• HOME
 • »
 • NEWS
 • »
 • india
 • »
 • Conjoined Twins | 'പ്രത്യേക പരിഗണന വേണ്ട'; ഒന്നെങ്കിലും രണ്ടായി പരീക്ഷയെഴുതി സയാമീസ് ഇരട്ടകള്‍

Conjoined Twins | 'പ്രത്യേക പരിഗണന വേണ്ട'; ഒന്നെങ്കിലും രണ്ടായി പരീക്ഷയെഴുതി സയാമീസ് ഇരട്ടകള്‍

പ്ലസ് ടുവിന് ശേഷം ഇരുവരും ചാര്‍ട്ടഡ് അക്കൗണ്ടന്‍സി മേഖലയില്‍ കരിയര്‍ തുടരാനുള്ള തയ്യാറെടുപ്പിലാണ്

 • Share this:
  ഒന്നാണെങ്കിലും രണ്ടായി തന്നെ പരീക്ഷയെഴുതി (Exam) സയാമീസ് ഇരട്ടസഹോദരിമാരായ (conjoined twins) വീണയും വാണിയും. ഹൈദരാബാദ് (Hyderabad) സ്വദേശികളാണ് ഇവര്‍. 12-ാം ക്ലാസ് പരീക്ഷ (plus 2 exam) എഴുതാന്‍ തെലങ്കാന ബോര്‍ഡ് ഓഫ് ഇന്റര്‍മീഡിയറ്റ് എക്‌സാമിനേഷന്‍ അനുവദിച്ച പ്രത്യേക ആനുകൂല്യങ്ങള്‍ തങ്ങള്‍ക്ക് ആവശ്യമില്ലെന്നാണ് ഇരുവരും പറഞ്ഞത്. തങ്ങള്‍ക്ക് പ്രത്യേക പരിഗണനകളൊന്നും ആവശ്യമില്ലെന്നും പകരം സ്വന്തം പരിശ്രമത്തിലൂടെയും യോഗ്യതയിലൂടെയും മികവ് പുലര്‍ത്താനാണ് ആഗ്രഹിക്കുന്നതെന്ന് പെണ്‍കുട്ടികള്‍ വ്യക്തമാക്കിയതായി ഒരു പ്രമുഖ ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. പരീക്ഷ എഴുതാന്‍ അധിക സമയവും അവര്‍ എടുത്തിട്ടില്ല.

  അവര്‍ സമയം അവസാനിക്കുന്നതിന് അഞ്ച് മിനിറ്റ് മുമ്പ് തന്നെ പരീക്ഷ എഴുതിക്കഴിഞ്ഞുവെന്ന് പരീക്ഷാ കേന്ദ്രത്തിലെ ഇന്‍വിജിലേറ്ററായ അരുണ പറഞ്ഞു. എങ്ങനെയാണ് കൃത്യസമയത്ത് പരീക്ഷ എഴുതുകയും പൂര്‍ത്തിയാക്കുകയും ചെയ്യുന്നതെന്ന ചോദ്യത്തിന്, 'ഞങ്ങള്‍ വളരെ വേഗത്തില്‍ എഴുതി' എന്നായിരുന്നു വാണിയുടെ മറുപടി.

  പ്ലസ് ടുവിന് ശേഷം ഇരുവരും ചാര്‍ട്ടഡ് അക്കൗണ്ടന്‍സി (chartered accountancy) മേഖലയില്‍ കരിയര്‍ തുടരാനുള്ള തയ്യാറെടുപ്പിലാണ്. 'ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരാകുക എന്നതാണ് ഞങ്ങളുടെ ആഗ്രഹം. അതിനാല്‍ പ്ലസ്ടുവിന് ശേഷം ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരാകാനുള്ള ഫൗണ്ടേഷന്‍ കോഴ്സിന് ചേരും,' വാണി പറഞ്ഞു. പരീക്ഷാ സമയത്ത് തങ്ങള്‍ പരസ്പരം ആശയവിനിമയം നടത്തുന്നുണ്ടെന്നും കോപ്പിയടിക്കുന്നുണ്ടെന്നും പലരും വിചാരിച്ചേക്കാം, എന്നാല്‍ തങ്ങള്‍ മത്സരബുദ്ധിയുള്ളവരാണെന്നും പരീക്ഷാ സമയത്ത് പരസ്പരം സംസാരിക്കാന്‍ ഇഷ്ടപ്പെടുന്നില്ലെന്നും വാണി പറയുന്നു.

  വാണിയെയും വീണയെയും അവരുടെ മാതാപിതാക്കള്‍ ഉപേക്ഷിച്ചതാണ്. ദിവസക്കൂലിക്കാരായിരുന്ന അവര്‍ക്ക് ഇരുവരെയും വളര്‍ത്താനുള്ള സാമ്പത്തികശേഷി ഇല്ലായിരുന്നു. ഇവരെ വേര്‍പെടുത്താന്‍ ഡോക്ടര്‍മാര്‍ക്കും കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് ഇരുവരെയും വീട്ടിലേക്ക് കൊണ്ടുപോകാന്‍ ആവശ്യപ്പെട്ടപ്പോള്‍ മാതാപിതാക്കള്‍ ഒഴിഞ്ഞുമാറുകയായിരുന്നു. തുടര്‍ന്ന് 2017ല്‍ സര്‍ക്കാര്‍ സ്റ്റേ ഹോമിലേയ്ക്ക് ഇവരെ മാറ്റി.

  എന്നാൽ, വാണിയും വീണയും തോറ്റുകൊടുക്കാന്‍ തയ്യാറായില്ല. പഠനത്തില്‍ അവര്‍ അവരുടെ കഴിവ് തെളിയിച്ചുകൊണ്ടിരുന്നു. പത്താം ക്ലാസ് പരീക്ഷയില്‍ ഇരുവരും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. വീണയ്ക്ക് 9.3 ഗ്രേഡ് പോയിന്റ് ലഭിച്ചപ്പോള്‍ വാണിക്ക് 10-ല്‍ 9.2 ഗ്രേഡ് പോയിന്റ് ലഭിച്ചു. ആ സമയത്തും അവര്‍ക്ക് രണ്ടായി പരീക്ഷ എഴുതണമെന്ന് അവര്‍ ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാര്‍ അതിനുള്ള അനുമതിയും അവര്‍ക്ക് നല്‍കിയിരുന്നു. പരീക്ഷ എഴുതാന്‍ ആളുകളുടെ സഹായവും സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നു, എന്നാല്‍ അത് തങ്ങള്‍ക്ക് ആവശ്യമില്ലെന്നായിരുന്നു സഹോദരിമാര്‍ പറഞ്ഞത്.

  ഇന്ത്യ, യുകെ, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള നിരവധി മെഡിക്കല്‍, ശസ്ത്രക്രിയാ വിദഗ്ധര്‍ ഇവരെ വേര്‍തിരിക്കുന്നതിനുള്ള ഒരു വഴി കണ്ടെത്തുന്നതിനായി ഒരു വര്‍ഷത്തോളം പരിശോധിച്ചിരുന്നു. എന്നാല്‍ സങ്കീര്‍ണമായ ഈ ശസ്ത്രക്രിയയ്ക്ക് 10 കോടിയോളം രൂപ ചെലവ് വരുമെന്നായിരുന്നു നേരത്തെ കണക്കാക്കിയിരുന്നത്. എന്നിരുന്നാലും, അവരുടെ ഞരമ്പുകള്‍ പിണഞ്ഞുകിടക്കുന്നതിനാല്‍ ശസ്ത്രക്രിയ നടത്തുന്നത് അപകടകരമാണ്.

  Summary: How conjoined twins Veena and Vani attended examinations
  Published by:user_57
  First published: