ബംഗാളിൽ കുടുങ്ങിയ 'ശങ്കർ ചെറിയ മീനല്ല! കിട്ടിയത് 50000 രൂപകൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഒരു സംഘം മത്സ്യത്തൊഴിലാളികൾക്ക് കഴിഞ്ഞ തിങ്കളാഴ്ച ചാകരയായിരുന്നു. എണ്ണൂറ് കിലോ ഭാരമുള്ള കൂറ്റൻ മത്സ്യമാണ് അന്നേ ദിവസം ഇവരുടെ വലയിൽ കുടുങ്ങിയത്. ഒഡീഷ-പശ്ചിമ ബംഗാൾ അതിർത്തിയിലെ തീരദേശമേഖലയായ ദിഗയിലാണ് തെരണ്ടി വർഗത്തിൽപ്പെട്ട കൂറ്റൻ മത്സ്യം തൊഴിലാളികളുടെ വലയിൽ കുടുങ്ങിയത്. പ്രാദേശിക ഭാഷയിൽ 'ശങ്കർ' എന്നാണ് ഇതറിയപ്പെടുന്നത്.
അസാമാന്യ വലിപ്പമുള്ള മത്സ്യം അൻപതിനായിരം രൂപയ്ക്കാണ് വിറ്റുപോയത്. റാണിഘട്ടില്‍ നിന്നുള്ള ഒരു മത്സ്യവ്യാപര കേന്ദ്രമാണ് ഇത്രയും തുക നൽകി മീൻ വാങ്ങിയത്. ഇതിനിടെ അപൂർവ മീനിനെ കാണാൻ ധാരാളം ആളുകളും ഇതിനിടെ വിവരം അറിഞ്ഞ് എത്തിച്ചേര്‍ന്നിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് വീഡിയോയും വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാൽ ഈ വീഡിയോയുടെ ആധികാരികത പരിശോധിച്ച് വരികയാണെന്നാണ് ഫിഷറീസ് അഡീഷണൽ ഡയറക്ടർ ചിത്തരഞ്ജൻ സാഹു അറിയിച്ചത്.. മത്സ്യത്തെ പിടിച്ചെന്ന് പറയുന്ന തൊഴിലാളികളുമായി ബന്ധപ്പെടാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.