HOME » NEWS » India » HUMAN RIGHTS PANEL CHIEF SAYS DELHI VIOLENCE AN ABERRATION NOT COMMUNAL

Delhi Violence: കലാപം വർഗീയതയല്ല, മാനസികവിഭ്രാന്തിയെന്ന് മനുഷ്യാവകാശ കമ്മീഷൻ

സംഭാഷണത്തിലൂടെ കാര്യങ്ങൾ എത്രയും പെട്ടെന്ന് പരിഹരിക്കണമെന്ന് ഇന്ത്യയുടെ മുൻ ചീഫ് ജസ്റ്റിസ് കൂടിയായ അദ്ദേഹം പറഞ്ഞു.

News18 Malayalam | news18
Updated: February 26, 2020, 6:18 PM IST
Delhi Violence: കലാപം വർഗീയതയല്ല,  മാനസികവിഭ്രാന്തിയെന്ന് മനുഷ്യാവകാശ കമ്മീഷൻ
എച്ച് എൽ ദത്തു
  • News18
  • Last Updated: February 26, 2020, 6:18 PM IST
  • Share this:
ബംഗളൂരു: ഡൽഹിയിലേത് വർഗീയ കലാപമല്ലെന്നും മാനസികവിഭ്രാന്തിയാണെന്നും ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ എച്ച് എൽ ദത്തു പറഞ്ഞു. സി എൻ എൻ - ന്യൂസ് 18നോട് സംസാരിക്കവെയാണ് ദത്തു ഇങ്ങനെ പറഞ്ഞത്. "നോക്കൂ, ഇതൊരു മാനസിക വിഭ്രാന്തിയാണ്.

ആളുകൾ പരസ്പരം വെറുത്തത് കൊണ്ടുണ്ടായ ഒരു പ്രശ്നമാണ് ഇതെന്ന് പറയാൻ കഴിയില്ല. ഒരു ജനാധിപത്യ രാജ്യത്ത് ചിലപ്പോൾ ചില വ്യതിയാനങ്ങൾ ഉണ്ടാകും. വിയോജിപ്പുകൾ ഉണ്ടാകും' - അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ നാലു ദിവസമായി വടക്കു - കിഴക്കൻ ഡൽഹിയെ പിടിച്ചുലച്ച അക്രമത്തിൽ പൊലീസുകാരൻ ഉൾപ്പെടെ 20 പേർ കൊല്ലപ്പെട്ടിരുന്നു. സംഭാഷണത്തിലൂടെ കാര്യങ്ങൾ എത്രയും പെട്ടെന്ന് പരിഹരിക്കണമെന്ന് ഇന്ത്യയുടെ മുൻ ചീഫ് ജസ്റ്റിസ് കൂടിയായ അദ്ദേഹം പറഞ്ഞു.

'ഭാരത് മാതാ കീ ജയ്' എന്ന് വിളിക്കുന്നവർ ഇന്ത്യയിൽ തുടരുമെന്ന് ഹിമാചൽ മുഖ്യമന്ത്രി

"അനുകൂലവും പ്രതികൂലവുമായ ആളുകൾ ഉണ്ടാകും. പക്ഷേ, അക്രമമല്ല അതിനുള്ള ഉത്തരം. ആളുകൾ സമാധാനപരമായി ഇരുന്ന് അവരുടെ പ്രശ്നങ്ങൾ പരിഹരിക്കണം. പൊലീസിന്‍റെ ഭാഗത്ത് നിന്നോ സംസ്ഥാനത്തിന്‍റെ ഭാഗത്തു നിന്നോ എന്തെങ്കിലും തരത്തിലുള്ള മനുഷ്യാവകാശ ലംഘനങ്ങൾ ഉണ്ടാകുകയാണെന്ന് കമ്മീഷൻ അറിഞ്ഞാൽ മുൻകരുതൽ നടപടികൾ സ്വീകരിക്കുകയും അന്വേഷണം നടത്തുകയും ചെയ്യും" - അദ്ദേഹം വ്യക്തമാക്കി.
Youtube Video
Published by: Joys Joy
First published: February 26, 2020, 4:11 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories