഇവരിൽ ആരും മുസ്ലിം സമുദായത്തിൽ നിന്നുള്ളവരല്ല. എസ് പി - ബി എസ് പി സഖ്യം മത്സരിച്ച ഉത്തർപ്രദേശിലാണ് രണ്ട് സീറ്റ് നഷ്ടമായത്. 2009ൽ ഈ 29 മണ്ഡലങ്ങളിൽ രണ്ടെണ്ണത്തിൽ മാത്രമാണ് ബിജെപിക്ക് ജയിക്കാൻ കഴിഞ്ഞത്.

ഈ മണ്ഡലങ്ങളിൽ ബിജെപിക്ക് അനുകൂലമായുണ്ടായ ഹിന്ദു വോട്ടർമാരുടെ കേന്ദ്രീകരണമാണ് ബിജെപിയുടെ വിജയത്തിന് കാരണമെന്ന് ഒരാൾക്ക് വാദിക്കാം. മുസ്ലിം വോട്ടർമാർ ഏതെങ്കിലും ഒരു പ്രത്യേക രാഷ്ട്രീയ പാർട്ടിക്ക് മാത്രം വോട്ട് നൽകുന്നവരല്ലെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. അതുകൊണ്ടുതന്നെ മുസ്ലിം ഭൂരിപക്ഷ സീറ്റുകളിൽ ഹിന്ദു വോട്ടുകളുടെ ധ്രുവീകരണം ബിജെപിക്ക് നേട്ടമുണ്ടാക്കുന്നുവെന്ന് വാദിക്കാം.

19 ലോക്സഭാ മണ്ഡലങ്ങളിൽ മുസ്ലിം ജനസംഖ്യ 30 മുതൽ 40 ശതമാനം വരെയാണ്. 48 എണ്ണത്തിൽ 20-30 ശതമാനം വരെയാണ് മുസ്ലിം ജനസംഖ്യ. ഈ 67 സീറ്റുകളിൽ 2014ലും 2019ലും മികച്ച പ്രകടനമാണ് ബിജെപി കാഴ്ചവെച്ചത്. ഇത്തവണയും സ്ഥിതി മെച്ചപ്പെടുത്തി. ഈ സീറ്റുകളിലും ഹിന്ദു വോട്ടർമാ‍രുടെ ഏകീകരണം മുസ്ലിം വോട്ടിനെ അപ്രസക്തമാക്കി. 2014ൽ 67 സീറ്റിൽ 39 എണ്ണത്തിലും ബിജെപി വിജയിച്ചിരുന്നു. സഖ്യകക്ഷികളുടെ കാര്യം കൂടി എടുത്താൽ സീറ്റുകളുടെ എണ്ണം ഇനിയും കുടും. മോദി തരംഗം ഇല്ലായിരുന്ന 2009ലും ഈ 67 സീറ്റുകളിൽ 18 എണ്ണം ബിജെപി സ്വന്തമാക്കിയിരുന്നു. 2019ൽ വീണ്ടും 39 സീറ്റുകളിൽ ബിജെപി സ്ഥാനാർഥി വിജയിച്ചുകയറി.

പൊതുതെരഞ്ഞെടുപ്പുകളുടെ ചരിത്രമെടുത്താല്‍ മുസ്ലിം എംപിമാർ ഏറ്റവും കുറവ് 2014ലായിരുന്നു. അന്ന് 22 എംപിമാരാണുണ്ടായിരുന്നത്. ഏഴുപേരെ ബിജെപി മത്സരിപ്പിച്ചിരുന്നെങ്കിലും എല്ലാവരും പരാജയപ്പെട്ടു. ഇത്തവണ ലോക്സഭയിലെ മുസ്ലിം പ്രാതിനിധ്യത്തിൽ വർധനവുണ്ടായി. 29 എംപിമാരാണ് 2019ൽ ജയിച്ചത്. ഇപ്പോഴും ജനസംഖ്യാനുപാതികമായി നോക്കിയാൽ ലോക്സഭയിലെ മുസ്ലിം പ്രാതിനിധ്യം കുറവാണ്. ഇത്തവണ ആറ് മുസ്ലിം സ്ഥാനാർഥികളെ ബിജെപി മത്സരംഗത്തിറക്കിയെങ്കിലും ആരും ജയിച്ചില്ല.

First published: May 26, 2019, 3:47 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading