പൂൾ ടാക്സി പാടില്ല, ഒരു ബസ്സിൽ 20 പേർ; കേന്ദ്രം അനുവദിച്ചാൽ ഡൽഹിയിലെ ലോക്ക്ഡൗൺ 4.0 ഇങ്ങനെ

How Lockdown 4.0 Will Work for Delhi if Centre Approves Suggestions | നാലാംഘട്ട ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകൾ ആവശ്യപ്പെട്ട് ഡൽഹി

News18 Malayalam | news18-malayalam
Updated: May 16, 2020, 8:32 AM IST
പൂൾ ടാക്സി പാടില്ല, ഒരു ബസ്സിൽ 20 പേർ; കേന്ദ്രം അനുവദിച്ചാൽ ഡൽഹിയിലെ ലോക്ക്ഡൗൺ 4.0 ഇങ്ങനെ
aravind kejriwal
  • Share this:
ന്യൂഡൽഹി: രാജ്യം നാലാംഘട്ട ലോക്ക്ഡൗണിലേക്ക് കടക്കുമ്പോൾ കൂടുതൽ ഇളവുകൾക്കായി സംസ്ഥാനങ്ങൾ ശുപാർശ ചെയ്ത് കഴിഞ്ഞു. സാമ്പത്തികപ്രക്രിയ ത്വരിതപ്പെടുത്താൻ ദേശാനുസൃതമായി മാറ്റങ്ങൾ നടപ്പാക്കാൻ അനുവദിക്കണം എന്നതാണ് പൊതുവായ ആവശ്യം.

ഏറ്റവുമധികം കോവിഡ് കേസുകളും മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ട മഹാരാഷ്ട്ര മെയ് 31 വരെ മുംബൈ മെട്രോപോളിറ്റൻ മേഖല, പൂനെ, സോലാപൂർ, ഔരംഗാബാദ്, മാലിഗോൺ മേഖലകളിൽ കടുത്ത ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ തുടരാൻ ശുപാർശ ചെയ്‌തു.

എന്നാൽ തലസ്ഥാനമായ ഡൽഹിയിൽ കമ്പോളങ്ങൾ, ഷോപ്പിംഗ് കോംപ്ലക്സുകൾ, ബസുകൾ, മെട്രോ സർവീസുകൾ തുടങ്ങിയവ കർശനമായ സാമൂഹിക അകലം പാലിച്ച് പ്രവർത്തനമാരംഭിക്കാൻ കേന്ദ്രത്തോട് ശുപാർശ ചെയ്തിട്ടുണ്ട്.

You may also like:തമിഴ്നാട്ടിൽ മദ്യശാലകൾ തുറക്കാം; മദ്രാസ് ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു [NEWS]COVID 19 | രോഗബാധിതരുടെ എണ്ണത്തിൽ ചൈനയെ മറികടന്ന് ഇന്ത്യ; രാജ്യത്ത് കൊറോണബാധിതരുടെ എണ്ണം 85000 കടന്നു [NEWS]കാസർഗോഡ് വീണ്ടും ആശങ്ക; രോഗം സ്ഥിരീകരിച്ചവരിൽ രണ്ട് പൊതുപ്രവർത്തകരും [NEWS]

പ്രൈവറ്റ് ഓഫീസുകൾ 50 ശതമാനം തൊഴിലാളികളുമായി പ്രവർത്തിക്കാൻ അനുമതി നൽകണമെന്ന് കെജ്‌രിവാൾ സർക്കാർ ആവശ്യപ്പെട്ടു. ഇത്രയും തന്നെ തൊഴിലാളികളുടെ എണ്ണം സർക്കാർ ഓഫീസുകൾക്കും ആവശ്യപ്പെട്ടിട്ടുണ്ട്; എന്നാൽ ഇത് എം.എച്ച്.എ. മാനദണ്ഡങ്ങൾക്ക് അനുസൃതമായിട്ടാണ്.

മെട്രോ ട്രെയിനുകൾക്കായി സ്മാർട്ട് കാർഡുകളുടെ ഉപയോഗം മാത്രമാക്കാൻ സർക്കാർ ശുപാർശയുണ്ട്. ഇരിപ്പിടങ്ങൾ ഒന്നിടവിട്ട അടിസ്ഥാനത്തിലുമാകണം. ഇരുപതിൽ കൂടുതൽ പേർ ഒരു ബസ്സിനുള്ളിൽ ഉണ്ടാവാൻ പാടില്ല എന്നതാണ് ആവശ്യപ്പെടുന്ന മറ്റൊരു നിയന്ത്രണം. ടാക്സി സർവീസുകളിൽ കാർ പൂൾ സംവിധാനം പാടില്ലെന്നും പറയുന്നു.

First published: May 16, 2020, 8:32 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading