• HOME
  • »
  • NEWS
  • »
  • india
  • »
  • Aadhaar Card മൊബൈല്‍ നമ്പറുമായി ബന്ധിപ്പിക്കേണ്ടത് എങ്ങനെ? പ്രയോജനങ്ങൾ അറിയാം

Aadhaar Card മൊബൈല്‍ നമ്പറുമായി ബന്ധിപ്പിക്കേണ്ടത് എങ്ങനെ? പ്രയോജനങ്ങൾ അറിയാം

ആധാര്‍ കാര്‍ഡ് മൊബൈല്‍ നമ്പറുമായി (Mobile Number) ബന്ധിപ്പിച്ചിട്ടുണ്ടെങ്കിൽ വിവിധ സേവനങ്ങള്‍ ലഭിക്കുന്നതിനായി തിരഞ്ഞെടുത്ത സര്‍ക്കാര്‍ വെബ് പോര്‍ട്ടലുകളില്‍ ലോഗിന്‍ ചെയ്യാം

aadhaar

aadhaar

  • Share this:
    യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) നല്‍കുന്ന തിരിച്ചറിയല്‍ രേഖയാണ് ആധാര്‍ കാര്‍ഡ് (Aadhaar Card). ഈ 12 അക്ക നമ്പര്‍ ഓരോ ഇന്ത്യന്‍ പൗരന്റെയും ഐഡന്റിറ്റിയുടെ അവിഭാജ്യ ഘടകമാണ്. പൗരന്മാരുടെ വിലാസം, ജനന തീയതി തുടങ്ങിയ വിവരങ്ങളുടെ ആധികാരികമായ തെളിവാണ് ഈ ഐഡന്റിറ്റി കാർഡ്. പല സേവനങ്ങളും ലഭിക്കുന്നതിന് ആധാർ കൈവശം ഉണ്ടാകേണ്ടത് പ്രധാനമാണ്. ആധാര്‍ കാര്‍ഡ് മൊബൈല്‍ നമ്പറുമായി (Mobile Number) ബന്ധിപ്പിച്ചിട്ടുണ്ടെങ്കിൽ വിവിധ സേവനങ്ങള്‍ ലഭിക്കുന്നതിനായി തിരഞ്ഞെടുത്ത സര്‍ക്കാര്‍ വെബ് പോര്‍ട്ടലുകളില്‍ ലോഗിന്‍ ചെയ്യാന്‍ ഉപയോക്താക്കൾക്ക് കഴിയും. അതിനാല്‍, ആധാര്‍ കാര്‍ഡുമായി നിങ്ങളുടെ ഏറ്റവും പുതിയ മൊബൈല്‍ നമ്പര്‍ അപ്ഡേറ്റ് ചെയ്യേണ്ടതുണ്ട്.

    ആധാറില്‍ മൊബൈല്‍ നമ്പര്‍ എങ്ങനെ അപ്ഡേറ്റ് ചെയ്യാം?

    നിങ്ങളുടെ മൊബൈല്‍ നമ്പര്‍ ആധാറില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കിലോ നിലവിലെ മൊബൈല്‍ നമ്പര്‍ മാറ്റുകയാണെങ്കിലോ അടുത്തുള്ള ആധാര്‍ കേന്ദ്രം സന്ദര്‍ശിക്കുക. മൊബൈൽ നമ്പർ ബന്ധിപ്പിക്കാൻ ആധാര്‍ കാര്‍ഡ് അല്ലാതെ മറ്റൊരു രേഖയും ആവശ്യമില്ല. ഒരു അപേക്ഷാ ഫോം പൂരിപ്പിച്ചതിന് ശേഷം ബയോമെട്രിക് വിവരങ്ങളുടെ സ്ഥിരീകരണം നടത്തുകയാണ് ഇതിനായി ചെയ്യേണ്ടത്.

    അടുത്തുള്ള ആധാര്‍ കേന്ദ്രം എങ്ങനെ കണ്ടെത്താം?

    uidai.gov.in സന്ദര്‍ശിച്ചോ mAadhaar ആപ്പ് ഉപയോഗിച്ചോ നിങ്ങള്‍ക്ക് ഏറ്റവും അടുത്തുള്ള ആധാര്‍ കേന്ദ്രം കണ്ടെത്താനാകും. നിങ്ങളുടെ സമീപമുള്ള ആധാര്‍ കേന്ദ്രം കണ്ടെത്താന്‍ 1947 എന്ന ഹെല്‍പ്പ് ലൈന്‍ നമ്പറിലേക്ക് വിളിക്കുകയും ചെയ്യാം.

    ആധാറില്‍ മൊബൈല്‍ നമ്പര്‍ എങ്ങനെ അപ്‌ഡേറ്റ് ചെയ്യാം?

    ആധാറിന്റെ ഉപയോക്താക്കളുടെ വിവരങ്ങളുടെ സുരക്ഷയ്ക്കായി മൊബൈല്‍ നമ്പറുകള്‍ ഓണ്‍ലൈനായി അപ്ഡേറ്റ് ചെയ്യുന്നതിനുള്ള സംവിധാനം യുഐഡിഎഐ നിര്‍ത്തലാക്കിയിരുന്നു. ആധാര്‍ കേന്ദ്രം സന്ദര്‍ശിക്കുക എന്നത് മാത്രമാണ് ഇപ്പോഴത്തെ ഏക മാര്‍ഗം.

    നിങ്ങള്‍ അടുത്തുള്ള ആധാര്‍ കേന്ദ്രം സന്ദര്‍ശിക്കുകയും പുതിയ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ആധാര്‍ ഡാറ്റാബേസ് അപ്ഡേറ്റ് ചെയ്യാന്‍ ഒരു ഫോം പൂരിപ്പിച്ച് സമർപ്പിക്കുകയും ചെയ്യണം. 50 രൂപ ഫീസ് സഹിതം അപേക്ഷ സമര്‍പ്പിക്കുക. ബയോമെട്രിക് പരിശോധനയിലൂടെ നിങ്ങളുടെ ഐഡന്റിറ്റി പരിശോധിച്ച് ഉറപ്പിക്കേണ്ടതുണ്ട്.

    Also Read- RailWire Saathi Kiosk | റെയിൽവേ സ്റ്റേഷനുകളിൽ നിന്നും ഇനി PAN, Aadhaar കാർഡുകൾ നേടാം; വിശദാംശങ്ങൾ

    മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്താൽ ഒരു റഫറൻസ് നമ്പർ നിങ്ങൾക്ക് ലഭിക്കും. അത് ഉപയോഗിച്ച് mAadhaar ആപ്പിലൂടെയോ UIDAI യുടെ ഔദ്യോഗിക വെബ്സൈറ്റ് മുഖേനയോ, മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യാൻ നൽകിയ റിക്വസ്റ്റിന്റെ നില പരിശോധിക്കാന്‍ നിങ്ങള്‍ക്ക് കഴിയും. നിങ്ങളുടെ പുതിയ മൊബൈല്‍ നമ്പര്‍ മറ്റൊരു വ്യക്തിയുടെ ആധാറിനൊപ്പം ബന്ധിപ്പിച്ചിട്ടുള്ളതാണെങ്കിൽ ആ വിവരം അറിയിക്കുന്ന സന്ദേശം ട്രാക്കിംഗ് സമയത്ത് ലഭിക്കും.

    Summary- The Aadhaar Card is an identification document issued by the Unique Identification Authority of India (UIDAI). This 12 digit number is an integral part of the identity of every Indian citizen. This identity card is an authentic proof of the citizen's address and date of birth. It is important to have Aadhaar to avail many services. If the Aadhaar card is linked to a mobile number, users will be able to log in to selected government web portals to access various services. So, you need to update your latest mobile number with Aadhaar card.
    Published by:Anuraj GR
    First published: