ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് കല്‍ബുർഗി ക്ഷേത്രത്തിൽ ഘോഷയാത്ര; നൂറുകണക്കിന് പേർ പങ്കെടുത്തു

കർണാടകത്തിലെ കൊറോണ വൈറസ് ഹോട്ട്സ്പോട്ടുകളിൽ ഒന്നാണ് കൽബുർഗി. രാജ്യത്ത് ആദ്യ കോവിഡ് മരണം റിപ്പോർട്ട് ചെയ്തതും ഇവിടെയാണ്. മൂന്നു പേരാണ് ഇതുവരെ ഇവിടെ വൈറസ് ബാധിച്ച് മരിച്ചത്.

News18 Malayalam | news18-malayalam
Updated: April 16, 2020, 10:59 PM IST
ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് കല്‍ബുർഗി ക്ഷേത്രത്തിൽ ഘോഷയാത്ര; നൂറുകണക്കിന് പേർ പങ്കെടുത്തു
kalaburgi
  • Share this:
ബംഗളൂരു: കോവിഡ് വ്യാപനം തടയാൻ രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗൺ നിർദേശങ്ങൾ ലംഘിച്ച് ക്ഷേത്രോത്സവത്തിൽ പങ്കെടുക്കാനെത്തിയത് നൂറു കണക്കിന് പേർ. കർണാടകയിലെ കൽബുർഗിയിലെ സിദ്ധലിംഗേശ്വര ക്ഷേത്രത്തില്‍ വ്യാഴാഴ്ച നടന്ന രഥോത്സവത്തിലാണ് നിയന്ത്രണങ്ങൾ ലംഘിച്ച് നൂറുകണക്കിന് പേർ പങ്കെടുത്തത്.

കർണാടകത്തിലെ കൊറോണ വൈറസ് ഹോട്ട്സ്പോട്ടുകളിൽ ഒന്നാണ് കൽബുർഗി. രാജ്യത്ത് ആദ്യ കോവിഡ് മരണം റിപ്പോർട്ട് ചെയ്തതും ഇവിടെയാണ്. മൂന്നു പേരാണ് ഇതുവരെ ഇവിടെ വൈറസ് ബാധിച്ച് മരിച്ചത്.

വ്യാഴാഴ്ച രാവിലെ ആറരയോടെയാണ് രഥഘോഷയാത്രനടന്നത്. 100-150 ഓളം പേർ ഘോഷയാത്രയിൽ പങ്കെടുത്തതായി കൽബുർഗി പൊലീസ് സൂപ്രണ്ട് മാർട്ടിൻ മർബനിയാംഗ് പറഞ്ഞതായി എഎൻഐ റിപപോർട്ട് ചെയ്തു. 20 പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായും അദ്ദേഹം പറഞ്ഞു. മറ്റുള്ളവരെ തിരിച്ചറിഞ്ഞ് വരികയാണെന്നും അദ്ദേഹം പറഞ്ഞു.

ലോക്ക് ഡൗൺ നിയമങ്ങൾ ലംഘിച്ചതിനാണ് ഇവർക്കെതിരെ കേസെടുത്തിട്ടുള്ളത്. ക്ഷേത്ര മാനേജ്മെന്റിനെതിരെയും കേസ് എടുത്തിട്ടുണ്ട്. ക്ഷേത്രകമ്മിറ്റിയാണോ ഘോഷയാത്ര സംഘടിപ്പിച്ചതെന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്. അതോ മറ്റാരെങ്കിലും ആചാരങ്ങളുമായി മുന്നോട്ടുപോകാൻ തീരുമാനിച്ച് നടത്തിയതാണോ എന്നും അന്വേഷിക്കുന്നുണ്ട്. ഉത്സവം നടത്തരുതെന്ന് ക്ഷേത്ര സമിതിയോട് നേരത്തെ യോഗത്തിൽ ആവശ്യപ്പെട്ടിരുന്നുവെന്ന് പോലീസ് പറഞ്ഞു.
You may also like:ലോക്ഡൗണിനിടെ ആൾക്കൂട്ടവുമായി മന്ത്രി; എ.കെ ബാലൻ അർജുനൻ മാസ്റ്ററുടെ വീട് സന്ദർശിച്ചത് വിവാദത്തിൽ
[PHOTO]
നാല് ജില്ലകളിൽ കർശന നിയന്ത്രണം തുടരും; ജില്ലകളെ നാലായി തിരിക്കും
[PHOTO]
നാം വീട്ടിലിരുന്ന് പഠിക്കണം;കോവിഡ് ഉള്ള ലോകത്തു സുരക്ഷിതമായി ജീവിക്കാൻ എന്തു ചെയ്യണമെന്ന്: മുൻ ഡിജിപി ജേക്കബ് പുന്നൂസ്
[NEWS]


കര്‍ണാടകത്തില്‍ ഇന്ന് കൊറോണ വൈറസ് ബാധിച്ച് ഒരാള്‍ മരിക്കുകയും 36 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഇതോടെ കര്‍ണാടകത്തിലെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 315 ആയി.
First published: April 16, 2020, 10:59 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading