• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

എങ്ങനെ രാഷ്ട്രീയക്കാരനാകാം ? പരിശീലിപ്പിക്കാൻ യോഗി സർക്കാര്‍

news18india
Updated: October 11, 2018, 12:13 PM IST
എങ്ങനെ രാഷ്ട്രീയക്കാരനാകാം ? പരിശീലിപ്പിക്കാൻ യോഗി സർക്കാര്‍
news18india
Updated: October 11, 2018, 12:13 PM IST
ലക്നൗ: ക്ലാസ് മുറികളില്‍ നിന്നല്ല രാഷ്ട്രീയക്കാർ വളരുന്നത് എന്നാണ് പൊതുവെ പറയുന്നത്. എന്നാൽ യോഗി ആദിത്യ നാഥിന്റെ നേതൃത്വത്തിലുള്ള ഉത്തർപ്രദേശ് ബിജെപി സർക്കാർ ക്ലാസ് മുറികളിൽ നിന്ന് തന്നെ രാഷ്ട്രീയക്കാരെ വളർത്തിയെടുക്കാനുള്ള ശ്രമത്തിലാണ്. രാജ്യത്തെ ആദ്യത്തെ രാഷ്ട്രീയ പരിശീലന സ്ഥാപനം ഉത്തർപ്രദേശിലെ ഗാസിയാബാദിൽ തുടക്കം കുറിക്കുകയാണ്.

സ്ഥാപനം ആരംഭിക്കുന്നതിനായി സര്‍ക്കാർ ഫണ്ടിൽ നിന്നും 198 കോടി രുപ മാറ്റിവെക്കാൻ കഴിഞ്ഞ ബുധനാഴ്ച ചേർന്ന മന്ത്രിസഭ യോഗം തീരുമാനിച്ചു. രണ്ട് വർഷത്തിനുള്ളിൽ പദ്ധതി പൂർത്തീകരിക്കാനാണ് തീരുമാനം. രാഷ്ട്രീയ പരിശീലന കേന്ദ്രത്തിന്റെ കോഴ്സും സിലബസും മറ്റും തീരുമാനിക്കാനായി ഒരു കമ്മറ്റിയെയും സർക്കാര്‍ ചുമതലപ്പെടുത്തി.

ഫ്‌ളോക്‌സിനോസിഇന്‍ഹിലിപിലിഫിക്കേഷനില്‍ ക്ഷമ ചോദിച്ച് ഹിപ്പൊപൊട്ടോമോണ്‍സ്‌ട്രോസെസ്‌ക്യുപെറ്റാലിയോഫേബിയയുമായി തരൂര്‍

'രാഷ്ട്രീയ നേതാക്കളെ വളർത്തിയെടുക്കുക എന്നതാണ് സ്ഥാപനത്തിന്റെ പ്രധാന ലക്ഷ്യം. മുതിർന്ന രാഷ്ട്രീയക്കാരും, മറ്റ് വിദഗ്ദരും ക്ലാസുകൾ എടുക്കും. ന്യൂഡൽഹിയുടെ അടുത്തായത് കൊണ്ടാണ് ഗാസിയാബാദ് തന്നെ തെരഞ്ഞെടുക്കാൻ കാരണം. അതുകൊണ്ട് മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവർക്കും സ്ഥാപനത്തിലേക്ക് വരാൻ കഴിയും', നഗരവികസന മന്ത്രി സുരേഷ് ഖന്ന വ്യക്തമാക്കി. ഉത്തർപ്രദേശ് സർക്കാരിന്റെ നഗരവികന വകുപ്പിന് കീഴിലാകും സ്ഥാപനം പ്രവർത്തിക്കുക. മറ്റ് യൂണിവേഴ്സിറ്റികളിലെ ഡിഗ്രികൾക്ക് ലഭിക്കുന്ന അതേ മൂല്യം തന്നെ ഈ വിദ്യാഭ്യാസ സ്ഥാപനത്തിലെ ഡിഗ്രികൾക്ക് ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.

എന്നാൽ യോഗി ഗവൺമെന്റിന്റെ ഈ തീരുമാനം പണം പാഴാക്കാൻ മാത്രമേ ഉപകരിക്കു എന്നാണ് പ്രതിപക്ഷ പാർട്ടികൾ ആരോപിക്കുന്നത്. നല്ല നേതാക്കളെ വളർത്തിയെടുക്കാൻ സർക്കാർ ആദ്യ ചെയ്യേണ്ടത് സംസ്ഥാനത്ത് വിദ്യാർഥി യൂണിയൻ ഇലക്ഷൻ കൊണ്ടുവരുക എന്നതാണ്. നമ്മുടെ രാജ്യത്ത് നിരവധി നല്ല നേതാക്കളുണ്ട്. ഇവരാരും പരിശീലനം നടത്തിയിട്ട് വന്നവരല്ല. ജനങ്ങളുടെ പ്രശ്നങ്ങൾ മനസ്സിലാക്കുന്നവരാണ് നല്ല രാഷ്ട്രീയക്കാർ അല്ലാതെ പരിശീലനം കൊണ്ടല്ല. പൊതുജനങ്ങളുടെ പണം പാഴാക്കാൻ മാത്രമേ ഈ പദ്ധതി ഉപകരിക്കു, സമാജ് വാദി പാർട്ടി വക്താവ് സുനിൽ സിംഗ് ന്യൂസ് 18നോട് പറഞ്ഞു.

ബിജെപി സർക്കാരിന്റെ രാഷ്ട്രീയ പരിശീലന കേന്ദ്രമെന്ന ആശയത്തെ കോൺഗ്രസും വിമർശിച്ചു. സ്ഥാപനം ആരംഭിക്കുന്നതോടെ ആർഎസ്എസിന്റെ ആശയങ്ങളാണ് സർക്കാർ നടപ്പിലാക്കാൻ നോക്കുന്നത്. രാഷ്ട്രീയ നേതാക്കളെ വളർത്തിയെടുക്കാൻ ഒരു സ്ഥാപനത്തിന്റെയും ആവശ്യമില്ലെന്ന് കോൺഗ്രസ് വക്താവ് അൻഷു അവസ്ഥി ന്യൂസ് 18നോട് പറഞ്ഞു.
First published: October 11, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍