എട്ട് പതിറ്റാണ്ടിലധികം ഒരുമിച്ചു ജീവിച്ചു: മരണത്തിലും വേർപിരിയാതെ നൂറു വയസ് പിന്നിട്ട ദമ്പതികൾ

വെട്രിവേലിന്‍റെ മരണാനന്തര ചടങ്ങുകള്‍ക്കിടെ കുഴഞ്ഞു വീണ പിച്ചയ്യിയും പിന്നീട് ഉണർന്നില്ല

News18 Malayalam | news18
Updated: November 13, 2019, 7:20 AM IST
എട്ട് പതിറ്റാണ്ടിലധികം ഒരുമിച്ചു ജീവിച്ചു: മരണത്തിലും വേർപിരിയാതെ നൂറു വയസ് പിന്നിട്ട ദമ്പതികൾ
പ്രതീകാത്മക ചിത്രം
  • News18
  • Last Updated: November 13, 2019, 7:20 AM IST
  • Share this:
ചെന്നൈ: മരണത്തിലും വേർപിരിയാതെ പിച്ചയ്യിയും വെട്രിവേലും. എട്ട് പതിറ്റാണ്ടിലേറെയായി പുതുകോട്ടയിലെ ആലംകുടി സ്വദേശികളായ ഇരുവരും ഒരുമിച്ച് ജീവിതം ആരംഭിച്ചിട്ട്.  എണ്‍പതു വർഷത്തോളം ഒരുമിച്ച കഴിഞ്ഞ അവർ മരണത്തിലും ഒരുമിച്ചായത് ഒരു ഗ്രാമത്തെ തന്നെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.

Also Read-അയോധ്യ വിധി | സാമൂഹിക മാധ്യമങ്ങളിലെ പരാമർശം: ഉത്തർപ്രദേശിൽ അറസ്റ്റ് 99 ആയി; 13,016 പോസ്റ്റുകളിൽ കേസ്

കഴിഞ്ഞ കുറച്ച് വർഷങ്ങളായി രോഗശയ്യയിലായിരുന്നു വെട്രിവേൽ  നൂറ്റിനാല് വയസുണ്ടായിരുന്ന ഈ മുത്തശ്ശൻ കഴിഞ്ഞ ദിവസം പുലർച്ചയോടെ  മരണത്തിന് കീഴടങ്ങി. വെട്രിവേലിന്‍റെ മരണാനന്തര ചടങ്ങുകള്‍ക്കിടെ കുഴഞ്ഞു വീണ പിച്ചയ്യിയും പിന്നീട് ഉണർന്നില്ല.. ഭർത്താവിനെ പിരിയാൻ കഴിയാതെ  മരണം ഉൾക്കൊള്ളാൻ കഴിയാതെ ആ സങ്കടത്തിൽ  നൂറുവയസ് പിന്നിട്ട പിച്ചയ്യിയും  യാത്രയായി.

ആലംകുടി എന്ന ഗ്രാമത്തിലെ ഒരു സാധാരാണ കർഷകനായിരുന്നു വെട്രിവേൽ. ഇവർക്ക് ആറു മക്കളാണുള്ളത്.

First published: November 13, 2019, 7:19 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading