• HOME
 • »
 • NEWS
 • »
 • india
 • »
 • ഡോക്ടറാകാനാണ് അവൻ ആഗ്രഹിച്ചത്, പക്ഷേ...? പുൽവാമ ചാവേറിന്‍റെ സഹോദരന് പറയാനുള്ളത്

ഡോക്ടറാകാനാണ് അവൻ ആഗ്രഹിച്ചത്, പക്ഷേ...? പുൽവാമ ചാവേറിന്‍റെ സഹോദരന് പറയാനുള്ളത്

40 പട്ടാളക്കാരുടെ മൃതദേഹം കൂടാതെ മറ്റൊരു ശവശരീരവും ഉണ്ടായിരുന്നു. ആദിൽ! 90കളിൽ ഭീകരസംഘടനകൾ കശ്മീർ താഴ്വരയിൽ സാന്നിദ്ധ്യമുണ്ടാക്കിയതിനു ശേഷം സൈന്യത്തിനുനേരെയുണ്ടായ ഏറ്റവും വലിയ ആക്രമണത്തിലെ ചാവേർ ആയിരുന്നു ആദിൽ

News18

News18

 • News18
 • Last Updated :
 • Share this:
  ഫെബ്രുവരി 14, സമയം ഉച്ചയ്ക്ക് ശേഷം മൂന്നേകാൽ മണി. 2500 സി.ആർ.പി.എഫ്. സൈനികർ നിരവധി ബസുകളിലായി ദേശീയപാത 44 വഴി ശ്രീനഗറിലേക്ക് പോകുന്നു. ഇതിനിടയിൽ അമിതവേഗത്തിലെത്തിയ ഒരു സ്കോർപ്പിയോ വാൻ സി.ആർ.പി.എഫ്. സൈനികർ സഞ്ചരിച്ചിരുന്ന ബസിലേക്ക് ഇടിച്ചുകയറുന്നു. അടുത്ത നിമിഷം ഉഗ്ര സ്ഫോടനത്തോടെ ബസ് ചിന്നിച്ചിതറി. അതിന്‍റെ പ്രകമ്പനം കിലോമീറ്ററുകളോളം ഒരു മുഴക്കമായി. കൂട്ടപ്പൊരിച്ചിലും രക്തരൂക്ഷിതവുമായ അന്തരീക്ഷം. 40 പട്ടാളക്കാരുടെ മൃതദേഹം കൂടാതെ മറ്റൊരു ശവശരീരവും ഉണ്ടായിരുന്നു. ആദിൽ! 90കളിൽ ഭീകരസംഘടനകൾ കശ്മീർ താഴ്വരയിൽ സാന്നിദ്ധ്യമുണ്ടാക്കിയതിനു ശേഷം സൈന്യത്തിനുനേരെയുണ്ടായ ഏറ്റവും വലിയ ആക്രമണത്തിലെ ചാവേർ ആയിരുന്നു ആദിൽ. കുട്ടിക്കാലത്ത് സ്വപ്നം സാക്ഷാത്ക്കരിക്കാൻ കഠിനമായി പഠിച്ചിരുന്ന സഹോദരനെ ഓർക്കുകയാണ് അദിലിന്‍റെ ജ്യേഷ്ഠൻ ഫറൂഖ് ദർ.

  'പിൽക്കാലത്ത് ആദിൽ ജെയ്ഷെ മുഹമ്മദ് എന്ന ഭീകരസംഘടനയുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചു. മതത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും പേരിൽ ജനങ്ങളെ കൊല്ലുന്ന സംഘടനയാണിത്. ലോകം അറിഞ്ഞത് ഈ ആദിലിനെയാണ്. പക്ഷെ ഞങ്ങൾ ഈ ആദിലിനെ ഒരിക്കലും കണ്ടിട്ടില്ല. ഡോക്ടർ ആകണമെന്നതായിരുന്നു അവന്‍റെ സ്വപ്നം. സ്കൂളിൽനിന്നു വന്നശേഷവും കളിക്കാൻ പോകാതെ പഠിത്തത്തിനായാണ് ആദിൽ സമയം മാറ്റിവെച്ചത്'.

  'എനിക്ക് സൈന്യത്തിൽ ചേരണം': വീരമൃത്യു വരിച്ച ജവാന്റെ ഭാര്യ

  'ഡോക്ടറാകാനുള്ള സ്വപ്നവുമായി ജീവിച്ച ചെറുപ്പക്കാരൻ, മനുഷ്യ ബോംബ് ആയി മാറിയത് എങ്ങനെ? ആദിലിന്‍റെ പിൽക്കാല ജീവിതം അതിനെക്കുറിച്ച് സൂചന നൽകുന്നതാണ്. ദക്ഷിണ കശ്മീരിലെ ഗുണ്ടാബാഗ് ഗ്രാമത്തിലാണ് ആദിൽ ജനിച്ചത്. മറ്റ് കുട്ടികളെപ്പോലെ അല്ലായിരുന്നു ആദിൽ വളർന്നത്. ഏറ്റുമുട്ടലുകൾ പതിവായപ്പോൾ വീടിന് പുറത്ത് കളിക്കുകയെന്നത് കുട്ടികൾക്ക് പതിവല്ലാത്ത കാര്യമായിരുന്നു. സൈക്കിളിൽ വസ്ത്രങ്ങൾ വിറ്റ് അച്ഛനെയും അമ്മയെയും സഹായിച്ചാണ് അവൻ വളർന്നത്. കശ്മീരി ഭീകരരും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടലുകൾ കണ്ടും അറിഞ്ഞുമാണ് അവന്‍റെ കുട്ടിക്കാലം മുന്നോട്ടുപോയത്. എന്നാൽ നിരന്തരമായ ഏറ്റുമുട്ടലും കലുഷിതമായ അന്തരീക്ഷവും അവന്‍റെ സ്വപ്നത്തിലും മങ്ങൽ ഏൽപ്പിച്ചു'.

  'വൈകാതെ അവൻ മറ്റൊരാളായി മാറിത്തുടങ്ങി. അധികമാരോടും സംസാരിക്കാതെ, മുറിയിൽ ഒറ്റയ്ക്ക് കഴിഞ്ഞു. അമ്മയെ സഹായിക്കാനോ സമയത്ത് ഭക്ഷണം കഴിക്കാനോ ആദിൽ പുറത്തു വന്നില്ല. ചെറിയ കാര്യങ്ങൾക്കുപോലും അവൻ ദേഷ്യപ്പെട്ടു. കാശ്മീരികൾ അനുഭവിക്കുന്ന കഷ്ടപ്പാടിനെക്കുറിച്ച് അവൻ സംസാരിക്കാൻ തുടങ്ങി. അവനുണ്ടായ മാറ്റം ഞങ്ങൾ വീട്ടുകാരെ അമ്പരിപ്പിച്ചു. അവൻ വീണ്ടും പഴയ ആദിൽ ആകുമോയെന്ന് ഞങ്ങൾ ഉറ്റുനോക്കി. എന്നാൽ പഠിത്തത്തിൽ അധികം ശ്രദ്ധിക്കാതിരുന്ന ആദിൽ മതപരമായ കാര്യങ്ങൾ കൂടുതൽ ഇടപെട്ടു. പള്ളിയിൽ പോകുന്നത് സ്ഥിരമാക്കി'.

  സ്‌ഫോടകവസ്തു പാക് സൈന്യത്തിന്റേത്; 300 കിലോ ഉപയോഗിച്ചിട്ടില്ല; മാസങ്ങള്‍ക്കു മുന്നേയെത്തിച്ചു

  'ഇതിനിടയിൽ 12-ാം ക്ലാസ് പരീക്ഷയെഴുതാണ് ആദിൽ വീട്ടിലെത്തി. ഏറെക്കാലത്തിനുശേഷമാണ് അവൻ വീട്ടിൽ തങ്ങുന്നത്. അന്ന് അവനിൽ കുറച്ചു മാറ്റങ്ങളുണ്ടായിരുന്നു. അവൻ അച്ഛനോടും എന്നോടും സംസാരിക്കുമായിരുന്നു. ഞങ്ങളുടെ ആദിലിനെ തിരിച്ചുലഭിക്കുമെന്ന് പ്രതീക്ഷിച്ച നാളുകൾ. എന്നാൽ പിന്നീട് അവിടെനിന്ന് പോയ ആദിൽ മടങ്ങിവന്നില്ല. പിന്നെ അവനെ ഞങ്ങൾ കണ്ടിട്ടുമില്ല. അവനെ കണ്ടെത്താനും ഫോണിൽ ബന്ധപ്പെടാനും ശ്രമിച്ചുവെങ്കിലും നിരാശയായിരുന്നു ഫലം. താഴ്വരയിൽ, കാണാതാകുന്ന കുട്ടികൾക്ക് പലപ്പോഴും അർത്ഥമില്ല. വൈകാതെ അവനെ തേടി പൊലീസ് വീട്ടിലെത്തി. അവനെതിരെ ചില കേസുകളുണ്ട്. അവന്‍റെ ഫോട്ടോ പൊലീസ് കൊണ്ടുപോയി. ഭീകരസംഘടനകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ആദിൽ ഒളിവിലാണെന്ന വിവരം ഞങ്ങൾ അറിഞ്ഞു'.

  'ഒരു മാസത്തിനകം സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ വൈറലായി. ആദിൽ ഇതിനകം ജെയ്ഷ്-ഇ-മുഹമ്മദിൽ ചേർന്നതിനുശേഷമുള്ള ഒരു വീഡിയോയായിരുന്നു അത്. മറ്റൊരു പേരിലാണ് അവൻ അറിയപ്പെടുന്നത്. കൈയിൽ ഒരു AK 47 ഉണ്ടായിരുന്നു. കാണാതെപോയെ സഹോദരനെ വീഡിയോയിലൂടെ കണ്ടപ്പോൾ സഹോദരനെ എന്നെന്നേക്കുമായി നഷ്ടപ്പെടുകയാണെന്ന് ഞങ്ങൾക്ക് മനസിലായി. അതിനുശേഷം പോലീസ് ഞങ്ങളുടെ വീട് റെയ്ഡ് ചെയ്തു. വീട്ടിൽനിന്ന് അവനുമായി ബന്ധപ്പെട്ട പേപ്പറുകളും രേഖകളും സർട്ടിഫിക്കറ്റുകളുമൊക്കെ പൊലീസ് കൊണ്ടുപോയി. ഞങ്ങൾക്കറിയാവുന്ന എല്ലാ കാര്യങ്ങളും പൊലീസിനോട് പറഞ്ഞു. പോലീസ് റെക്കോർഡിൽ, അവൻ ക്ലാസ് "സി" തീവ്രവാദിയായിരുന്നു. വളരെ അപകടകാരിയായ ഭീകരൻ എന്നാണ് പൊലീസ് അവനെക്കുറിച്ച് പറയുന്നത്. ഇനിയൊരിക്കലും പഴയ ആദിലായി അവൻ തിരിച്ചുവരില്ലെന്ന് അമ്മയും ഞാനുമൊക്കെ മനസിലാക്കി. ഒടുവിൽ ഇത് സ്ഥിരീകരിക്കപ്പെട്ട ദിവസമെത്തി'.

  പുല്‍വാമ: വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച JNU മുന്‍ നേതാവിനെതിരേ കേസെടുത്തു

  'ഫെബ്രുവരി 14ന് വൈകിട്ട് എത്തിയ ഒരു ഫോൺ കോൾ, മറുതലയ്ക്കലെ, ശബ്ദത്തിന്റെ നിസ്സഹായത എല്ലാം പറഞ്ഞു. കാശ്മീരിൽ ഇല പൊഴിയുന്നതുപോലെയാണ് അവിടുത്തെ ചെറുപ്പക്കാർ ബയണറ്റ് നേരിടേണ്ടിവരുന്നത്. അവൻ ഒരു കുട്ടിയായിരുന്നു. അവൻ അഹങ്കാരിയായിരുന്നു. പലതവണ അവൻ അക്രമിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ ഇത്രയും അപകടകരമായ ഒരു നീക്കം അവൻ നടത്തുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല. ആദിലിനെ ഇങ്ങനെ കാണാൻ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല'.

  'എനിക്ക് സഹോദരനെ നഷ്ടമായി. ആദിൽ ചാവേറായി കൊല്ലപ്പെട്ട വിവരം അമ്മയെ ജീവച്ഛവം പോലെയാക്കി. ആ നശിച്ചദിവസം കൊല്ലപ്പെട്ടവർക്കുവേണ്ടിയാണ് ഞങ്ങളുടെ ഹൃദയം. നിരവധി കുട്ടികൾ അനാഥരാക്കപ്പെട്ടു, നിരവധി രക്ഷിതാക്കൾക്ക് അവരുടെ മകനെ നഷ്ടമായി, നിരവധി സ്ത്രീകൾ വിധവകളാക്കപ്പെട്ടു. കശ്മീരികൾ ഇത് ആഗ്രഹിക്കുന്നില്ല. രക്തരൂക്ഷിതമായ ഇത്തരം കാര്യങ്ങൾ ഇനിയൊരിക്കലും ഉണ്ടാകരുതെന്നാണ് കശ്മീരികൾ പ്രതീക്ഷിക്കുന്നത്'.

  സൈന്യത്തിന്‍റെ തിരിച്ചടിയിൽ കൊല്ലപ്പെട്ടത് പുൽവാമ ആക്രമണത്തിന്‍റെ 'കുടിലബുദ്ധി'

  'അവന്‍റെ ആഗ്രഹം ഡോക്ടറാകണമെന്നതായിരുന്നു. ഇപ്പോൾ എനിക്ക് ഒരു സ്വപ്നവും ഇല്ലാതായിരിക്കുന്നു'.
  First published: