ഭർത്താവ് കുളിച്ചിട്ടും ഷേവ് ചെയ്തിട്ടും ദിവസങ്ങളായി; വിവാഹമോചനം ആവശ്യപ്പെട്ട് ഭാര്യ
ഭർത്താവ് കുളിച്ചിട്ടും ഷേവ് ചെയ്തിട്ടും ദിവസങ്ങളായി; വിവാഹമോചനം ആവശ്യപ്പെട്ട് ഭാര്യ
ഭർത്താവ് ഏഴും എട്ടും ദിവസം തുടർച്ചയായി ഷേവ് ചെയ്യുന്നില്ലെന്നും കുളിക്കുന്നില്ലെന്നുമാണ് യുവതി പരാതിയിൽ വ്യക്തമാക്കിയിരിക്കുന്നത്.
divorce
Last Updated :
Share this:
ഭോപ്പാൽ: ആഴ്ചകളോളം കുളിക്കാതെയും ഷേവ് ചെയ്യാതെയുമിരിക്കുന്ന ഭർത്താവിൽ നിന്ന് മോചനം ആവശ്യപ്പെട്ട് ഭാര്യ കോടതിയിൽ. മധ്യപ്രദേശ് സ്വദേശിയായ 23കാരിയാണ് വിവാഹമോചനം ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ വർഷമാണ് ഇവർ വിവാഹിതരായത്.
ആറ് മാസം വേറിട്ട് താമസിക്കാൻ ഇവരോട് ഭോപ്പാൽ കുടുംബകോടതി ആവശ്യപ്പെട്ടു. അതിനുശേഷം ഇരുവർക്കും വിവാഹമോചനം നൽകാമെന്ന് കോടതി പറഞ്ഞു. യുവതിയും 25 വയസുള്ള ഭർത്താവും ഉഭയസമ്മത പ്രകാരമാണ് ഹർജി നൽകിയത്.
ഭർത്താവ് ഏഴും എട്ടും ദിവസം തുടർച്ചയായി ഷേവ് ചെയ്യുന്നില്ലെന്നും കുളിക്കുന്നില്ലെന്നുമാണ് യുവതി പരാതിയിൽ വ്യക്തമാക്കിയിരിക്കുന്നത്. കുളിക്കാൻ ആവശ്യപ്പെട്ടാൽ ദുർഗന്ധം മറയ്ക്കാൻ സുഗന്ധദ്രവ്യം പൂശുമെന്നും പരാതിയിൽ വ്യക്തമാക്കുന്നു.
രണ്ട് സമുദായത്തിൽപ്പെട്ടവരാണ് യുവതിയും ഭർത്താവും. സിന്ധ് വിഭാഗക്കാരനായ ഇയാൾ കട നടത്തി വരികയാണ്. ബ്രാഹ്മിൺ വിഭാഗക്കാരിയാണ് യുവതി. ഇരുവർക്കും മക്കളില്ല.
വിവാഹമോചനം നടത്തരുതെന്ന് യുവതിയുടെ ബന്ധുക്കൾ ആവശ്യപ്പെട്ടെങ്കിലും യുവതി ഇത് അനുസരിക്കുന്നില്ല. സ്വന്തം വിഭാഗത്തിൽ നിന്ന് അനുയോജ്യയായ വധുവിനെ കിട്ടാത്തതുകൊണ്ടാണ് ബ്രാഹ്മിൺ യുവതിയെ വിവാഹം കഴിച്ചത്. എല്ലാവരുടെയും സമ്മതത്തോടെയുള്ളതായിരുന്നു ഇവരുടെ വിവാഹം.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.