നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • Kashi Viswanath Dham | കാശി വിശ്വനാഥ് ധാം മുതൽ രുദ്രാക്ഷ് കേന്ദ്രം വരെ; പൗരാണികത നിലനിർത്തി പ്രധാനമന്ത്രി മോദി വാരാണസിയുടെ മുഖഛായ മാറ്റിയതിങ്ങനെ

  Kashi Viswanath Dham | കാശി വിശ്വനാഥ് ധാം മുതൽ രുദ്രാക്ഷ് കേന്ദ്രം വരെ; പൗരാണികത നിലനിർത്തി പ്രധാനമന്ത്രി മോദി വാരാണസിയുടെ മുഖഛായ മാറ്റിയതിങ്ങനെ

  2014-ൽ അധികാരത്തിൽ വന്നതിന് ശേഷം പ്രധാനമന്ത്രി നടത്തിയ നിരവധി വികസന പ്രവർത്തനങ്ങളിൽ ഒന്നാണ് 2018 മാർച്ചിൽ ആരംഭിച്ച ഈ ബൃഹത് പദ്ധതി

  പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വരവേൽക്കാൻ ഒരുങ്ങി വാരാണസി

  പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വരവേൽക്കാൻ ഒരുങ്ങി വാരാണസി

  • Share this:
   പ്രധാനമന്ത്രി നരേന്ദ്ര മോദി (Prime Minister Narendra Modi) തന്റെ പാർലമെന്റ് മണ്ഡലമായ വാരാണസിയിൽ (Varanasi) കാശി വിശ്വനാഥ് ധാം (Kashi Viswanath Dham) പദ്ധതി ഇന്ന് ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന ചടങ്ങിൽ എല്ലാ ബി.ജെ.പി. മുഖ്യമന്ത്രിമാരും ഉപമുഖ്യമന്ത്രിമാരും പങ്കെടുക്കും, ഇത് രാജ്യവ്യാപകമായി 51,000 സ്ഥലങ്ങളിൽ നിന്ന് തത്സമയം സംപ്രേക്ഷണം ചെയ്യും.

   20-25 അടി വീതിയുള്ള ഇടനാഴി ഗംഗയിലെ ലളിതാഘട്ടിനെ ക്ഷേത്രപരിസരത്തുള്ള മന്ദിർ ചൗക്കുമായി ബന്ധിപ്പിക്കുന്നതിനാൽ കാശി വിശ്വനാഥ ഇടനാഴി കാശി വിശ്വനാഥ ക്ഷേത്രത്തിന് ചുറ്റുമുള്ള പ്രദേശത്തിന്റെ മുഖച്ഛായ മാറ്റും. പുരാതന കാലത്തെപ്പോലെ, ശിവഭക്തർക്ക് എല്ലാ ദിവസവും രാവിലെ പുണ്യ നദിയിൽ മുങ്ങി, ക്ഷേത്രത്തിൽ ശിവന് പ്രാർത്ഥന അർപ്പിക്കാൻ കഴിയും, അത് ഇപ്പോൾ ഘട്ടിൽ നിന്ന് നേരിട്ട് ദൃശ്യമാകും.

   2014-ൽ അധികാരത്തിൽ വന്നതിന് ശേഷം പ്രധാനമന്ത്രി നടത്തിയ നിരവധി വികസന പ്രവർത്തനങ്ങളിൽ ഒന്നാണ് 2018 മാർച്ചിൽ ആരംഭിച്ച ഈ ബൃഹത് പദ്ധതി. ഈ വർഷമാദ്യം പ്രധാനമന്ത്രി മോദി ‘രുദ്രാക്ഷ്’ അന്താരാഷ്ട്ര സഹകരണ കൺവെൻഷൻ സെന്റർ ഉദ്ഘാടനം ചെയ്തു. സമ്മേളനങ്ങൾ നടത്തുന്നതിനും വിനോദസഞ്ചാരികളെയും ബിസിനസുകാരെയും നഗരത്തിലേക്ക് ആകർഷിക്കുന്നതിനുമുള്ള ആകർഷകമായ സ്ഥലമെന്ന നിലയിലാണ് കേന്ദ്രം ഉദ്ഘാടനം ചെയ്തത്.

   1200 പേർക്ക് ഇരിക്കാവുന്ന, 108 രുദ്രാക്ഷങ്ങൾ കൊണ്ട് നിർമ്മിച്ചിരിക്കുന്ന മുഖപ്പും ഈ കൺവെൻഷൻ സെന്ററിന് പിന്നിലെ കെട്ടിട രൂപവും തത്വശാസ്ത്രവും കാശിയുടെ ജനസൗഹൃദ ഇടങ്ങളുടെ പാരമ്പര്യത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ്. വിഭജിക്കാവുന്ന മീറ്റിംഗ് റൂമുകൾ, ആർട്ട് ഗാലറി, മൾട്ടി പർപ്പസ് പ്രീ-ഫംഗ്ഷൻ ഏരിയകൾ തുടങ്ങിയ ആധുനിക സൗകര്യങ്ങളുള്ള ഈ സ്ഥലം കലാകാരന്മാർക്ക് തങ്ങളുടെ കഴിവ് പ്രകടിപ്പിക്കാനും ജനങ്ങളുമായി സംവദിക്കാനും അവസരമൊരുക്കുന്നു.

   Also read: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കാശിയിൽ; കാശി വിശ്വനാഥ് ഇടനാഴി ഉദ്‌ഘാടനം ചെയ്യും

   റോഡ് ഇൻഫ്രാസ്ട്രക്ചർ മേഖലയിൽ, മൊത്തം 34 കിലോമീറ്റർ നീളവും 1,572 കോടി രൂപ ചെലവിൽ നിർമ്മിച്ചതുമായ രണ്ട് പ്രധാന റോഡുകളാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. 16.55 കിലോമീറ്റർ ദൈർഘ്യമുള്ള വാരാണസി റിങ് റോഡ് ഒന്നാം ഘട്ടം 759 കോടി രൂപ ചെലവിൽ നിർമ്മിച്ചപ്പോൾ എൻഎച്ച് 56ൽ 17.25 കിലോമീറ്റർ ദൈർഘ്യമുള്ള ബബത്പൂർ-വാരാണസി റോഡിന്റെ നാലുവരിപ്പാത നിർമാണത്തിന് 812 കോടി രൂപ ചെലവായി.

   കൂടാതെ, NH-19 ന്റെ വാരാണസി മുതൽ പ്രയാഗ്‌രാജ് വരെയുള്ള ഭാഗത്തിന്റെ 6-വരി വീതി കൂട്ടുന്ന പദ്ധതിയും ആരംഭിച്ചിട്ടുണ്ട്, ഇത് വാരാണസിയിലേക്ക് വരുന്ന വാഹനങ്ങളുടെ തിരക്കും ഗതാഗതപ്രശ്നങ്ങളും കുറയ്ക്കും.

   വാരാണസിയിലെ പൈതൃക സ്ഥലങ്ങളിൽ ക്വിക്ക് റെസ്‌പോൺസ് (ക്യുആർ) കോഡുള്ള ‘സ്‌മാർട്ട് സൈനേജുകൾ’ സ്ഥാപിച്ചിട്ടുണ്ട്. പൈതൃക സ്ഥലങ്ങളുടെ സാംസ്കാരിക പ്രാധാന്യത്തെക്കുറിച്ചും പൗരാണികതയ്ക്കും വാസ്തുവിദ്യാ സൗന്ദര്യത്തിനും പേരുകേട്ട നഗരത്തിലെ 84 സുപ്രധാന ഘട്ടുകളെക്കുറിച്ചും ഈ അടയാളങ്ങൾ സന്ദർശകർക്കും വിനോദസഞ്ചാരികൾക്കും ഒരുപോലെ വിവരങ്ങൾ നൽകുന്നു.

   ദശാശ്വമേധ് ഘട്ടിലെ ഗംഗാ ആരതി, തുളസി ഘട്ടിലെ വാർഷിക നാഗ് നത്തയ്യ പരിപാടി തുടങ്ങിയ വിവിധ പരിപാടികളെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്ന ശിൽപ ചിഹ്നങ്ങളും അസ്സി ഘട്ടിലും ഖിദ്കിയ ഘട്ടിലും സ്ഥാപിച്ചിട്ടുണ്ട്.

   പൂർവാഞ്ചലിലെ ഏറ്റവും വലിയ മെഡിക്കൽ ഹബ്ബുകളിലൊന്നായി നഗരം വളർന്നുവരികയാണ്. അടുത്തിടെ, നഗരത്തിലെ രോഗികൾക്ക് അടിയന്തര സേവനങ്ങൾ നൽകുന്നതിനായി ബിഎച്ച്യു ട്രോമ സെന്റർ പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്തിരുന്നു. ഇപ്പോൾ അത്യാഹിത വിഭാഗത്തിൽ, ട്രോമ സെന്ററിൽ കിടക്കകളുടെ എണ്ണം 4 ൽ നിന്ന് 20 ആയി ഉയർത്തി. നഗരത്തിൽ രണ്ട് കാൻസർ ആശുപത്രികളും നിലവിൽ വന്നു- പണ്ഡിറ്റ് മദൻ മോഹൻ മാളവ്യ കാൻസർ ഹോസ്പിറ്റൽ, ലഹർതാരയിലെ ഹോമി ഭാഭ കാൻസർ ഹോസ്പിറ്റൽ എന്നിവ. ഈ ആശുപത്രികൾ യുപിയിൽ നിന്നും സമീപ സംസ്ഥാനങ്ങളായ എംപി, ഛത്തീസ്ഗഡ്, ജാർഖണ്ഡ്, ബിഹാർ എന്നിവിടങ്ങളിൽ നിന്നുള്ള രോഗികൾക്ക് സമഗ്രമായ ചികിത്സ നൽകുന്നു.

   എന്നിരുന്നാലും, നഗരത്തിലെ പ്രധാന ആകർഷണമായ കാശി വിശ്വനാഥ ക്ഷേത്രം 30,000 ചതുരശ്ര മീറ്ററിൽ പുനർവികസിപ്പിച്ചിരിക്കുന്നു, വാരാന്ത്യത്തിൽ ഏകദേശം 40,000 ആളുകളും പ്രധാന ചടങ്ങുകളിൽ ഏകദേശം 3 ലക്ഷം പേരും ഇവിടെ എത്തിച്ചേരുമെന്നാണ് പ്രതീക്ഷ.
   Published by:user_57
   First published: