നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • ട്രെയിൻ ടിക്കറ്റെടുക്കൽ ഇനി എത്രയെളുപ്പമാകും? 10 കാര്യങ്ങൾ

  ട്രെയിൻ ടിക്കറ്റെടുക്കൽ ഇനി എത്രയെളുപ്പമാകും? 10 കാര്യങ്ങൾ

  news18

  news18

  • Last Updated :
  • Share this:
   ട്രെയിൻ യാത്രികരുടെ ദീർഘനാളായുള്ള ആവശ്യമായിരുന്നു ഐആർസിടിസി വെബ്സൈറ്റ് പരിഷ്കരിക്കണമെന്നുള്ളത്. നവീകരിച്ച irctc.co.in വെബ്സൈറ്റിൽ ടിക്കറ്റ് ബുക്കിംഗ് എളുപ്പമാക്കുന്നതിനുള്ള നിരവധി ഫീച്ചറുകൾ ചേർത്തിട്ടുണ്ട്. ട്രെയിനുകളുടെ വിവരങ്ങൾ പരിശോധിക്കുന്നതും ടിക്കറ്റ് ബുക്ക് ചെയ്യുന്നതും എളുപ്പമായി. വെയ്റ്റ് ലിസ്റ്റ് ടിക്കറ്റ് ‘കൺഫേം’ ആകാൻ എത്രത്തോളം സാധ്യതയുണ്ടെന്നു പരിശോധിക്കാനുള്ള സംവിധാനമാണ് (വെയ്റ്റ് ലിസ്റ്റ് പ്രെഡിക്‌ഷൻ) പുതിയ ഫീച്ചറുകളിൽ പ്രധാനം. പുതിയതായി കൂടുതൽ ടൂളുകൾ ചേർത്തതും യാത്രക്കാർക്ക് സഹായകമാകും. ഈ വർഷം നിലവിൽ വന്ന പുതിയ വെബ്സൈറ്റിന്റെ പത്ത് പ്രത്യേകതകൾ ഇതാ.

   1. വെബ്സൈറ്റിൽ ലോഗിൻ ചെയ്യാതെ തന്നെ ട്രെയിനുകളുടെ വിവരങ്ങളും സീറ്റ് ലഭ്യതയും പരിശോധിക്കാം

   2. വെബ്സൈറ്റ് ഉപയോഗിക്കുന്നവർക്ക് സൗകര്യപ്രദമായ ഫോണ്ട് സൈസ് തെരഞ്ഞെടുക്കാം

   3. ജേണി ക്ലാസ്, ട്രെയിൻ ടൈപ്പ്, ഏത് സ്റ്റേഷന്‍ മുതല്‍ ഏത് സ്റ്റേഷന്‍ വരെയുള്ള ട്രെയിന്‍ വേണം, എപ്പോള്‍ പുറപ്പെടുന്ന ട്രെയിന്‍ വേണം, എപ്പോള്‍ എത്തിച്ചേരുന്ന ട്രെയിന്‍ വേണം തുടങ്ങിയ പുതിയ ഫില്‍റ്ററുകൾ ചേർത്തിട്ടുണ്ട്

   4. വെയ്റ്റ് ലിസ്റ്റ് ടിക്കറ്റ് ‘കൺഫേം’ ആകാൻ എത്രത്തോളം സാധ്യതയുണ്ടെന്ന് പരിശോധിക്കാനുള്ള സംവിധാനം (വെയ്റ്റ് ലിസ്റ്റ് പ്രെഡിക്‌ഷൻ) ഉണ്ട്

   5. വെയിറ്റിംഗ് ലിസ്റ്റിലുള്ള യാത്രക്കാർക്കായി വികൽപ് ഫീച്ചർ. പകരം സീറ്റ് ഉറപ്പാക്കാവുന്ന ട്രെയിനുകളുടെ വിവരങ്ങൾ ഇതിൽ നിന്ന് ലഭിക്കും

   6. വേഗത്തിൽ ബുക്കിംഗ് സാധ്യമാക്കുന്ന പ്രത്യേക സംവിധാനവുമുണ്ട്. അവിടെയുള്ള കാർഡിൽ വിവരങ്ങൾ നൽകിയാൽ കുറഞ്ഞ സമയം കൊണ്ടുതന്നെ ടിക്കറ്റ് ബുക്ക് ചെയ്യാം

   7. ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ പേയ്മെന്റ് ഓപ്ഷൻസ് കൊണ്ടുവന്നിട്ടുണ്ട്. രജിസ്റ്റേർഡ് ഉപഭോക്താക്കൾക്ക് ആറ് ബാങ്കുകൾ ഇടപാടിനായി തെരഞ്ഞെടുക്കാം

   8. മൈ ട്രാന്‍സാക്ഷന്‍സ് എന്നതിന് കീഴിലും പുതിയ ഫില്‍റ്ററുകള്‍ നല്‍കിയിട്ടുണ്ട്. യാത്രാ തീയതി, ബുക്ക് ചെയ്ത തീയതി, അടുത്ത യാത്ര, പൂര്‍ത്തിയാക്കിയ യാത്ര എന്നിങ്ങനെയുള്ള ഫില്‍റ്ററുകള്‍ ബുക്ക് ചെയ്ത ടിക്കറ്റുകള്‍ എളുപ്പം പരിശോധിക്കുന്നതിനായി ലഭ്യമാക്കിയിട്ടുണ്ട്

   9. ബുക്ക്ഡ് ഹിസ്റ്ററിയിലൂടെ ടിക്കറ്റ് റദ്ദാക്കൽ, പ്രിന്റെടുക്കൽ, എസ്എംഎസ് സന്ദേശം ലഭ്യമാക്കൽ, കയറുന്നസ്ഥലം മാറ്റിനൽകൽ എന്നിവയെല്ലാം സാധ്യമാണ്

   10. ആസ്ക് ദിശ എന്ന പേരിൽ ചാറ്റ് ബോക്സുമുണ്ട്. യാത്രക്കാരുടെ സംശയങ്ങൾക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻൻസിലൂടെ തത്സമയം മറുപടി ലഭിക്കും

   First published: