'ഉത്തര്‍പ്രദേശില്‍ 15 ദിവസങ്ങള്‍ക്കുള്ളില്‍ കൊല്ലപ്പെട്ടത്​ നൂറോളം പേര്‍'; അന്വേഷണം ആവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി

ബുലന്ദ്​ഷഹറിലെ അമ്പലത്തില്‍ രണ്ട്​ സന്യാസിമാര്‍ ഇന്ന് കൊല്ലപ്പെട്ടു

News18 Malayalam | news18-malayalam
Updated: April 28, 2020, 5:25 PM IST
'ഉത്തര്‍പ്രദേശില്‍ 15 ദിവസങ്ങള്‍ക്കുള്ളില്‍ കൊല്ലപ്പെട്ടത്​ നൂറോളം പേര്‍'; അന്വേഷണം ആവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി
Priyanka Gandhi
  • Share this:
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ബുലന്ദ്​ഷഹറില്‍ സന്യാസിമാര്‍ കൊല്ലപ്പെട്ടതില്‍ ​പ്രതികരണവുമായി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി.

'ഏപ്രില്‍ മാസത്തിലെ ആദ്യ 15 ദിവസത്തിനുള്ളില്‍ സംസ്ഥാനത്ത്​ കൊല്ലപ്പെട്ടത്​ നൂറോളം പേരാണ്​. മൂന്നു ദിവസം മുമ്പാണ്​ ഇത്താഹ് പ്രദേശത്ത്​ ഒരു കുടുംബത്തിലെ അഞ്ചുപേരെ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടനിലയില്‍ കണ്ടത്.​ ഇന്ന്​ ബുലന്ദ്​ഷഹറിലെ അമ്പലത്തില്‍ രണ്ട്​ സന്യാസിമാര്‍ കൊല്ലപ്പെട്ടിരിക്കുന്നു. ഇത്തരം സംഭവങ്ങള്‍ രാഷ്​ട്രീയം കലര്‍ത്താതെ വിശദമായി അന്വേഷിക്കണം. ഇത്​ സംസ്ഥാനത്തിന്‍റെ ചുമതലയാണ്', പ്രിയങ്ക ട്വിറ്ററിൽ കുറിച്ചു.

BEST PERFORMING STORIES:ലോക്ക്ഡൗണിനിടെ ചെമ്പൻ വിനോദ് വിവാഹിതനായി; വധു കോട്ടയം സ്വദേശി മറിയം[NEWS]പ്രായപൂർത്തിയാകാത്ത കാലത്ത് ചെയ്ത കുറ്റങ്ങൾക്ക് വധശിക്ഷ നൽകുന്നത് നിർത്തലാക്കി സൗദി അറേബ്യ[NEWS]നിങ്ങളുടെ വാട്‌സാപ്പില്‍ ഗുഡ്മോണിങ്ങ് ഗുഡ്നൈറ്റ് മെസേജുകളുടെ വരവ് കുറഞ്ഞോ ?[NEWS]
സന്യാസിമാരുടെ മരണവുമായി ബന്ധപ്പെട്ട്​ മുറൈ എന്ന രാജുവിനെ പൊലീസ്​ അറസ്​റ്റ്​ ചെയ്​തിരുന്നു. ഇയാളാണ്​ സന്യാസിമാരെ കൊലപ്പെടുത്തിയതെന്നാണ്​​ പൊലീസ്​ വാദം. എന്നാൽ കൊലപാതകത്തിന്​ പിന്നില്‍ മറ്റ് വര്‍ഗീയ വിഷയങ്ങളില്ലെന്നും ​പൊലീസ്​ പറയുന്നു.First published: April 28, 2020, 5:24 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading