• HOME
 • »
 • NEWS
 • »
 • india
 • »
 • ഓസ്ട്രേലിയൻ ഖനി ഏറ്റെടുക്കാൻ ഇന്ത്യൻ കമ്പനിക്ക് ഐസിഐസിഐ ബാങ്ക് നൽകിയത് 6,919 കോടി; വായ്പ എഴുതിത്തള്ളലിന്റെ വക്കിലോ?

ഓസ്ട്രേലിയൻ ഖനി ഏറ്റെടുക്കാൻ ഇന്ത്യൻ കമ്പനിക്ക് ഐസിഐസിഐ ബാങ്ക് നൽകിയത് 6,919 കോടി; വായ്പ എഴുതിത്തള്ളലിന്റെ വക്കിലോ?

2017ൽ ചന്ദാ കൊച്ചാർ ഐസിഐസിഐ ബാങ്കിന്റെ തലപ്പത്ത് ഇരുന്നപ്പോൾ ഇന്ത്യയിലെ പ്രമുഖ ബിസിനസ്സ് ഗ്രൂപ്പായ ലാങ്കോയ്ക്ക് 850 മില്യൺ ഡോളറാണ് (ഏകദേശം 6,919 കോടി രൂപ) വായ്പയായി നൽകിയത്.

 • Share this:

  ദിനേശ് ഉണ്ണികൃഷ്ണൻ

  വലിയ തോതിലുള്ള കോർപ്പറേറ്റ് വായ്പാ എഴുതിത്തള്ളലുകൾ ഇന്ത്യയിൽ ഇപ്പോൾ സർവസാധാരണമായി മാറി കഴിഞ്ഞിട്ടുണ്ട്. അത്തരത്തിലുള്ള എഴുതിത്തളളലുകളുടെ പരിശാധനയ്ക്കിടയിലാണ് ഒരു ഇന്ത്യൻ ബാങ്ക് ഓസ്‌ട്രേലിയയിൽ വലിയ ശ്രദ്ധ നേടുന്നതായി കണ്ടത്.

  2017ൽ ചന്ദാ കൊച്ചാർ ഐസിഐസിഐ ബാങ്കിന്റെ തലപ്പത്ത് ഇരുന്നപ്പോൾ ഇന്ത്യയിലെ പ്രമുഖ ബിസിനസ്സ് ഗ്രൂപ്പായ ലാങ്കോയ്ക്ക് 850 മില്യൺ ഡോളറാണ് (ഏകദേശം 6,919 കോടി രൂപ) വായ്പയായി നൽകിയത്. പടിഞ്ഞാറൻ ഓസ്‌ട്രേലിയയിലെ ഗ്രിഫിൻ കൽക്കരി ഖനി ഏറ്റെടുക്കാനാണ് ഈ വായ്പ നൽകിയത്. എന്നാൽ പിന്നീട് ലാങ്കോ ഗ്രൂപ് തിരിച്ചടവ് മുടക്കിയതോടെ പണയമായി നൽകിയ ഖനികൾ ബാങ്ക് ഏറ്റെടുക്കേണ്ടി വരുമെന്ന സ്ഥിതിയായി. എന്നാൽ അത് ഏറ്റെടുക്കാൻ കഴിയാത്ത വിധം സാങ്കേതിക പ്രശ്നങ്ങളിൽ കുരുങ്ങി കിടക്കുന്നതായാണ് റിപ്പോർട്ടുകൾ. ഖനിയുടെ നിയന്ത്രണവും ഓഹരികളും വിട്ട് നൽകുന്നതിൽ ഉടമകൾ നിശബ്ദത പാലിക്കുന്നു എന്ന് ഒരു ഓസ്‌ട്രേലിയൻ മാധ്യമം നവംബറിൽ റിപ്പോർട്ട് ചെയ്തിരുന്നു

  പടിഞ്ഞാറൻ ഓസ്‌ട്രേലിയയിലെ ബ്ലൂവാട്ടേഴ്‌സ് പവർ സ്റ്റേഷനിലേക്ക് കൽക്കരി വിതരണം ചെയ്യുന്നത് ഗ്രിഫിൻ ഖനിയാണ്. ജാപ്പനീസ് പവർ യൂട്ടിലിറ്റിയായ കൻസായി ഇലക്ട്രിക്കിന്റെയും ആഗോള വ്യാപാര കമ്പനിയായ സുമിറ്റോമോ കോർപ്പറേഷന്റെയും ഉടമസ്ഥതയിലുള്ളതാണ് ബ്ലൂവാട്ടേഴ്‌സ് എന്ന് അതിന്റെ വെബ്‌സൈറ്റ് പറയുന്നു.

  Also read-ഭാരത് ജോഡോ യാത്രക്കിടെ ജലന്തർ എം പി സന്തോഖ് സിംഗ് ചൗധരി കുഴഞ്ഞുവീണ് മരിച്ചു

  വായ്പ

  ബാങ്ക് ഓഫ് ബറോഡ, ഇന്ത്യൻ ഓവർസീസ് ബാങ്ക്, എക്‌സിം ബാങ്ക് എന്നിവയുൾപ്പെടെയുള്ളവയുടെ കൺസോർഷ്യത്തിലെ ബാങ്കുകൾ വായ്പയായി നൽകിയ മൊത്തം തുക ഏകദേശം 1.4 ബില്യൺ ഡോളറാണ് ഏകദേശം 11,396 കോടി രൂപ). ഇതിൽ ഐസിഐസിഐ ബാങ്കിന് വലിയൊരു തുക വിഹിതമുണ്ടെന്ന് സാമ്പത്തിക വിദ​ഗ്ധർ പറയുന്നു.

  ഓസ്‌ട്രേലിയൻ മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, തുടക്കത്തിൽ 750 മില്യൺ ഡോളർ (ഇപ്പോഴത്തെ വിലയിൽ ഏകദേശം 6,105 കോടി രൂപ) കടം നൽകിയതിന് ശേഷം, ഒരു ഘട്ടത്തിൽ ഗ്രിഫിൻ വാങ്ങുന്നതിനായി ഐസിഐസിഐ ബാങ്ക് ലാങ്കോയ്ക്ക് 1.1 ബില്യൺ ഡോളറാണ് (ഇപ്പോഴത്തെ വിലയിൽ ഏകദേശം 8954 കോടി രൂപ) വായ്പ നൽകിയത്.

  ഈ സമയത്ത് ഗ്രിഫിനുമായി ബാങ്കിന്റെ ഇടപാടുകൾ ഏകദേശം 850 മില്യൺ ഡോളറിന്റെയാണ്. ഞങ്ങൾക്ക് ലഭ്യമായ രഹസ്യ വിവരമനുസരിച്ച് ഈ തുക 2017-ൽ നിഷ്‌ക്രിയ ആസ്തിയായി (NPA) മാറുകയും, 2018 സാമ്പത്തിക വർഷത്തിൽ ഇത് പൂർണ്ണമായി സർക്കാരിനാൽ നികത്തപ്പെടുയും ചെയ്തു .

  ഐസിഐസിഐ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ഇന്ത്യൻ ഓവർസീസ് ബാങ്ക്, എക്‌സിം ബാങ്ക് എന്നിവയ്ക്ക് ഈ വിഷയത്തിൽ പ്രതികരണം ആരാഞ്ഞ് കൊണ്ട് അയച്ച ഇമെയിലുകൾക്ക് മറുപടി ലഭിച്ചിട്ടില്ല. ബാങ്കിങ് റെഗുലേറ്റർ ഇക്കാര്യം പരിശോധിച്ചിട്ടുണ്ടോ എന്ന് അറിയാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് (ആർബിഐ) അയച്ച പ്രത്യേക ഇമെയിലിനും ഇത് വരെ മറുപടി ലഭിച്ചില്ല.

  Also read-വധശ്രമക്കേസില്‍ 10 വര്‍ഷം തടവ്; ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിനെ ലോകസഭ സെക്രട്ടേറിയറ്റ് അയോഗ്യനാക്കി

  എങ്ങനെയാണ് ഐസിഐസിഐ ബാങ്കും മറ്റ് വായ്പക്കാരും ഈ ഇടപാടിലേക്ക് വലിച്ചിഴക്കപ്പെട്ടത്?

  2010-ൽ ഐസിഐസിഐ ബാങ്ക് മാത്രമല്ല അപകടസാധ്യതയുള്ള കോർപ്പറേറ്റ് വായ്പകൾ നൽകിയ. ആഗോള ഊർജ നിക്ഷേപത്തിൽ അക്കാലത്ത് മിക്ക ഇന്ത്യൻ ബാങ്കുകളും താല്പര്യം പ്രകടിപ്പിച്ചിരുന്നു. അതിൽ ഒരു പങ്കും അവരെല്ലാം ആഗ്രഹിച്ചിരുന്നു. ഐസിഐസിഐ ബാങ്ക് സ്വാഭാവികമായി അതിന് വേണ്ടി ശ്രമം തുടങ്ങുകയായിരുന്നു.

  ഐസിഐസിഐ ബാങ്കിന്റെ മുൻ മേധാവി കൊച്ചാറിന്റെ കീഴിൽ വീഡിയോകോൺ ഗ്രൂപ്പിന് 3,250 കോടി അനധികൃത അതേ സമയത്താണ് ലാങ്കോ ഗ്രൂപ്പിനും വായ്പ അനുവദിച്ചത്. കൊച്ചാർ കുടുംബവും വീഡിയോകോണിന്റെ വേണുഗോപാൽ ദൂതും തമ്മിലുള്ള ക്വിഡ് പ്രോ ക്വോ ഇടപാടിന്റെ ഭാഗമായിരുന്നു അന്നത്തെ ലോൺ എന്നാണ് പിന്നീട് നടന്ന അന്വഷങ്ങളിൽ നിന്നും വ്യക്തമായത്.

  ഐസിഐസിഐ ബാങ്കിന്റെ ധനസഹായം ഓസ്‌ട്രേലിയൻ കൽക്കരി ഖനി ബിസിനസിൽ ഭാഗ്യം പരീക്ഷിക്കാൻ ലാങ്കോയെ പ്രാപ്തമാക്കി എന്ന് വേണം കരുതാൻ. ലോൺ തുക ഉപയോഗിച്ച് 2011ൽ ഓസ്‌ട്രേലിയൻ സബ്‌സിഡിയറി വഴി ലാങ്കോ ഗ്രിഫിൻ കൽക്കരി ഖനി സ്വന്തമാക്കി. ലങ്കോയുടെ വെബ്‌സൈറ്റ് അനുസരിച്ച്, ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ താപ കൽക്കരി വിതരണക്കാരാണ് 1.2 ബില്യൺ ടണ്ണിലധികം കൽക്കരി വിഭവങ്ങളുള്ള ഗ്രിഫിൻ.

  പദ്ധതി തകരുന്നു

  വാങ്ങുന്നയാൾക്കും ധനസഹായം നൽകുന്നവർക്കും പദ്ധതിയെ സംബന്ധിച്ച ആസൂത്രണം തെറ്റുകയായിരുന്നു. തുടർന്നുള്ള വർഷങ്ങളിൽ, ഗ്രിഫിനിലെ ഉത്പാദനം കുറഞ്ഞു. ലാങ്കോ നാട്ടിൽ വലിയ കടബാധ്യതയിൽ അകപ്പെട്ടു, അത് കമ്പനിയിലെ പാപ്പരത്തത്തിലേക്ക് തള്ളിവിട്ടു.

  കയറ്റുമതിക്ക് അനുയോജ്യമല്ലാത്ത ഗുണനിലവാരമില്ലാത്ത കൽക്കരി ഉൽപ്പാദിപ്പിച്ച ഗ്രിഫിന് ലാങ്കോ ഉയർന്ന വില നൽകിയതായി വിദഗ്ധർ പറയുന്നു. ഐസിഐസിഐ ബാങ്കിന്റെ വായ്പ നടപടിക്രമങ്ങളും സുതാര്യത ഇല്ലായിരുന്നു എന്ന് പറയപ്പെടുന്നു. കടം വാങ്ങുന്നയാളുടെ ക്രെഡിറ്റ് യോഗ്യത ഉറപ്പാക്കാനുള്ള സൂക്ഷ്മപരിശോധനയുടെ കാര്യക്ഷമതയെക്കുറിച്ചും സംശയങ്ങൾ നിലനിൽക്കുന്നു.

  2017-ൽ ലാങ്കോയുടെ ബിസിനസ്സ് കുതിപ്പ് അവസാനിച്ചു. കമ്പനി പണമടയ്ക്കുന്നതിൽ വീഴ്ച വരുത്തിയതിനെത്തുടർന്ന് വായ്പയ്‌ക്ക് ഈടായി നൽകിയ ഓഹരികൾ ഐ സി ഐ സി ഐ ബാങ്ക് ഏറ്റെടുത്തു. പരാജയപ്പെട്ട ഖനിയുടെ ഉടമസ്ഥാവകാശം അങ്ങനെ ഐ സി ഐ സി ഐ ബാങ്കിന്റെ കൈവശമായി. പണയം വെച്ച ഓഹരികൾ ബാങ്ക് ഏറ്റെടുത്തതോടെ ഗ്രിഫിൻ കൽക്കരി ഖനിയുമായി ഞങ്ങൾക്ക് യാതൊരുബന്ധവുമില്ല എന്ന് 2017 ഡിസംബറിൽ ലാങ്കോ ഉദ്യോഗസ്ഥൻ പറഞ്ഞതായി പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

  ലക്ഷ്യമില്ലാത്ത പ്രതിരോധം

  ഈ ഘട്ടത്തിലെ ഒരു പ്രധാന ചോദ്യം ഐസിഐസിഐ ബാങ്കും വായ്പ നൽകിയ മറ്റ് ബാങ്കുകളും പരാജയപ്പെട്ട ഖനിയുടെ ഉടമസ്ഥരാണോ എന്നതാണ്. ഓസ്‌ട്രേലിയയുടെ എബിസി ന്യൂസ് പറയുന്നതനുസരിച്ച്, ലാങ്കോ പാപ്പരായതിനാൽ, ഗ്രിഫിന്റെ ഉടമസ്ഥാവകാശം സ്വാഭാവികമായി ലങ്കോയ്ക്ക് വായ്പ കൊടുത്തവരുടെ കൈവശമാണ്.

  ഖനിയുടെ പ്രവർത്തനങ്ങൾ എങ്ങനെ ആയിരിക്കും എന്നത് സംബന്ധിച്ച് ഐസിഐസിഐ ബാങ്ക് യാതൊന്നും ഇത് വരെ പറഞ്ഞിട്ടില്ല. എങ്കിലും ഗ്രിഫിന്റെ കൽക്കരിക്ക് വില വർദ്ധിപ്പിക്കാൻ ഐസിഐസിഐ ബാങ്ക് പ്രേരിപ്പിക്കുന്നു എന്നാണ് സൂചനകൾ. ഈ വിഷയത്തിൽ ഓസ്‌ട്രേലിയൻ അധികൃതർ ബാങ്ക് അധികൃതരുമായി ചർച്ച നടത്തിവരികയാണെന്നാണ് റിപ്പോർട്ട്. അതേസമയം ഖനിയുടെ ഉടമസ്ഥാവകാശം ബാങ്കിനല്ല എന്ന വാദവും ഉണ്ട്.

  Also read-ഇന്ത്യയ്ക്ക് കൈമാറുന്നത് തടയണം; മെഹുല്‍ ചോക്സി  ആന്റിഗ്വ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കിയെന്ന് റിപ്പോര്‍ട്ട്

  ഗ്രിഫിനിൽ നിന്ന് ബാങ്കിന് എന്തെങ്കിലും പണം തിരികെ ലഭിക്കുമോ?

  ഇക്കാര്യത്തിൽ പ്രതീക്ഷ മാത്രമാണ് ബാക്കി. പരാജയപ്പെട്ട ഗ്രിഫിൻ കൽക്കരി ഖനി പുനരുജ്ജീവിപ്പിക്കാനുള്ള ഓസ്‌ട്രേലിയൻ ഗവൺമെന്റിന്റെ ശ്രമങ്ങളിലാണ് ഐസിഐസിഐ ബാങ്കിന്റെ പ്രതീക്ഷ. കുറച്ചെങ്കിലും പണം തിരികെ ലഭിച്ചാൽ അതിൽ ബാങ്ക് സന്തോഷിക്കുമെന്ന് ബാങ്കിലെ ഒരു ഉദ്യോഗസ്ഥൻ പറയുന്നു.

  എബിസി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച് ഗ്രിഫിന്റെ ഖനന കരാർ ജൂലൈയിൽ അവസാനിക്കും. കരാർ തുടരണമെങ്കിൽ ഉടമയുടെ സാമ്പത്തിക ശേഷിയെക്കുറിച്ച് ഓസ്‌ട്രേലിയൻ അധികാരികളെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. ബാങ്കിന് ഇത് മറ്റൊരു വെല്ലുവിളിയാകും.

  2010 മുതൽ ഇന്ത്യൻ ബാങ്കുകളെ കബളിപ്പിച്ച നിരവധി വായ്പ തട്ടിപ്പുകളിൽ ഒന്ന് മാത്രമാണ് ലാങ്കോ ലോൺ. അത്തരം വായ്പകൾ തിരിച്ചടയ്ക്കാത്തപ്പോൾ, വലിയ തോതിലുള്ള കോർപ്പറേറ്റ് കടം എഴുതിത്തള്ളലിലേക്ക് 2015 മുതൽ ബാങ്കുകൾ നീങ്ങിയെന്ന് മുൻ ആർബിഐ ഗവർണർ രഘുറാം രാജൻ പറയുന്നു .

  പാർലമെന്റിൽ സർക്കാർ സമർപ്പിച്ച കണക്കുകൾ പ്രകാരം കഴിഞ്ഞ അഞ്ച് സാമ്പത്തിക വർഷങ്ങളിൽ ഇന്ത്യയിലെ ഷെഡ്യൂൾഡ് വാണിജ്യ ബാങ്കുകൾ 10 ലക്ഷം കോടി രൂപയുടെ (121 ബില്യൺ ഡോളർ) വായ്പ എഴുതിത്തള്ളി. റിക്കവറി സ്കോപ്പ് ഇല്ലാതിരിക്കുകയും ബാങ്കുകൾ അവരുടെ ബാലൻസ് ഷീറ്റിൽ നിന്ന് മോശം ആസ്തി എടുക്കാൻ ആഗ്രഹിക്കുകയും ചെയ്യുമ്പോൾ വായ്പ എഴുതിത്തള്ളുന്നു.
  എന്നാൽ ഇങ്ങനെ ചെയ്യുന്നത് ബാങ്കിന് നഷ്ടം ഉണ്ടാക്കുന്നു. അത്തരം വായ്പകൾ അവയുടെ ലാഭക്ഷമതയെ ബാധിക്കുന്നു.

  അത്തരം വായ്പകൾ തിരിച്ചു പിടിക്കാനുള്ള സാധ്യത വളരെ കുറവാണ്. കഴിഞ്ഞ സാമ്പത്തിക വർഷങ്ങളിൽ എഴുതിത്തള്ളിയ വായ്‌പയിൽ നിന്ന് ഏകദേശം ഒരു ലക്ഷം കോടി രൂപ മാത്രമാണ് പൊതുമേഖലാ ബാങ്കുകൾക്ക് തിരിച്ചുപിടിക്കാനായത്.

  വായ്പാ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഐസിഐസിഐ ബാങ്ക് മുൻ മേധാവി ചന്ദ കൊച്ചാറിനേയും ഭർത്താവ് ദീപക് കൊച്ചാറിനേയും സിബിഐ അറസ്റ്റ് ചെയ്തിരുന്നു. 2019-2011 കാലഘട്ടത്തിൽ ചന്ദ കൊച്ചാറും ദീപക് കൊച്ചാറും വീഡിയോകോൺ ഗ്രൂപ്പിനും ബന്ധപ്പെട്ട സ്ഥാപനങ്ങൾക്കും 1,875 രൂപ ക്രമരഹിതമായി വായ്പ അനുവദിച്ചുവെന്നാണ് കേസ്.

  2012 ലാണ് വീഡിയോകോൺ ഗ്രൂപ്പ് ഐസിഐസിഐ ബാങ്കിൽ നിന്ന് 3,250 കോടി രൂപ അനുവദിച്ചത്. വീഡിയോകോൺ ഗ്രൂപ്പ് ഉടമ വേണുഗോപാൽ ധൂതും അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ന്യൂപവർ റിന്യൂവബിൾസ്, സുപ്രീം എനർജി, വീഡിയോകോൺ ഇന്റർനാഷണൽ ഇലക്‌ട്രോണിക്‌സ് ലിമിറ്റഡ്, വീഡിയോകോൺ ഇൻഡസ്ട്രീസ് ലിമിറ്റഡ് എന്നീ കമ്പനികളെ പ്രതി ചേർത്ത് സിബിഐ കേസെടുത്തു. വീഡിയോകോൺ ഗ്രൂപ്പിന് പുറമേ, ന്യൂപവർ റിന്യൂവബിൾസ്, സുപ്രീം എനർജി, വീഡിയോകോൺ ഇന്റർനാഷണൽ ഇലക്‌ട്രോണിക്‌സ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങൾക്കും വായ്പ അനുവദിച്ചു. ഐസിഐസിഐ ബാങ്ക് പോളിസികൾക്കും ബാങ്കിങ് നിയമങ്ങളും പാലിക്കാതെയായിരുന്നു ലോണുകൾ നൽകിയത്. ഈ സമയത്ത് ഐസിഐസിഐ ബാങ്ക് മേധാവിയും മാനേജിങ് ഡയറക്ടറുമായിരുന്നു ചന്ദ കൊച്ചാർ. ലോൺ അനുവദിക്കുന്ന കമ്മിറ്റിയിലും ചന്ദ കൊച്ചാർ ഭാഗമായിരുന്നു. ലോണുകൾ അനുവദിച്ച് മാസങ്ങൾക്കുള്ളിൽ, ദീപക് കൊച്ചാറിന് 50% ഓഹരിയുണ്ടായിരുന്ന ന്യൂപവർ റിന്യൂവബിൾസിന് വേണുഗോപാൽ ധൂതിന്റെ സുപ്രീം എനർജി 64 കോടി രൂപ നൽകിയതായാണ് കണ്ടെത്തൽ

  Published by:Sarika KP
  First published: