• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

പ്രായപൂർത്തിയാകാത്ത നവവധു ബലാത്സംഗത്തിന് ഇരയായി; ഭർത്താവും സുഹൃത്തും പിടിയിൽ


Updated: August 24, 2018, 10:22 AM IST
പ്രായപൂർത്തിയാകാത്ത നവവധു ബലാത്സംഗത്തിന് ഇരയായി; ഭർത്താവും സുഹൃത്തും പിടിയിൽ

Updated: August 24, 2018, 10:22 AM IST
താനെ: പ്രായപൂർത്തിയാകാത്ത നവവധു ബന്ധുവീട്ടിൽ ബലാത്സംഗത്തിനിരയായ കേസിൽ ഭർത്താവും സുഹൃത്തും അറസ്റ്റിലായി. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. മാർച്ച് 14ന് ഹോളി ദിനത്തിലാണ് പെൺകുട്ടി ക്രൂരമായി പീഡിപ്പിക്കപ്പെട്ടത്.

17കാരിയായ നവവധുവും ഭർത്താവും ബദ്ലാപൂരിലെ ബന്ധുവീട്ടിലെത്തിയ സമയത്തായിരുന്നു പീഡനം നടന്നത്. ഭർ‌ത്താവിന്റെ സുഹൃത്ത് എത്തുകയും തൂവാല പെൺകുട്ടിയുടെ വായിൽ തിരുകിയശേഷം ഭർത്താവിന്റെ മുന്നിൽവച്ച് ബലാത്സംഗം ചെയ്യുകയുമായിരുന്നു. ഭർത്താവ് കുറ്റകൃത്യത്തിന് പ്രേരിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

സംഭവം പുറത്തറിയാതിരിക്കാൻ ഭർത്താവ് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയെന്ന് അമ്മ നൽകിയ പരാതിയിൽ പറയുന്നു. പോക്സോ നിയമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
First published: August 24, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍