HOME » NEWS » India » HOW GURUDWARA MOHALLA THE BORDER BETWEEN HINDU MAUJPUR AND MUSLIM JAFFRABAD

കലാപത്തിനോട് 'നോ' പറഞ്ഞ് ഇവർ; ഹിന്ദു മൗജ്പുരിനും മുസ്ലിം ജഫ്രാബാദിനും 'അതിരാ'കുന്ന ഗുരുദ്വാര മൊഹല്ല

ഈ കലാപത്തിൽ പ്രദേശവാസികളാരും ഉൾപ്പെട്ടിട്ടില്ല. പുറത്തു നിന്നുള്ളവരാണ് എല്ലാവരും. കുടുംബത്തിനൊപ്പം ആയിരിക്കാൻ താൻ അനിശ്ചിതകാല അവധിക്ക് അപേക്ഷിച്ചിച്ചതായും വികാസ് പറഞ്ഞു.

News18 Malayalam | news18
Updated: February 26, 2020, 9:59 PM IST
കലാപത്തിനോട് 'നോ' പറഞ്ഞ് ഇവർ;  ഹിന്ദു മൗജ്പുരിനും മുസ്ലിം ജഫ്രാബാദിനും 'അതിരാ'കുന്ന ഗുരുദ്വാര മൊഹല്ല
ഗുരുദ്വാര മൊഹല്ല കോളനിയിൽ ഗേറ്റിന്‍റെ പണികൾ പുരോഗമിക്കുന്നു
  • News18
  • Last Updated: February 26, 2020, 9:59 PM IST
  • Share this:
#സുഹാസ് മുൻഷി, ശിവാൻഷ് ശർമ

ന്യൂഡൽഹി: "ഈ അതിരിലാണ് ഞങ്ങൾ താമസിക്കുന്നത്. ഇടതുഭാഗത്ത് കാണുന്നത് ഹിന്ദുക്കൾ കുടിയേറിപ്പാർത്ത് ഹിന്ദുക്കൾക്ക് പ്രാമുഖ്യമുള്ള മൗജ്പുർ ആണ്. വലതുഭാഗത്ത് മുസ്ലിംങ്ങൾക്ക് പ്രാമുഖ്യമുള്ള ജഫ്രാബാദ് ആണ്. അതിരായിരിക്കുന്ന കാലം മുതൽ സുരക്ഷയെക്കുറിച്ച് ഞങ്ങൾ കൂടുതൽ ജാഗരൂകരാണ്. നിങ്ങൾക്ക് മനസ്സിലായോ?" - ഗുരുദ്വാര മൊഹല്ലയിൽ താമസിക്കുന്ന 48കാരനായ ധർമ്മേന്ദ്ര പറഞ്ഞു.

കോളനിയിലേക്കുള്ള പ്രധാനഗേറ്റുകളുടെ അറ്റകുറ്റപണിക്ക് മേൽനോട്ടം വഹിക്കുകയാണ് ധർമ്മേന്ദ്ര. അതുകൊണ്ട് തന്നെ, ഒരു കലാപം അവരുടെ കോളനിയിലേക്ക് വരികയാണെങ്കിലും ധർമ്മേന്ദ്രയ്ക്കും അവിടെയുള്ള താമസക്കാർക്കും അവരോട് പൊരുതി നിൽക്കാൻ കഴിയും.

ഹിന്ദുക്കളും മുസ്ലിംങ്ങളും സിഖുകാരും സമാധാനപരമായി ഒത്തൊരുമയോടെ താമസിച്ചിരുന്ന കോളനിയായിരുന്നു ഗുരുദ്വാര മൊഹല്ല. അങ്ങനെ തന്നെയായിരിക്കാനാണ് അവർ ആഗ്രഹിക്കുന്നത്. അതുകൊണ്ട് തന്നെ മറ്റുള്ളവരുടെ സുരക്ഷയെക്കുറിച്ചുള്ള അവരുടെ ഉത്കണ്ഠ അവരുടെ മുഖങ്ങളിൽ നിന്ന് വായിച്ചെടുക്കാം.

വിദ്വേഷ പ്രസംഗം: കപിൽ മിശ്രയ്ക്കും അനുരാഗ് ഠാക്കൂറിനുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ പൊലീസിനോട് ഹൈക്കോടതി

"കോളനിയിൽ നിന്ന് പുറത്തേക്ക് പോകേണ്ട ആവശ്യം വന്നാൽ ഹിന്ദുക്കൾക്ക് മൗജ്പുർ ഭാഗത്തു നിന്നും മുസ്ലിംങ്ങൾക്ക് ജഫ്രാബാദ് ഭാഗത്തു നിന്നും പോകാം. ഈ അക്രമം അവസാനിക്കുന്നതു വരെ അങ്ങനെ തന്നെ തുടരും. ഇപ്പോൾ വീടുകളിൽ തന്നെ തുടരാൻ ശ്രമിക്കുകയാണ്. എന്തെങ്കിലും അത്യാവശ്യം വന്നാൽ മാത്രമേ ഞങ്ങൾ വീടുകളിൽ നിന്ന് പുറത്തേക്ക് പോകുകയുള്ളൂ" - ധർമേന്ദ്ര വ്യക്തമാക്കി.

ജഫ്രാബാദിൽ നിന്നുള്ള പ്രതിഷേധക്കാർ തിങ്കളാഴ്ച മൗജ്പുരിലേക്ക് കടക്കാൻ ശ്രമം നടത്തിയിരുന്നു. പൊലീസ് ലാത്തിച്ചാർജ് നടത്തിയതിനെ തുടർന്ന് അവർ പിരിഞ്ഞുപോകുകയായിരുന്നു. ഇതിനിടയിൽ ഗുരുദ്വാര മൊഹല്ലയിൽ കടന്നുകൂടിയ ചിലർ സി സി ടി വി ക്യാമറകൾ തകർത്തു. പിന്നീട് കലാപകാരികളെ കോളനിയിൽ നിന്ന് ഓടിക്കാൻ പൊലീസ് കണ്ണീർവാതകം ഉപയോഗിച്ചു. ഇതിലൊരു ടിയർ ഗ്യാസ് ഒരു വീടിന്‍റെ മേൽക്കൂരയിൽ പതിച്ചത് ഒഴിച്ചാൽ കോളനിയിൽ നിന്ന് വേറെ അനിഷ്ടസംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

"തിങ്കളാഴ്ച സംഭവിച്ചത് വീണ്ടും ഉണ്ടാകാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. ജഫ്രാബാദ് ഭാഗത്തു നിന്നുള്ള പ്രതിഷേധക്കാർ കോളനിയിലേക്ക് അതിക്രമിച്ച് കയറി ഇവിടുത്തെ സി സി ടി വി ക്യാമറകൾ നശിപ്പിച്ചു." - ഗുരുദ്വാര മൊഹല്ലയിലെ മറ്റൊരു താമസക്കാരനായ ദീപക് പറഞ്ഞു.

"കലാപകാരികൾ കോളനിക്കുള്ളിലേക്ക് കടക്കുന്നത് തടയാൻ കോളനിയിലെ ഗേറ്റുകളെല്ലാം റിപ്പയർ ചെയ്തു. കോളനിക്കുള്ളിലേക്ക് കടക്കാൻ കലാപകാരികളായ ഒരാളെ പോലും അനുവദിക്കില്ല. മതത്തിന്‍റെ അടിസ്ഥാനത്തിൽ താമസക്കാരെ വേർതിരിക്കുകയല്ല. ഞങ്ങളൊരു കുടുംബത്തെ പോലെയായിരുന്നു. അത് അങ്ങനെ തന്നെ തുടരും" - കോളനിയിലെ 28കാരനായ വികാസ് രാജ്പുത് പറഞ്ഞു.

ഈ കലാപത്തിൽ പ്രദേശവാസികളാരും ഉൾപ്പെട്ടിട്ടില്ല. പുറത്തു നിന്നുള്ളവരാണ് എല്ലാവരും. കുടുംബത്തിനൊപ്പം ആയിരിക്കാൻ താൻ അനിശ്ചിതകാല അവധിക്ക് അപേക്ഷിച്ചിച്ചതായും വികാസ് പറഞ്ഞു. ഈ വിധത്തിലുള്ള ഒരു ഏറ്റുമുട്ടൽ ഇതുവരെ തങ്ങളാരും കണ്ടിട്ടില്ലെന്നും വികാസ് പറഞ്ഞു.

"വ്യത്യസ്ത സമുദായങ്ങളിൽപ്പെട്ടവർ ഇവിടെ സമാധാനത്തോടെയും സന്തോഷത്തോടെയും കഴിയുന്നു. ജനനം മുതൽ ഞാനിവിടെ തന്നെയാണ്. എന്നാൽ, ഒരാൾ പോലും മതത്തിന്‍റെ പേരിൽ പോരടിക്കുന്നത് ഞാൻ കണ്ടിട്ടില്ല. സമാധാനം തകർക്കാൻ ശ്രമിക്കുന്ന കലാപകാരികളിൽ നിന്ന് ഞങ്ങൾ ഞങ്ങളെ തന്നെ സംരക്ഷിക്കാൻ ശ്രമിക്കുകയാണ്" - 22 കാരനായ ആയുഷ് രാജ് പുത് പറഞ്ഞു,

പുറത്തുനിന്നുള്ള ആളുകളുടെ ഇടപെടലിനെ സംശയിക്കുകയാണ് അബ്രാർ അഹ്മദ് എന്ന 55കാരൻ. "കഴിഞ്ഞ കുറേ ദശാബ്ദങ്ങളായി ഞാനും എന്‍റെ കുടുംബവും ഇവിടെ താമസിക്കുന്നു. എല്ലാ താമസക്കാരും ഞങ്ങൾക്ക് സഹോദരി സഹോദരൻമാരെ പോലെയാണ്. ആ കലാപം ഇവിടെയുള്ളവരുടെ ഉപജീവനമാർഗത്തെ വരെ ബാധിച്ചു. ഞങ്ങൾ കഷ്ടപ്പെടുകയാണ്. പക്ഷേ, എന്തു ചെയ്യാൻ കഴിയും. പുറത്തു നിന്നുള്ളവർ കലാപത്തിൽ തീർച്ചയായും ഉൾപ്പെട്ടിട്ടുണ്ട്" - അദ്ദേഹം പറഞ്ഞു.

"കലാപകാരികൾ കോളനിയിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചപ്പോൾ അവരെ തടയാൻ ശ്രമിച്ചു. കോളനിയിലേക്കുള്ള ഗേറ്റുകളെ മുളകൾ കൊണ്ട് ഉറപ്പിച്ചു. അതുകൊണ്ട് കലാപകാരികൾക്ക് അകത്തേക്ക് പ്രവേശിക്കാൻ കഴിഞ്ഞില്ല. രാത്രി മുഴുവൻ ഞങ്ങൾ ഉറങ്ങിയില്ല" - തിങ്കളാഴ്ച രാത്രിയെ ഓർത്തെടുത്ത് 22കാരനായ മുഹമ്മദ് ആസിഫ് പറഞ്ഞു.
Youtube Video
First published: February 26, 2020, 9:59 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories