അമൻ ശർമ
ക്രിക്കറ്റ് നയതന്ത്രം ഇന്ത്യയ്ക്ക് പുത്തരിയല്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച അഹമ്മദാബാദിൽ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബാനീസിനൊപ്പം ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള നാലാം ടെസ്റ്റ് മത്സരം കാണാനെത്തി. ഇരു നേതാക്കളും ദേശീയഗാനത്തിനിടെ ഗ്രൗണ്ടിൽ അതത് ടീമുകൾക്കൊപ്പം അണിനിരന്നു.
എന്നാൽ പ്രധാനമന്ത്രി മോദി ശ്രമിച്ചത് ക്രിക്കറ്റ് നയതന്ത്രത്തെ യുപിഎ കാലത്തെ ‘ഇന്ത്യ-പാകിസ്ഥാൻ ബ്രാക്കറ്റിൽ’ പുറത്തുകടത്താനാണ്. ഇന്ത്യയുടെ ബന്ധം അനുദിനം ദൃഢമായിക്കൊണ്ടിരിക്കുന്ന ഒരു ‘ഒന്നാം ലോക’ സൗഹൃദരാജ്യത്തെ ക്ഷണിക്കാൻ മോദി തിരഞ്ഞെടുത്തു, ക്രിക്കറ്റിനേക്കാൾ മികച്ചതായി അതിന് മറ്റൊരു വഴിയും ഇല്ല- സർക്കാർ വൃത്തങ്ങൾ ന്യൂസ് 18നോട് പറഞ്ഞു.
അഹമ്മദാബാദിൽ വച്ച് ഹോളി ആഘോഷിച്ചത് ഉൾപ്പെടെ, ഇന്ത്യൻ പാരമ്പര്യവും സംസ്കാരവുമായി ലയിച്ചുചേരാൻ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി വളരെയധികം പരിശ്രമിച്ചു, ഇത് ഇന്ത്യയുടെ ഉയർന്നുവരുന്ന ‘മൃദുശക്തി’യെ കാണിക്കുന്നു.
A memorable morning in Ahmedabad! More power to the India-Australia friendship. pic.twitter.com/xdT0j8o1qm
— Narendra Modi (@narendramodi) March 9, 2023
ഇതിന് മുൻപ് മൻമോഹൻസിങ് പ്രധാനമന്ത്രിയായിരുന്നപ്പോൾ ക്രിക്കറ്റ് നയതന്ത്രവുമായി മുന്നോട്ടുവന്നിരുന്നു. എന്നാൽ ഇരുടീമുകളും തമ്മിലുള്ള മത്സരങ്ങൾക്കായി ഇന്ത്യയിൽ പര്യടനം നടത്തിയ പാക്കിസ്ഥാൻ പ്രധാനമന്ത്രിക്കും പ്രസിഡന്റിനും ഒപ്പമായിരുന്നു അന്നത്തെ നയതന്ത്ര ശ്രമം.
Also Rerad- ‘ഇന്ത്യ വളരെയധികം ഇഷ്ടപ്പെട്ടു, വീണ്ടും വരാൻ തോന്നുന്നു’; ചിത്രങ്ങള്‍ പങ്കുവെച്ച് ബില്‍ഗേറ്റ്‌സ്
2005ലാണ് ഡൽഹിയിലെ പഴയ ഫിറോസ് ഷാ കോട്ല സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ- പാകിസ്ഥാൻ ഏകദിന മത്സരം ഇന്ത്യൻ പ്രധാനമന്ത്രിക്കൊപ്പം കാണാൻ പാക് പ്രസിഡന്റ് പർവേസ് മുഷറഫ് എത്തിയത്. “ക്രിക്കറ്റിനോടും ബോളിവുഡിനോടുമുള്ള സ്നേഹത്തേക്കാൾ ഉപഭൂഖണ്ഡത്തിലെ ജനങ്ങളെ ഒന്നിപ്പിക്കാൻ മറ്റൊന്നില്ല” എന്നാണ് അന്ന് മൻമോഹൻസിങ് പറഞ്ഞത്.
2011ൽ ലോകകപ്പ് സെമിയിൽ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടുന്നത് കാണാൻ പാക് പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനി മൊഹാലി സ്റ്റേഡിയത്തിലെത്തി. ഇന്ന് അഹമ്മദാബാദ് സ്റ്റേഡിയത്തിൽ നടന്നതുപോലെ അന്നും ഇന്ത്യാ, പാക് പ്രധാനമന്ത്രിമാര്‍ ടീം അംഗങ്ങൾക്കൊപ്പം മൈതാനത്ത് അണിനിരന്നു. ഒന്നിച്ചിരുന്ന് കളി കാണുകയും ചെയ്തു.
ഇരു രാജ്യങ്ങളും തമ്മിലുള്ള മെച്ചപ്പെട്ട ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇതൊക്കെ ചെയ്തതെങ്കിലും, ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം ഇപ്പോഴും വഷളായി തുടരുന്നു. 2011 ലെ ഇന്ത്യ-പാക് മത്സരത്തിനായി ഗിലാനിയുടെ സന്ദർശനം നടന്നത് 2008ലെ മുംബൈ ആക്രമണത്തിന് ശേഷമാണ്. ആ ആക്രമണത്തിന്റെ സൂത്രധാരന്മാർ ഇപ്പോഴും പാകിസ്ഥാനിൽ സ്വതന്ത്രരായി കഴിയുകയാണ്.
അതേസമയം, ക്രിക്കറ്റ് മത്സരത്തിലെ മോദിയുടെ സാന്നിധ്യത്തെ കോൺഗ്രസ് വിമർശിച്ചു. ‘സ്വയം പുകഴ്ത്തലിന്റെ അങ്ങേയറ്റം’ എന്നാണ് ജയ്റാം രമേശ് ഇതിനെ വിശേഷിപ്പിച്ചത്. ഇതിനെതിരെ രംഗത്ത് വന്ന ബിജെപി ഐ ടി സെൽ മേധാവി അമിത് മാളവ്യ “ഇതു ക്രിക്കറ്റ് നയതന്ത്രമാണ്, ശരിക്കും പ്രവർത്തിക്കും ” എന്ന് വിശേഷിപ്പിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.