നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • 'Kesavananda Bharati Vs State of Kerala': രാജ്യത്തെ നിയമപോരാട്ടങ്ങളുടെ ചരിത്രത്തിൽ ഇടംനേടിയ ആധ്യാത്മിക നേതാവ്

    'Kesavananda Bharati Vs State of Kerala': രാജ്യത്തെ നിയമപോരാട്ടങ്ങളുടെ ചരിത്രത്തിൽ ഇടംനേടിയ ആധ്യാത്മിക നേതാവ്

    സ്വത്തവകാശം മൗലികാവകാശമാണോ എന്ന തർക്കം ഒടുവിൽ പാർലമെന്റിന് ഭരണ ഘടന ഭേദഗതി ചെയ്യാനുള്ള അധികാരത്തെ സംബന്ധിച്ച പരിശോധനയായി മാറി. ചരിത്രത്തിൽ തന്നെ ഏറ്റവും നീണ്ടുനിന്ന വാദമായിരുന്നു ഇത്.

    News18 Malayalam

    News18 Malayalam

    • Share this:
      കാസർകോട്: ഇഎംഎസ് സർക്കാർ നടപ്പാക്കിയ ഭൂപരിഷ്കരണ നിയമത്തിനെതിരെ സുപ്രീംകോടതിയിൽ നടത്തിയ നിയമ പോരാട്ടത്തിലൂടെയാണ് എടനീർ കേശവാനന്ദ ഭാരതി ചരിത്രത്തിൽ ഇടംനേടിയത്. ഭൂപരിഷ്കരണ നിയമത്തിന്റെ സാധുത ചോദ്യം ചെയ്തുകൊണ്ട് കേശവാന്ദ ഭാരതി നൽകിയ ഹർജി രാജ്യത്തെ ഭരണഘടനാ കേസുകളിൽ പ്രധാനപ്പെട്ടതായാണ് ഇന്നും വിലയിരുത്തപ്പെടുന്നത്. ഭൂപരിഷ്കരണ നിയമത്തെ തുടർന്ന് കാസർഗോഡിനു സമീപമുള്ള എടനീർ മഠത്തിന്റെ സ്വത്തുക്കൾ സർക്കാർ കണ്ടുകെട്ടിയതിനെ ചോദ്യം ചെയ്താണ് സ്വാമി നിയമ വ്യവഹാരം ആരംഭിച്ചത്.

      Also Read- എടനീർ മഠാധിപതി കേശവാനന്ദ ഭാരതി സമാധിയായി

      Kesavananda Bharati Vs State of Kerala എന്ന പേരിൽ ഇപ്പോഴും നിയമവൃത്തങ്ങൾക്കിടയിൽ അത് സുപരിചിതമാണ്. 1971ലെ 29ാമത് ഭരണഘടനാ ഭേദഗതി നിയമവും 1969ലെ കേരള ഭൂപരിഷ്‌കരണനിയമവും 1971ലെ കേരളാ ഭൂപരിഷ്‌കരണ ഭേദഗതി നിയമവുമാണ് സ്വാമി റിട്ട് ഹർജിയിലൂടെ ചോദ്യം ചെയ്തത്. ഭൂപരിഷ്കരണ നിയമത്തിന്റെ സാധുത ചോദ്യം ചെയ്തതിനൊപ്പം മതസ്വാതന്ത്ര്യത്തിനും മതസ്ഥാപനങ്ങൾ നടത്തുന്നതിനുമുള്ള അവകാശം, തുല്യതയ്കുള്ള അവകാശം, സമത്വത്തിനുള്ള അവകാശം, സ്വത്തവകാശം തുടങ്ങിയ തന്റെ മൗലികാവകാശങ്ങൾ സംരക്ഷിക്കണമെന്ന ആവശ്യവും 1970 മാർച്ച് 21 ന് സമർപ്പിച്ച ഈ റിട്ട് ഹർജിയിൽ കേശവാനന്ദഭാരതി ഉയർത്തിയിരുന്നു.

      സ്വത്തവകാശം മൗലികാവകാശമാണോ എന്ന തർക്കം ഒടുവിൽ പാർലമെന്റിന് ഭരണ ഘടന ഭേദഗതി ചെയ്യാനുള്ള അധികാരത്തെ സംബന്ധിച്ച പരിശോധനയായി മാറി. ചരിത്രത്തിൽ തന്നെ ഏറ്റവും നീണ്ടുനിന്ന വാദമായിരുന്നു ഇത്. 68 ദിവസം നീണ്ട വാദങ്ങൾക്കൊടുവിൽ പൊതു ആവശ്യങ്ങൾക്കു വേണ്ടിയും ഭരണ ഘടനയിലെ നിർദ്ദേശക തത്ത്വങ്ങളുടെ നടപ്പാക്കലിനായും സ്വത്തവകാശമെന്ന മൗലികാവകാശത്തിൽ രാജ്യത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്താമെന്ന് കോടതി വിധിച്ചു. അതേ സമയം ഭരണഘടനയുടെ അടിസ്ഥാന സ്വഭാവങ്ങളായ, ജനാധിപത്യം, ഫെഡറൽ സ്വഭാവത്തിലും മാറ്റം വരുത്താനുള്ള അധികാരം പാർലമെന്റിന് ഇല്ലെന്നും കണ്ടെത്തി.

      പാർലമെന്റിന്റ ഭരണഘടന ഭേദഗതി അതിന്റ അടിസ്ഥാന സ്വഭാവത്തെ മാറ്റി മറിച്ചു കൊണ്ടാവരുതെന്ന നിലപാടാണ് ചരിത്ര വിധിയിലൂടെ ഉരുത്തിരിഞ്ഞത്. 68 ദിവസം നീണ്ടു നിന്ന വാദം നയിച്ചവരിൽ പ്രമുഖൻ നാനി പാൽഖിവാലാ ആയിരുന്നു. 13 സുപ്രിംകോടതി ജഡ്ജിമാരടങ്ങിയ ഭരണഘടനാ ബഞ്ചാണ് കേസ് കേട്ടത്. കെ.കെ. മാത്യു, വൈ.വി. ചന്ദ്രചൂഡ്, എച്ച്.ആർ. ഖന്ന, ആർ.എൻ. ഗ്രോവർ, റേ, പലേക്കർ, ബെയ്ഗ്, സിക്രി, ശെലാത്, ഹെഗ്ഡേ, റെഡ്ഡി, ദ്വിവേദി, മുഖർജി തുടങ്ങിയവരായിരുന്നു ജഡ്ജിമാർ. ഇത്ര വിപുലമായ ഒരു ബഞ്ച് അതിനുമുമ്പ് സുപ്രിം കോടതിയിൽ ഉണ്ടായിട്ടില്ല. തളിപ്പറമ്പിനടുത്ത തൃച്ചംബരത്ത് ജനിച്ച കേശവാനന്ദഭാരതിക്ക് അന്ന് 30 വയസുമാത്രമായിരുന്നു പ്രായം. ഭരണഘടനയുടെ അടിസ്ഥാനമൂല്യം പാർലിമെന്റിന് ഭേദഗതി ചെയ്യാനാകില്ലെന്ന് 6/7 ഭൂരിപക്ഷത്തിന് സുപ്രീംകോടതി വിധിച്ചു. 1973 ഏപ്രിൽ 24 നാണ് ആ ചരിത്രവിധി ഉണ്ടായത്.
      Published by:Rajesh V
      First published:
      )}