HOME » NEWS » India » HUNDREDS OF MASKLESS TOURISTS ENJOY KEMPTY WATERFALL IN MUSSOORIE GH

Viral Video | മസ്സൂറിയിൽ മാസ്കില്ലാതെ ആർത്തുല്ലസിച്ച് ടൂറിസ്റ്റുകൾ; മൂന്നാം തരം​ഗമുണ്ടാവുമെന്ന ആശങ്കയോടെ നെറ്റിസൻസ്

സോ ഡൽഹി എന്ന അക്കൗണ്ടിൽ നിന്നാണ് വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കിട്ടത്. പിന്നീട് ട്വിറ്ററിലും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും വീഡിയോ വൈറലായി. അവധിക്കാലം ആഘോഷിക്കുന്ന സഞ്ചാരികളുടെ മനോഭാവമാണ് സോഷ്യൽ മീഡിയാ യൂസർമാരെ പ്രകോപിപ്പിക്കുന്നത്.

News18 Malayalam | Trending Desk
Updated: July 8, 2021, 5:31 PM IST
Viral Video | മസ്സൂറിയിൽ മാസ്കില്ലാതെ ആർത്തുല്ലസിച്ച് ടൂറിസ്റ്റുകൾ; മൂന്നാം തരം​ഗമുണ്ടാവുമെന്ന ആശങ്കയോടെ നെറ്റിസൻസ്
The video was shared on Instagram from an account So Delhi and later also went viral on Twitter and other social media platforms. (Credit: So Delhi/Instagram)
  • Share this:
കോവിഡ് 19 വ്യാപനത്തിന്റെ രണ്ടാം തരം​ഗം ഏറ്റവും കൂടുതൽ ബാധിച്ച രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. രണ്ടാം തരം​ഗം വ്യാപകമായ ഏപ്രിൽ, മെയ് മാസങ്ങളിൽ ആയിരക്കണക്കിന് ആളുകളാണ് രാജ്യത്ത് ചികിത്സ ലഭ്യമാകാതെ മരണത്തിനു കീഴടങ്ങിയത്. ഇതോടെ രാജ്യത്തെ മിക്ക സംസ്ഥാനങ്ങളും ലോക്ക്ഡൗൺ ഉൾപ്പെടെയുള്ള കർശന നിയന്ത്രണങ്ങളും ഏർപ്പെടുത്തി.

കോവിഡ് നിയന്ത്രണ വിധേയമായതോടെ പ്രമുഖ ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകൾ ഉൾപ്പെട്ട സംസ്ഥാനങ്ങൾ യാത്രാ നിയന്ത്രണങ്ങൾ ഓരോന്നായി ലഘൂകരിക്കാൻ തുടങ്ങി. ഇതോടെ ടൂറിസ്റ്റുകൾ പഴയതു പോലെ വിവിധ സ്ഥലങ്ങളിലേക്ക് സഞ്ചാരവും ആരംഭിച്ചു. ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങൾ കോവിഡ് - 19 പ്രോട്ടോക്കോൾ ലഘൂകരിച്ചതോടെ മസ്സൂറി, നൈനിറ്റാൾ തുടങ്ങിയ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ജനക്കൂട്ടം ക്രമാതീതമായി വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്.

സ്വകാര്യ വാഹനങ്ങളുടെ നീണ്ട നിരകളും ഹോട്ടലുകളിൽ ബുക്കിങ് ലഭ്യമല്ലാത്തതും ഇവിടങ്ങളിലെ ജനക്കൂട്ടത്തെക്കുറിച്ച് ഒരു ധാരണ നൽകും. ഹിമാചൽ പ്രദേശിന്റെ മറ്റുചില ഭാഗങ്ങളിൽ നിന്നും സമാനമായ ചില വീഡിയോകൾ പുറത്തു വന്നിരുന്നു.

പഞ്ചസാരയും പയറും മാത്രമല്ല; ഓണക്കിറ്റിൽ ഇത്തവണ മിഠായിപ്പാക്കറ്റും, സപ്ലെക്കോ ശുപാർശ ഇങ്ങനെ

ലോക്ക്ഡൗണിൽ വീടുകളിൽ അടയ്ക്കപ്പെട്ട ജനങ്ങൾ ഇപ്പോൾ കോവിഡ് പ്രോട്ടോകോൾ കാറ്റിൽ പറത്തി ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഉല്ലസിക്കുന്ന നിരവധി വീഡിയോകളാണ് പുറത്തുവന്നത്. നൂറുകണക്കിന് സഞ്ചാരികൾ മസ്സൂറിയിലെ പ്രശസ്തമായ കെംപ്റ്റി വെള്ളച്ചാട്ടത്തിൽ ഉല്ലസിക്കുന്നതിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.

സഞ്ചാരികൾ കോവിഡ് - 19 മാനദണ്ഡങ്ങൾ നഗ്നമായി ലംഘിക്കുന്നതിൽ സോഷ്യൽ മീഡിയ കടുത്ത ആശങ്കയാണ് പ്രകടിപ്പിക്കുന്നത്. വീഡിയോയിൽ നൂറുകണക്കിന് ആളുകളാണ് കൂട്ടമായി സാമൂഹിക അകലമോ ഫേസ് മാസ്കോ ഇല്ലാതെ ആർത്തുല്ലസിക്കുന്നത്. ആസന്നമായ കൊറോണ വൈറസ് മൂന്നാം തരം​ഗത്തിന്റെ സൂചനയാണ് ഇത് നൽകുന്നതെന്ന് നെറ്റിസൻസ് മുന്നറിയിപ്പ് നൽകുന്നു.

ഗോൽഗപ്പ കൊണ്ടുള്ള തലപ്പാവും മാലയും അണിഞ്ഞ് വധു; വൈറലായി വീഡിയോ

സോ ഡൽഹി എന്ന അക്കൗണ്ടിൽ നിന്നാണ് വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കിട്ടത്. പിന്നീട് ട്വിറ്ററിലും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും വീഡിയോ വൈറലായി. അവധിക്കാലം ആഘോഷിക്കുന്ന സഞ്ചാരികളുടെ മനോഭാവമാണ് സോഷ്യൽ മീഡിയാ യൂസർമാരെ പ്രകോപിപ്പിക്കുന്നത്.










View this post on Instagram






A post shared by So Delhi (@sodelhi)






'എംപ്റ്റി ബ്രെയിൻ ഇൻ കെംപ്റ്റി' (കെംപ്റ്റിയിലെ ശൂന്യമായ തലച്ചോറുകൾ) എന്നാണ് ഒരാൾ ഇതിന് കമന്റ് ചെയ്തത്. 'ഏപ്രിൽ, മെയ് മാസങ്ങൾ, കഷ്ടപ്പാടുകൾ, ശ്വാസത്തിനുള്ള പോരാട്ടം, ജീവിതത്തിനുള്ള പോരാട്ടം എന്നിവയെല്ലാം അവർ മറന്നോ? ഒരുപക്ഷേ അവർ ഒരിക്കലും അത്തരം കാര്യങ്ങൾ അനുഭവിച്ചിട്ടില്ലാത്തവരാകാം. ഇവർ ഭാഗ്യവാന്മാരാണ്. എന്നാൽ ഇത് വിനാശകരമാണ്' - മറ്റൊരാൾ ട്വിറ്ററിൽ കുറിച്ചു.

അടുത്തിടെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത സമാനമായ ഒരു വീഡിയോയിൽ ഒരു കൊച്ചുകുട്ടി ധർമ്മശാലയിലെ തിരക്കേറിയ തെരുവിൽ മാസ്കില്ലാതെ നടക്കുന്നവരെ ശകാരിക്കുന്നത് കാണാമായിരുന്നു. വൈറലായ വീഡിയോയിൽ, മാസ്ക് ധരിച്ച് സ്ലിപ്പറുകളില്ലാത്ത കൊച്ചുകുട്ടി ഒരു പ്ലാസ്റ്റിക് വടി പിടിച്ച് അവനെ കടന്നുപോകുന്ന എല്ലാവരേയും കുത്തിക്കൊണ്ട് 'തുമാര മാസ്ക് കഹാ ഹായ്?' (നിങ്ങളുടെ മാസ്ക് എവിടെ? ) എന്നാണ് ചോദിക്കുന്നത്. എന്നാൽ യാത്രക്കാർ ഇതൊന്നും ശ്രദ്ധിക്കാൻ കൂട്ടാക്കുന്നില്ല.
Published by: Joys Joy
First published: July 8, 2021, 5:31 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories