• HOME
 • »
 • NEWS
 • »
 • india
 • »
 • CBSE | സിബിഎസ്‍ഇ രണ്ടാം ടേം പരീക്ഷ: തയ്യാറെടുക്കുന്നവർ അറിയേണ്ടതെല്ലാം

CBSE | സിബിഎസ്‍ഇ രണ്ടാം ടേം പരീക്ഷ: തയ്യാറെടുക്കുന്നവർ അറിയേണ്ടതെല്ലാം

പരീക്ഷയ്ക്ക് ഒരുങ്ങാൻ സഹാകരമാകുന്ന ചില ടിപ്സ് ഇതാ

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

 • Share this:
  രണ്ടാം ടേം ബോർഡ് പരീക്ഷക്കുള്ള തയ്യാറെടുപ്പിലാണ് സിബിഎസ്ഇ (CBSE) വിദ്യാർഥികൾ. ചിലർ കൂൾ ആയി പരീക്ഷയെ സമീപിക്കുമെങ്കിലും സമ്മർ​ദവും ഉത്കണ്ഠയുമൊക്കെ അനുഭവപ്പെടുന്നവരുമുണ്ട്. രണ്ടാം ടേമിലെ മാർക്കിന് കൂടുതൽ വെയിറ്റേജ് നൽകാൻ സിബിഎസ്ഇ ആലോചിക്കുന്ന സാഹചര്യത്തിൽ വിദ്യാർഥികൾ (Students) കൂടുതൽ നന്നായി പരീക്ഷക്ക് (Exam) ഒരുങ്ങേണ്ടതും ആവശ്യമാണ്. പരീക്ഷയ്ക്ക് ഒരുങ്ങാൻ സഹായകരമാകുന്ന ചില ടിപ്സ് ആണ് താഴെ പറയുന്നത്.

  1. മനസിനെ ശാന്തമാക്കി വെയ്ക്കുക

  പരീക്ഷ ആരംഭിക്കുന്നതിന് മുമ്പ് മനസ് ശാന്തമാക്കി വെയ്ക്കുക. ചിന്തകൾക്ക് രണ്ട് മിനിറ്റ് ഇടവേള നൽകുക. ചോദ്യങ്ങളെ വിവേകത്തോടെ സമീപിക്കാനും നിങ്ങളുടെ തലച്ചോറിനെ ഊർജ്ജസ്വലമാക്കാനും ഇത് സഹായിക്കും, പ്രത്യേകിച്ച് പ്രധാനപ്പെട്ടതും വെല്ലുവിളി നിറഞ്ഞതുമായ വിഷയങ്ങളുടെ കാര്യത്തിൽ. വീട്ടിൽ വെച്ചു തന്നെ ഇത് പരീശിലിച്ചു നോക്കുക. ദിവസേന കുറച്ച് മിനിറ്റ് ധ്യാനിക്കുക. അത് ശരീരത്തെയും മനസ്സിനെയും ആത്മാവിനെയും ശക്തിപ്പെടുത്താൻ സഹായിക്കും.

  2. പ്രത്യേക മാർ​ഗം (Strategy) രൂപപ്പെടുത്തുക

  പരീക്ഷകൾക്കായി പ്രത്യേകം കണക്കു കൂട്ടലുകൾ മുൻപേ രൂപപ്പെടുത്തുക. ഇത്തരം സമീപനം ആത്മവിശ്വാസത്തോടൊപ്പം അധിക നേട്ടവും കൊണ്ടുവരും. പരീക്ഷക്കു പോകും മുൻപേ സിലബസ് നന്നായി വായിച്ച് മനസ്സിലാക്കുക. ഉത്തരങ്ങളുടെ ഫലപ്രദമായ അവതരണത്തിലും എഴുത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുക. മുൻ വർഷങ്ങളിലെ ചോദ്യങ്ങൾ നോക്കി ഉത്തരമെഴുതി പരീശിലിക്കുക. മാർക്ക് വിതരണം, പരീക്ഷ എഴുതുന്നതിലെ മറ്റ് ബുദ്ധിമുട്ടുകൾ എന്നിവ നേരത്തേ മനസിലാക്കുക. എല്ലാ വിഷയങ്ങളും നന്നായി പഠിക്കാൻ സമയം ലഭിക്കുന്ന വിധം ഒരു പഠന പദ്ധതി തയ്യാറാക്കുക. ഒന്നിലധികം മോക്ക് ടെസ്റ്റുകൾ, ഗ്രൂപ്പ് പഠനങ്ങൾ എന്നിവയെല്ലാം നടത്തുക. ഉയർന്ന മാർക്ക് ഉള്ള ചോദ്യങ്ങൾക്ക് ഉത്തരമെഴുതുന്നതിന് പ്രത്യേകം സ്ട്രാറ്റജി രൂപീകരിക്കുക. പഠിക്കുന്ന സമയത്ത് ​ഗാഡ്‌ജെറ്റുകളുടെ ഉപയോ​ഗം പരമാവധി കുറക്കുക. ആരോഗ്യകരമായ ഭക്ഷണക്രമം, ശരിയായ ഉറക്കം എന്നിവ ഉറപ്പാക്കുക.

  3. ചോദ്യപേപ്പർ നന്നായി വായിക്കുക

  ചോദ്യപേപ്പർ നന്നായി വായിക്കുക. ഓരോ ഉത്തരങ്ങൾക്കുമായി സമയം വീതിക്കുക. ഉത്തരമെഴുതുന്നതിനു മുൻപ് നിങ്ങളുടെ മനസ്സിൽ പോയിന്റ് തിരിച്ചുള്ള ഉത്തരങ്ങൾ രൂപപ്പെടുത്തുക. സബ്ജക്ടീവ് ആയിട്ടുള്ള ഉത്തരങ്ങൾ ചെറിയൊരു ആമുഖത്തോടെ ആരംഭിക്കണം. മാർക്കിന്റെ വെയിറ്റേജ് അനുസരിച്ച് പോയിന്റുകൾ വിശദീകരിക്കുക. ആവശ്യമുള്ളതും സാധ്യമായതുമായ ഇടങ്ങളിൽ ഉദാഹരണങ്ങൾ നൽകുക. ലളിതമായ വാക്കുകൾ ഉപയോഗിക്കുക. കഠിനമായ ചോദ്യങ്ങൾ അവസാനത്തേക്ക് മാറ്റിവെയ്ക്കുക. നിങ്ങൾക്ക് അറിയാവുന്ന ഉത്തരങ്ങൾ ആദ്യം എഴുതുക. ആവശ്യമുള്ളതിൽ കുറവോ കൂടുതലോ എഴുതരുത്.

  4. പരീക്ഷാ പേപ്പറിനെക്കുറിച്ച് അറിയേണ്ടത്

  സാധാരണയായി ഒരു വരിയിൽ 6 മുതൽ 7 വരെ വാക്കുകളും ഒരു പേജിൽ 16 മുതൽ 17 വരികളും ആണ് 1 ഇഞ്ച് മാർജിൻ ഇട്ട് എഴുതുന്ന പേപ്പറിൽ ഉൾക്കൊള്ളിക്കാൻ ആകുക. എഴുത്തിലുള്ള ഈ വൈദ​ഗ്ധ്യം നിങ്ങൾ വീട്ടിൽ വെച്ചു തന്നെ നേടിയെടുക്കണം. ഓരോ ചോദ്യത്തിന്റെയും വാക്കുകളുടെ പരിധി മനസ്സിൽ വയ്ക്കുക, പ്രത്യേകിച്ച് നിർദ്ദേശിച്ചിരിക്കുന്നിടത്തെല്ലാം. പ്രധാന വാക്കുകൾക്ക് അടിവരയിടുക. പരീക്ഷാ പേപ്പർ നോക്കുന്ന അധ്യാപകരുടെ ശ്രദ്ധ പിടിച്ചു പറ്റാനും കൂടുതൽ മാർക്ക് നേടാനും ഇത് സഹായിക്കും. ഓരോ ചോദ്യത്തിനുമുള്ള ഉത്തരങ്ങൾക്ക് ശേഷം കുറച്ച് വരികൾ അവശേഷിപ്പിക്കുക. പിന്നീട് എന്തെങ്കിലും കൂട്ടിച്ചേർക്കണം എന്നു തോന്നിയാൽ അവിടെ ചേർക്കാം. സമയം ഫലപ്രദമായി വിനിയോ​ഗിക്കേണ്ടതും ഏറെ പ്രധാനമാണ്.
  Published by:user_57
  First published: