• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ചികിത്സ തേടിയെത്തുന്ന രോഗികളുടെ അവസ്ഥ എന്താകും; കനയ്യകുമാറിനെ പരിഹസിച്ച നേതാവിന് പണികിട്ടിയത് ഇങ്ങനെ


Updated: April 26, 2018, 2:05 AM IST
ചികിത്സ തേടിയെത്തുന്ന രോഗികളുടെ അവസ്ഥ എന്താകും; കനയ്യകുമാറിനെ പരിഹസിച്ച നേതാവിന് പണികിട്ടിയത് ഇങ്ങനെ

Updated: April 26, 2018, 2:05 AM IST
ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ യൂണിയന്‍ അധ്യക്ഷനും ഗവേഷക വിദ്യാര്‍ഥിയുമായ കനയ്യ കുമാറിനെ പരിഹസിച്ച് പ്രസംഗിച്ച സംഘപരിവാര്‍ നേതാവ് പുലിവാല്‍ പിടിച്ചു.

ഏപ്രില്‍ 23-ന് മുംബെയില്‍ നടന്ന പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യുന്നതിനിടെ സംഘപരിവാര്‍ സംഘടനയായ വീര്‍ സേന നേതാവ് നരഞ്ജന്‍ പാല്‍ ആണ് കനയ്യയെക്കുറിച്ച് പ്രസംഗിച്ച് നാണക്കേടിലായത്.

ഗവേഷണത്തിലൂടെ കരസ്ഥമാക്കുന്ന ഡോക്ടറേറ്റ് ബിരുദം ചിക്ത്‌സിക്കാനുള്ള ലൈസന്‍സാണെന്നു തെറ്റിദ്ധരിച്ചതാണ് ഈ നേതാവിനെ കുഴപ്പത്തില്‍ ചാടിച്ചത്.

കനയ്യ കുമാറിന്റെ ചികിത്സ തേടിയെത്തുന്ന രോഗികളുടെ അവസ്ഥയെ കുറിച്ചാണ് പ്രസംഗത്തിനിടെ ഈ നേതാവ് പരിതപിച്ചത്. ഗവേഷക വിദ്യാര്‍ഥിയായ കനയ്യകുമാര്‍ രോഗികളെ ചികിത്സിക്കുന്ന ഡോക്ടറാണെന്നാണ് ഇദ്ദേഹം തെറ്റിദ്ധരിച്ചത്.

ഗവേഷണത്തിനു ലഭിക്കുന്ന ഡോക്ടറേറ്റ് ഉള്ളവര്‍ക്ക് രോഗികളെ ചികിത്സിക്കാനാകുമെന്ന തെറ്റിദ്ധാരണയിലാണ് വീര്‍ സേന നേതാവ് ഇത്തരമൊരു പ്രസംഗം നടത്തിയതെന്നാണ് സൂചന. ജെ.എന്‍.യുവില്‍ പഠിക്കുന്ന കനയ്യകുമാറിന് ഡോക്ടറേറ്റ് ലഭിച്ചുകഴിയുമ്പോള്‍ രാജ്യത്തുള്ള രോഗികള്‍ എന്ത് വിശ്വസിച്ച് അദ്ദേഹത്തിനു മുന്നിലെത്തുമെന്നും നിരഞ്ജന്‍ ചോദിച്ചു. അതേസമയം ജെ.എന്‍.യു മെഡിക്കല്‍ കോളജ് അല്ലെന്നു പോലും അദ്ദേഹത്തിന് അറിയില്ലേ എന്നാണ് വിമര്‍ശകര്‍ ചോദിക്കുന്നത്.

കനയ്യകുമാര്‍ 11 തവണ പരീക്ഷയില്‍ പരാജയപ്പെട്ടെന്ന പ്രചാരണത്തിനു പിന്നാലെയാണ് 'മണ്ടന്‍' പ്രസംഗവുമായി നേതാവ് രംഗത്തെത്തിയിരിക്കുന്നത്.
അതേസമയം പ്രചരങ്ങള്‍ തെറ്റാണെന്നും പി.എച്ച്.ഡിക്ക് പരീക്ഷയില്ലെന്നും കനയ്യ കുമാര്‍ വ്യക്തമാക്കിയിരുന്നു.

 
First published: April 26, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍